ലോകകപ്പ്: സെമി ഉറപ്പിക്കാന്‍ ഇംഗ്ലീഷ് നിര..... അവസാന പോരാട്ടത്തിന് അഫ്ഗാനിസ്ഥാന്‍
ലണ്ടന്‍: ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് നാളെ അഫ്ഗാനിസ്ഥാനെ നേരിടും. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇംഗ്ലണ്ട് അനായാസ ജയമാണ് ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികവിലേക്കുയരാന്‍ സാധിക്കാത്തത് അഫ്ഗാനിസ്ഥാനെ അലട്ടുന്നുണ്ട്. എന്നാല്‍ നായകന്‍ ഓയിന്‍ മോര്‍ഗന്റെ പരിക്കാണ് ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. പക്ഷേ ആ പോരായ്മ നികത്താനുള്ള കരുത്ത് ഇംഗ്ലണ്ടിനുണ്ട്.
അതേസമയം ഏതെങ്കിലും തരത്തില്‍ പൊരുതാനാവുമോ എന്ന് മാത്രമാണ് അഫ്ഗാന്‍ ചിന്തിക്കുന്നത്. കഴിഞ്ഞ കളികളിലെ തോല്‍വിയിലൊന്നും പൊരുതി നോക്കാന്‍ പോലും ടീമിന് സാധിച്ചിരുന്നില്ല. ബൗളിംഗ് നിരയ്ക്കും താളം കണ്ടെത്താനാവാത്തതാണ് അഫ്ഗാനെ നിരാശപ്പെടുത്തുന്നത്. ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കുമോ എന്ന അവസാന നിമിഷം മാത്രമേ അറിയൂ. മോര്‍ഗന്‍ ഇല്ലാത്തത് ടീമിനെ ബാധിക്കാന്‍ ഇടയില്ല.

മുന്‍തൂക്കം ഇംഗ്ലണ്ടിന്
ടൂര്‍ണമെന്റില്‍ മാരക ഫോമിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. പാകിസ്താനോട് തോറ്റതൊഴിച്ചാല്‍ ബാക്കിയുള്ള ജയങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. ബാറ്റിംഗ് നിര എല്ലാം ഫോമിലാണ്. ജേസന്‍ റോയ് പരുക്കേറ്റ് കളിക്കുന്നില്ല എന്നത് മാത്രമാണ് ഇംഗ്ലണ്ടിനുള്ള തിരിച്ചടി. ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ജോസ് ബട്‌ലര്‍, എന്നിവര്‍ ടൂര്‍ണമെന്റില്‍ മാരക ഫോമിലാണ് കളിക്കുന്നത്. ബംഗ്ലാദേശിനെതിരെ ജേസന്‍ റോയിയും വെസ്റ്റിന്‍ഡീസിനെതിരെ ജോ റൂട്ടും നേടിയ സെഞ്ച്വറികള്‍ ടൂര്‍ണമെന്റിലെ മികച്ച സെഞ്ച്വറികളുടെ പട്ടികയില്‍ വരും.

അവസാന പോരാട്ടത്തിന്
അഫ്ഗാനിസ്ഥാന്‍ അവസാന പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. ഇതുവരെ ബാറ്റിംഗ് നിരയോ ബൗളിംഗ് നിരയോ മികവിലേക്കുയര്‍ന്നിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ 200 റണ്‍സില്‍ കൂടുതല്‍ നേടിയതാണ് അഫ്ഗാന്റെ ഉയര്‍ന്ന സ്‌കോര്‍. പിന്നീട് അതേ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. ഗുല്‍ബാദിന്‍ നയീബ് നയിക്കുന്ന ടീമില്‍ ഹസ്രത്തുള്ള സസായ്, നൂര്‍ അലി സദ്രാന്‍, നജീബുള്ള സദ്രാന്‍ എന്നീ മികച്ച താരങ്ങളുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും വമ്പന്‍ സ്‌കോര്‍ ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ല.

സെമിയിലേക്ക് കുതിക്കാന്‍
ഇംഗ്ലണ്ടിന്റെ ലക്ഷ്യം സെമിയാണ്. മൂന്ന് ജയം നേടിയിട്ടുണ്ട് ടീം. അഫ്ഗാനെ പരാജയപ്പെടുത്തിയാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ ഇംഗ്ലണ്ടിന് അവസരമുണ്ടാകും. അതേസമയം മോര്‍ഗന്‍ അഫ്ഗാനെതിരെ കളിക്കില്ലെന്നാണ് സൂചന. അവസാന നിമിഷം മാത്രമേ ഇത് പുറത്ത് വിടു. മോര്‍ഗന്റെ അസാന്നിധ്യത്തില്‍ ജോസ് ബട്‌ലര്‍ ടീമിനെ നയിക്കാം. ടീമിന് സെമി ഉറപ്പിക്കാന്‍ സാധിച്ചാല്‍ ബട്‌ലര്‍ക്കും അത് നേട്ടമാകും. അതേസമയം പരിക്കേറ്റ രണ്ട് താരങ്ങള്‍ക്ക് പകരം ടോം കറനും മോയിന്‍ അലിയും ടീമില്‍ ഇടംപിടിക്കും.

നേര്‍ക്കുനേര്‍ പോരാട്ടം
ലോകകപ്പില്‍ ഇരുടീമുകളും തമ്മില്‍ ഒരിക്കല്‍ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളൂ. അതില്‍ വിജയം ഇംഗ്ലണ്ടിനായിരുന്നു. ഇത്തവണയും ഫലം ഇംഗ്ലണ്ടിന് അനുകൂലമായി തന്നെ മാറാനാണ് സാധ്യത. അതേസമയം ഇംഗ്ലണ്ടിന് സ്പിന്‍ ബൗളിംഗിനെ നേരിടുന്നതിനുള്ള ദൗര്‍ബല്യം അഫ്ഗാന്‍ മുതലെടുത്തേക്കും. റാഷിദ് ഖാന്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. മുഹമ്മദ് നബിയും മികച്ച ഫോമിലാണ്. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. എന്നാല്‍ ഇംഗ്ലണ്ട് നിര ടോസ് എങ്ങനെയായാലും വമ്പന്‍ സ്‌കോര്‍ നേടാന്‍ ശക്തിയുള്ളവരാണ്.
{headtohead_cricket_2_95}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications