Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് വമ്പന്‍ സ്‌കോര്‍, രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക പൊരുതുന്നു

ഗല്ലി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക പൊരുതുന്നു. ശ്രീലങ്കയുടെ 135 റണ്‍സ് ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 421 എന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്ത് 286 റണ്‍സിന്റെ ലീഡും സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍ ലീഡ് വഴങ്ങിയ ശ്രീലങ്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന മികച്ച നിലയിലാണ്. എട്ട് വിക്കറ്റ് കൈയിലിരിക്കെ സന്ദര്‍ശകരേക്കാള്‍ 130 റണ്‍സിന് മാത്രം പിന്നിലാണ് ശ്രീലങ്ക.

ലീഡ്

വമ്പന്‍ ലീഡ് മുന്നിലുണ്ടായിട്ടും പതറാതെ ബാറ്റു വീശിയ ഓപ്പണര്‍മാരായ കുശാല്‍ പെരേരയും (62) ലഹിരു തിരിമാനെയും (76*) ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 101 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. പെരേര 109 പന്തുകള്‍ നേരിട്ട് 5 ഫോറും ഒരു സിക്‌സും പറത്തി പുറത്തായപ്പോള്‍ തിരിമാനെ 189 പന്തുകള്‍ നേരിട്ട് 6 ബൗണ്ടറിയോടെയാണ് ക്രീസിലുള്ളത്. കുശാല്‍ മെന്‍ഡിസ് 15 റണ്‍സെടുത്ത് പുറത്തായി. തിരിമാനെയ്‌ക്കൊപ്പം നൈറ്റ് വാച്ച്മാന്‍ ലസിത് എംബുല്‍ഡാനിയയാണ് (0) ക്രീസില്‍. സാം കറാന്‍,ജാക്ക് ലീച്ച് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ശ്രീലങ്ക

നേരത്തെ ഇംഗ്ലണ്ടിനെ 421ലേക്ക് ഒതുക്കിയത് ശ്രീലങ്കയുടെ ബൗളിങ് മികവായിരുന്നു. മുന്നില്‍ നിന്ന് നയിച്ച നായകന്‍ ജോ റൂട്ടിന്റെ (228) പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്തായത്. 321 പന്തുകള്‍ നേരിട്ട് 18 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ക്ലാസിക് ഇന്നിങ്‌സ്. ഡാന്‍ ലൗറന്‍സ് (73),ജോണി ബെയര്‍സ്‌റ്റോ (47),ജോസ് ബട്‌ലര്‍ (30) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. 304 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ച നേരിട്ടത്. സാം കറാന്‍ (0),ഡോം ബെസ് (0) തുടങ്ങിയ വാലറ്റത്തെ പ്രതീക്ഷകള്‍ നിരാശപ്പെടുത്തി.

ശ്രീലങ്ക

ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍റൂവന്‍ പെരേര നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലസിത് എംബുല്‍ഡാനിയ മൂന്നും അഷിത ഫെര്‍ണാണ്ടോ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെ അഭാവം ലങ്കന്‍ നിരയിലുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ വെറും 135 റണ്‍സില്‍ ഒതുങ്ങിയതാണ് ലങ്കയ്ക്ക് കടുത്ത തിരിച്ചടിയായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഡോം ബെസ്സിന് മുന്നില്‍ ആതിഥേയര്‍ക്ക് താളം തെറ്റുകയായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നും ജാക്ക് ലീച്ച് ഒരു വിക്കറ്റും വീഴ്ത്തി. ദിനേഷ് ചാണ്ഡിമാല്‍ (28),ഏഞ്ചലോ മാത്യൂസ് (27),കുശാല്‍ പെരേര (20),ധസുന്‍ ഷണക (23) എന്നിവരാണ് ലങ്കന്‍ നിരയില്‍ അല്‍പ്പമെങ്കിലും തിളങ്ങിയത്.

ശ്രീലങ്ക

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യയുമായാണ് ഇംഗ്ലണ്ട് പരമ്പര കളിക്കുന്നത്. ഫെബ്രുവരി അഞ്ചിന് പരമ്പര ആരംഭിക്കും. മൂന്ന് ഫോര്‍മാറ്റിലും പരമ്പരയുണ്ട്. ഇന്ത്യയാണ് വേദി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോരാട്ടം മുറുകവെ ഓരോ ജയവും വളരെ നിര്‍ണ്ണായകമാണ്.

Story first published: Sunday, January 17, 2021, 9:37 [IST]
Other articles published on Jan 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+