വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓള്‍ഡ് ട്രാഫോര്‍ഡില്‍ താണ്ഡവമാടി മോര്‍ഗനും പിള്ളേരും..... ഇംഗ്ലണ്ടിന് 150 റണ്‍സ് വിജയം

By Vaisakhan MK
1
43667

ലണ്ടന്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ റണ്‍ മഴ പെയ്ത മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അഫ്ഗാന് എട്ട് വിക്കറ്റിന് 247 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വിജയിക്കുന്നതിനേക്കാള്‍ 50 ഓവര്‍ കളിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് അഫ്ഗാന്‍ ബാറ്റ് വീശിയത്. നൂര്‍ അലി സദ്രാനെ പെട്ടെന്ന് നഷ്ടമായെങ്കിലും ഗുല്‍ബാദിന്‍ നയിബ്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗര്‍ അഫ്ഗാന്‍ എന്നിവരുടെ മികവില്‍ 247 റണ്‍സ് വരെ നേടാന്‍ ടീമിന് സാധിച്ചൂ.

1

അതേസമയം മാഞ്ചസ്റ്ററില്‍ അക്ഷരാര്‍ത്ഥത്തില്‍ നടന്നത് കൊലപാതകമാണ്. ബൗള്‍ ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും എന്താണ് നടക്കാന്‍ പോകുന്നതെന്ന് പാവം അഫ്ഗാനിസ്ഥാന് അറിയില്ലായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ അതിവേഗ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 71 പന്തില്‍ 148 റണ്‍സാണ് മോര്‍ഗന്‍ അടിച്ച് കൂട്ടിയത്. വെറും നാല് ബൗണ്ടറിയാണ് ഇന്നിംഗ്‌സിലുണ്ടായിരുന്നത്. 17 പടുകൂറ്റന്‍ സിക്‌സറാണ് താരം പറത്തിയത്. സിക്‌സറിന്റെ കാര്യത്തിലും റെക്കോര്‍ഡ് മോര്‍ഗന്‍ സ്വന്തമാക്കി.

ഇന്നിംഗ്‌സ് പതിയെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. 26 റണ്‍സെടുത്ത വിന്‍സി പെട്ടെന്ന് മടങ്ങുകയും ചെയ്തു. ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട് എന്നിവരാണ് ശക്തമായ അടിത്തറ ഇംഗ്ലണ്ടിന് നല്‍കിയത്. ബെയര്‍സ്‌റ്റോ 99 പന്തില്‍ 90 റണ്‍സെടുത്തു. റൂട്ട് 82 പന്തില്‍ 88 റണ്‍സെടുത്തു. ബെയര്‍‌സ്റ്റോയുടെ ഇന്നിംഗ്‌സില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറുമുണ്ടായിരുന്നു. എന്നാല്‍ മോര്‍ഗന്റെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. മോയിന്‍ അലി 9 പന്തില്‍ 31 റണ്‍സെടുത്തു. സദ്രാനും, ഗുല്‍ബാദിന്‍ നയീബും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റാഷിദ് ഖാന്‍ 9 ഓവറില്‍ 110 റണ്‍സ് വഴങ്ങി വന്‍ ദുരന്തമായി.

മറുപടി ബാറ്റിംഗില്‍ ഗുല്‍ബാദിന്‍ നയിബ് 28 പന്തില്‍ 37 റണ്‍സടിച്ചു. 76 റണ്‍സെടുത്ത ഷഹീദിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. റഹ്മത്ത് ഷാ 46 റണ്‍സും അഫ്ഗാന്‍ 44 റണ്‍സുമെടുത്തു. ഒരിക്കല്‍ പോലും വലിയ സ്‌കോര്‍ പിന്തുടരാന്‍ അഫ്ഗാന്‍ ശ്രമിച്ചിരുന്നില്ല. മറിച്ച് 50 ഓവര്‍ ഒരു വലിയ ടീമിനെതിരെ കളിച്ച് അനുഭവ സമ്പത്തുണ്ടാക്കുകയായിരുന്നു ടീമിന്റെ ലക്ഷ്യം. നേരത്തെ ടീം ക്യാപ്റ്റന്‍ ഈ ആവശ്യം തുറന്ന് പറഞ്ഞിരുന്നു. അത് ടീം പ്രാവര്‍ത്തികമാക്കി. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചറും ആദില്‍ റഷീദും മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുഡിന് രണ്ട് വിക്കറ്റും ലഭിച്ചു.

Jun 18, 2019, 10:45 pm IST

അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റണ്‍സ് വിജയം. സ്‌കോര്‍: ഇംഗ്ലണ്ട് 397, അഫ്ഗാന്‍ എട്ടിന് 247

Jun 18, 2019, 10:31 pm IST

അഫ്ഗാന് ഏഴാം വിക്കറ്റ് നഷ്ടം. സദ്രാനാണ് പുറത്തായത്.

Jun 18, 2019, 9:58 pm IST

അഫ്ഗാന് നാലാം വിക്കറ്റ് നഷ്ടമായി. 44 റണ്‍സെടുത്ത അസ്ഗര്‍ അഫ്ഗാനാണ് പുറത്തായത്. സ്‌കോര്‍ നാലിന് 198

Jun 18, 2019, 9:39 pm IST

ഹഷ്മത്തുള്ള ഷഹീദിക്ക് അര്‍ധ സെഞ്ച്വറി. അഫ്ഗാന്‍ മൂന്ന് വിക്കറ്റിന് 176 എന്ന നിലയില്‍

Jun 18, 2019, 9:20 pm IST

അഫ്ഗാന്‍ മൂന്ന് വിക്കറ്റിന് 140 റണ്‍സ് എന്ന നിലയില്‍. 18 ഓവറില്‍ വിജയിക്കാന്‍ 258 റണ്‍സ്‌

Jun 18, 2019, 7:55 pm IST

അഫ്ഗാനിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടം. ഗുല്‍ബാദിന്‍ നയിബ് പുറത്തായി

Jun 18, 2019, 7:16 pm IST

അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. സദ്രാനെ ആര്‍ച്ചര്‍ പുറത്താക്കി. സ്‌കോര്‍ 5

Jun 18, 2019, 6:37 pm IST

ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന് 398 റണ്‍സ് വിജയലക്ഷ്യം.സ്‌കോര്‍: ഇംഗ്ലണ്ട് ആറിന് 397

Jun 18, 2019, 6:19 pm IST

ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റ് നഷ്ടം. ബട്‌ലറാണ് പുറത്തായത്. സ്‌കോര്‍ 362

Jun 18, 2019, 6:14 pm IST

ഇംഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടം. 148 റണ്‍സെടുത്ത മോര്‍ഗനാണ് പുറത്തായത്. സ്‌കോര്‍ 359

Jun 18, 2019, 6:14 pm IST

ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് നഷ്ടം. 88 റണ്‍സെടുത്ത റൂട്ടാണ് പുറത്തായത്. സ്‌കോര്‍ 353

Jun 18, 2019, 5:56 pm IST

ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന് സെഞ്ച്വറി. 57 പന്തില്‍ സെഞ്ച്വറിയടിച്ചത്

Jun 18, 2019, 5:17 pm IST

ജോ റൂട്ടിന് അര്‍ധ സെഞ്ച്വറി. ഇംഗ്ലണ്ട് 34.1 ഓവറില്‍ രണ്ടിന് 196

Jun 18, 2019, 4:58 pm IST

ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടം. 90 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ ഗുല്‍ബാദിന്‍ പുറത്താക്കി

Jun 18, 2019, 4:38 pm IST

ബെയര്‍‌സ്റ്റോക്ക് അര്‍ധസെഞ്ച്വറി. ഇംഗ്ലണ്ട് 23 ഓവറില്‍ ഒന്നിന് 118

Jun 18, 2019, 3:36 pm IST

ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. 26 റണ്‍സെടുത്ത വിന്‍സിയാണ് പുറത്തായത്. സ്‌കോര്‍ 9.3 ഓവറില്‍ 44

Jun 18, 2019, 2:38 pm IST

ലോകകപ്പ്: അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Tuesday, June 18, 2019, 23:06 [IST]
Other articles published on Jun 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X