വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുന്നില്‍ നിന്ന് നയിച്ച് റൂട്ട്,ബൗളിങ്ങില്‍ തിളങ്ങി ബെസ്സ്; ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

ഗല്ലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം. ആതിഥേയരായ ശ്രീലങ്ക മുന്നോട്ടുവെച്ച 74 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. നായകന്‍ ജോ റൂട്ടിന്റെ (228) ഒന്നാം ഇന്നിങ്‌സിലെ ഇരട്ട സെഞ്ച്വറിയും ഡോം ബെസ്സിന്റെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായുള്ള എട്ട് വിക്കറ്റ് പ്രകടനവുമാണ് സന്ദര്‍ശകര്‍ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. ജോ റൂട്ടാണ് കളിയിലെ താരം.

74 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 14 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ഡാന്‍ ലൗറന്‍സും (21) ജോണി ബെയര്‍സ്‌റ്റോവും (35) ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. സാക്ക് ക്രൗലി (8),ഡോം സിബ്ലി (2) എന്നിവരെ എംബുല്‍ഡാനിയ പുറത്താക്കിയപ്പോള്‍ ജോ റൂട്ട് (1) റണ്ണൗട്ടായി. എന്നാല്‍ കൂടുതല്‍ അപകടം വരാതെ ഇംഗ്ലണ്ടിനെ ബെയര്‍‌സ്റ്റോവും ലൗറന്‍സും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

engvssltest

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 135 റണ്‍സിനാണ് കൂടാരം കയറിയത്. ദിനേഷ് ചണ്ഡിമാല്‍ (28),ഏഞ്ചലോ മാത്യൂസ് (27),ധസുന്‍ ഷണക(23),കുശാല്‍ പെരേര (20) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനുവേണ്ടി ഡോം ബെസ്സ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നും ജാക്ക് ലീച്ച് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി റൂട്ട് ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ ഡാന്‍ ലൗറന്‍സ് (73),ജോണി ബെയര്‍സ്‌റ്റോ (47) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. 321 പന്തുകള്‍ നേരിട്ട് 18 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്ന മനോഹര പ്രകടനമായിരുന്നു റൂട്ടിന്റേത്. സമീപകാലത്തായി മികവിനൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന റൂട്ടിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്. ശ്രീലങ്കയ്ക്കുവേണ്ടി ദില്‍റൂവന്‍ പേരേര നാല് വിക്കറ്റും ലസിത് എംബുല്‍ഡാനിയ മൂന്ന് വിക്കറ്റും അഷിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്‌സില്‍ 286 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്ക 359 എന്ന മാന്യമായ സ്‌കോര്‍ അടിച്ചെടുത്തു. ലഹിരു തിരിമാനെയുടെ (111) സെഞ്ച്വറിയും കുശാല്‍ പെരേര (62),ഏഞ്ചലോ മാത്യൂസ് (71) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ജാക്കി ലീച്ച് അഞ്ച് വിക്കറ്റും ഡോം ബെസ്സ് മൂന്ന് വിക്കറ്റും സാം കറാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ജയത്തോടെ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കാനും ഇംഗ്ലണ്ടിനായി. ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യയുമായാണ് ഇംഗ്ലണ്ട് പരമ്പര കളിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും നടക്കുന്ന പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്.

Story first published: Monday, January 18, 2021, 12:15 [IST]
Other articles published on Jan 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X