Eng vs SL Test: രക്ഷകനായി മാത്യൂസ്, ഇംഗ്ലണ്ടിനെതിരേ ശ്രീലങ്ക ഭേദപ്പെട്ട സ്‌കോറിലേക്ക്
ഗല്ലി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെന്ന മികച്ച നിലയിലാണ് ശ്രീലങ്ക. ഏഞ്ചലോ മാത്യൂസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (107*) ശ്രീലങ്കയ്ക്ക് കരുത്തായത്. ദിനേഷ് ചണ്ഡിമാല്‍ (52) അര്‍ധ സെഞ്ച്വറിയും നേടി. മാത്യൂസിനൊപ്പം നിരോഷന്‍ ഡിക്വെല്ലയാണ് (19*) ക്രീസില്‍. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലേ തന്നെ കുശാല്‍ പെരേരയേയും (6),ഓഷാഡോ ഫെര്‍ണാണ്ടോയേയും (0) നഷ്ടമായ ശ്രീലങ്ക വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടെങ്കിലും മാത്യൂസും ലഹിരു തിരിമാനെയും (43) ചേര്‍ന്ന് ടീമിന് അടിത്തറയേകി. 69 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. തിരിമാനെ മടങ്ങിയതിന് ശേഷം ഒത്തുകൂടിയ മാത്യൂസ് നായകന്‍ ചണ്ഡിമാല്‍ കൂട്ടുകെട്ട് 117 റണ്‍സാണ് ശ്രീലങ്കയ്ക്ക് സമ്മാനിച്ചത്. 121 പന്തുകള്‍ നേരിട്ട ചണ്ഡിമാല്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയത്. മാത്യൂസ് 228 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറി ഉള്‍പ്പെടെയാണ് ക്രീസില്‍ തുടരുന്നത്.

ഡിക്വെല്ല 60 പന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറിയോടെയാണ് ക്രീസിലുള്ളത്. രണ്ടാം ദിനം മാത്യൂസ് ഡിക്വെല്ല കൂട്ടുകെട്ട് ശ്രീലങ്കയ്ക്ക് നിര്‍ണ്ണായകമാവും. പരിക്കില്‍ വലയുന്ന ശ്രീലങ്കന്‍ നിരയില്‍ നായകന്‍ ദിമുത് കരുണരത്‌ന ഉള്‍പ്പെടെ കളിക്കുന്നില്ല. ആദ്യ മത്സരത്തില്‍ തോറ്റതിനാല്‍ രണ്ടാം മത്സരത്തില്‍ ജയിക്കേണ്ടത് ആതിഥേയരെന്ന നിലയില്‍ ശ്രീലങ്കയുടെ അഭിമാന പ്രശ്‌നമാണ്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ശ്രീലങ്ക കളിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര പരമ്പരയാണിത്. ഇംഗ്ലണ്ടിന് മുമ്പ് ദക്ഷിണാഫ്രിക്കയോട് ശ്രീലങ്ക നാട്ടില്‍ പരമ്പര കളിച്ചെങ്കിലും നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

എന്നാല്‍ ഇന്ത്യന്‍ പരമ്പര മുന്നില്‍ക്കണ്ട് ശക്തമായ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ശ്രീലങ്കയ്‌ക്കെതിരേ ഇറങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് മികച്ച ഫോമിലാണ്. സ്റ്റുവര്‍ട്ട് ബ്രോഡിന് വിശ്രമം അനുവദിച്ച് പകരം ജെയിംസ് ആന്‍ഡേഴ്‌സനെയാണ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കളിപ്പിക്കുന്നത്. ജോഫ്ര ആര്‍ച്ചര്‍,ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയതൊഴിച്ചാല്‍ മറ്റ് പ്രധാന താരങ്ങളെല്ലാം ഇംഗ്ലണ്ട് നിരയിലുണ്ട്.

ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയുമായുള്ള ഇംഗ്ലണ്ടിന്റെ പരമ്പര ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയെത്തുന്ന ഇന്ത്യയെ കീഴടക്കാനായി സൂപ്പര്‍ താരങ്ങളെയെല്ലാം ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ട് ടെസ്റ്റിനായുള്ള ടീമിനെ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications