വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച് റൂട്ട്, ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്

ഗല്ലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 185 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്. സെഞ്ച്വറിയോടെ നായകന്‍ ജോ റൂട്ടും (168) ജോസ് ബട്‌ലറുമാണ് ക്രീസില്‍. മിന്നും ഫോമില്‍ റൂട്ട് തുടരുന്നതോടെ വമ്പന്‍ ലീഡിലേക്കാണ് ഇംഗ്ലണ്ട് കുതിക്കുന്നത്. നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 135 റണ്‍സില്‍ പുറത്തായിരുന്നു.

ഇംഗ്ലണ്ട്

പ്രതീക്ഷിച്ച തുടക്കം ഇംഗ്ലണ്ടിന് ലഭിച്ചില്ലെങ്കിലും നിലയുറപ്പിച്ച നായകന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് അടിത്തറയേകിയത്. പഴയ ഫോം തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ റൂട്ടിനായി. 254 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറി ഉള്‍പ്പെടെയാണ് അദ്ദേഹം ക്രീസില്‍ തുടരുന്നത്. ജോണി ബെയര്‍സ്‌റ്റോ (47)-റൂട്ട് കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തത് നിര്‍ണ്ണായകമായി.

ഇംഗ്ലണ്ട്

ഡാന്‍ ലോറന്‍സിന്റെ (73) അര്‍ധ സെഞ്ച്വറിയും ഇംഗ്ലണ്ടിന് കരുത്തേകി. 150 പന്തുകള്‍ നേരിട്ട് 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ലോറന്‍സ് അര്‍ധ സെഞ്ച്വറി നേടിയത്. മൂന്നാം ദിനം ഇറങ്ങുമ്പോള്‍ റൂട്ട്-ബട്‌ലര്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് നിര്‍ണ്ണായകമാവും. അതിവേഗം റണ്‍സുയര്‍ത്തി ലീഡ് 300 കടത്താനാവും ഇംഗ്ലണ്ട് ശ്രമിക്കുക. ഇന്നിങ്‌സ് തോല്‍വിയിലേക്ക് പോകാതിരിക്കാന്‍ ശക്തമായ പ്രകടനം തന്നെ ആതിഥേയരായ ശ്രീലങ്ക കാഴ്ചവെക്കേണ്ടി വരുമെന്നുറപ്പാണ്.

ഇംഗ്ലണ്ട്

ശ്രീലങ്കയ്ക്കുവേണ്ടി ലസിത് എംബുല്‍ഡാനിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദില്‍റൂവന്‍ പെരേര ഒരു വിക്കറ്റും സ്വന്തമാക്കി. പരിക്കിനെത്തുടര്‍ന്ന് പല സൂപ്പര്‍ താരങ്ങളും ലങ്കന്‍ നിരയിലില്ല. ഇത് ആതിഥേയര്‍ക്ക് കടുത്ത തിരിച്ചടിയാണ് നല്‍കുന്നത്. പരിക്കേറ്റ കരുണരത്‌നയുടെ അഭാവത്തില്‍ ദിനേഷ് ചണ്ഡിമാലാണ് ശ്രീലങ്കയെ നയിക്കുന്നത്.

ഇംഗ്ലണ്ട്

നേരത്തെ ടോസിന്റെ ആധിപത്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് അടിതെറ്റുകയായിരുന്നു. ദിനേഷ് ചണ്ഡിമാലാണ് (28) ടീമിന്റെ ടോപ് സ്‌കോറര്‍. ഏഞ്ചലോ മാത്യൂസ് (27),ധസുന്‍ ഷണക (23),കുശാല്‍ പെരേര (20),പിഡബ്ല്യുഡിഎച്ച് സില്‍വ (19) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. സ്വന്തം തട്ടകമായിട്ട് രപോലും ഒരു താരത്തിനും 50ന് മുകളില്‍ റണ്‍സ് നേടാനായില്ല. രണ്ടാം ഇന്നിങ്‌സില്‍ സീനിയര്‍ താരങ്ങളായ മാത്യൂസിന്റെയും ചണ്ഡിമാലിന്റെയും പ്രകടനം ശ്രീലങ്കയ്ക്ക് നിര്‍ണ്ണായകമാവും.ഇംഗ്ലണ്ടിനുവേണ്ടി ഡോം ബെസ്സ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നും ജാക്ക് ലീച്ച് ഒരു വിക്കറ്റും വീഴ്ത്തി.

ഇംഗ്ലണ്ട്

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്ക് ശേഷം ഇംഗ്ലണ്ട് ഇന്ത്യക്കെതിരായ പരമ്പരയാണ് കളിക്കുന്നത്. ഫെബ്രുവരി 5നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും പരമ്പര കളിക്കുന്നുണ്ട്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലേക്കുള്ള വഴി തെളിക്കാന്‍ ഇരു ടീമിനും ജയം അനിവാര്യം.

Story first published: Saturday, January 16, 2021, 9:13 [IST]
Other articles published on Jan 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X