ശ്രീലങ്ക നാണം കെട്ടു; രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ടിന് പരമ്പര
ഗല്ലി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ ജയത്തോടെ രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന് സ്വന്തം. ആതിഥേയരായ ശ്രീലങ്കയെ നാണംകെടുത്തുന്ന പ്രകടനമാണ് ഇംഗ്ലണ്ട് നിര കാഴ്ചവെച്ചത്. ശ്രീലങ്ക മുന്നോട്ടുവെച്ച 164 റണ്‍സ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഡോം സിബ്ലി (56),ജോസ് ബട്‌ലര്‍ (46*) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ അനായാസമായി വിജയത്തിലേക്കെത്തിച്ചത്. സാക്ക് ക്രൗലി (13),ജോണി ബെയര്‍സ്‌റ്റോ (29),ജോ റൂട്ട് (11),ഡാന്‍ ലൗറന്‍സ് (2) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ലസിത് എംബുല്‍ഡാനിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രമേഷ് മെന്‍ഡിസ് ഒരു വിക്കറ്റും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ 126 റണ്‍സിന് ഓള്‍ഔട്ടായതാണ് ആതിഥേയര്‍ക്ക് നാണക്കേടായത്.ഡോം ബെസ്സും ജാക്ക് ലീച്ചും നാല് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ശ്രീലങ്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. നായകന്‍ ജോ റൂട്ട് രണ്ട് വിക്കറ്റും വീഴ്ത്തി. വാലറ്റത്ത് ലസിത് എംബുല്‍ഡാനിയ (40) നടത്തിയ ചെറുത്തുനില്‍പ്പാണ് വലിയ നാണക്കേടില്‍ നിന്ന് ആതിഥേയരെ രക്ഷിച്ചത്. കുശാല്‍ പെരേര (14),ലഹിരു തിരിമാനെ (13),രമേഷ് മെന്‍ഡിസ്,സുരങ്ക ലക്മാല്‍ (11) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഏഞ്ചലോ മാത്യൂസ് (5), ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാല്‍ (9),നിരോഷന്‍ ഡിക്വെല്ല (7) എന്നിവര്‍ക്കൊന്നും രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നത് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടിയായി. സ്വന്തം തട്ടകത്തിലാണ് ഇത്തരത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടതെന്നതാണ് ദൗര്‍ഭാഗ്യകരം.

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ ശേഷമാണ് ശ്രീലങ്ക കളി കൈവിട്ടത്. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 381 എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി. ഏഞ്ചലോ മാത്യൂസ് (110),ദിനേഷ് ചണ്ഡിമാല്‍ (52),നിരോഷന്‍ ഡിക്വെല്ല (92),ദില്‍റൂവന്‍ പെരേര (67) എന്നിവരുടെ പ്രകടനമാണ് ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്കയെ തുണച്ചത്. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സന്‍ ആറ് വിക്കറ്റ് വീഴ്ത്തി കരുത്ത് കാട്ടിയപ്പോള്‍ മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റും പിഴുത് മികച്ച പിന്തുണ നല്‍കി.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 344 റണ്‍സില്‍ അവസാനിച്ചു. നായകന്‍ ജോ റൂട്ടിന്റെ (186) സെഞ്ച്വറിയാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഡോം ബെസ് (32),ജോണി ബെയര്‍സ്‌റ്റോ (28) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.ശ്രീലങ്കയ്ക്കുവേണ്ടി എംബുല്‍ഡാനിയ ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷമാണ് ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞത്. എന്തായാലും ഇന്ത്യന്‍ പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നല്‍കുന്ന പരമ്പര നേട്ടമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications