വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റ്: എംബുല്‍ഡാനിയക്ക് ഏഴ് വിക്കറ്റ്, ഇംഗ്ലണ്ടിനെതിരേ ശ്രീലങ്ക പിടിമുറുക്കുന്നു

ഗല്ലി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക പിടിമുറുക്കുന്നു. ശ്രീലങ്കയുടെ 381 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ആതിഥേയരായ ശ്രീലങ്കയേക്കാള്‍ 42 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്. ജാക്ക് ലീച്ച് (0) ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവരാണ് ക്രീസില്‍. ഏഴ് വിക്കറ്റ് വീഴ്ത്തിയ ലസിത് എംബുല്‍ഡാനിയയുടെ ബൗളിങ്ങാണ് സന്ദര്‍ശകരെ വിറപ്പിച്ചത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് കരുത്തായത് നായകന്‍ ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് (186). ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ റൂട്ട് രണ്ടാം ഇന്നിങ്‌സിലും ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നുവെങ്കിലും ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു. 309 പന്തുകള്‍ നേരിട്ട് 18 ഫോറുകള്‍ ഉള്‍പ്പെടെയാണ് റൂട്ടിന്റെ തകര്‍പ്പന്‍ പ്രകടനം. ജോസ് ബട്‌ലര്‍ (55),ഡോം ബെസ്സ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റാര്‍ക്കും തിളങ്ങാനായില്ല. സാക്ക് ക്രൗലി (5),ഡോം സിബ്ലി (0),ജോണി ബെയര്‍സ്‌റ്റോ (28),ഡാന്‍ ലൗറന്‍സ് (3) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന ചെയ്യാനായില്ല.

srilanka

ആദ്യ ടെസ്റ്റിലും തിളങ്ങിയ എംബുല്‍ഡാനിയ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 41 ഓവറില്‍ 132 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്. രമേഷ് മെന്‍ഡിസ് ഒരു വിക്കറ്റും സ്വന്തമാക്കി.നാലാം ദിനത്തിന്റെ തുടക്കം തന്നെ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ് തെറിപ്പിക്കാനുറച്ചാവും ലങ്കന്‍ ബൗളര്‍മാര്‍ ഇറങ്ങുക. കോവിഡിന് ശേഷം നടന്ന ആദ്യ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയോട് നാണംകെട്ട ശ്രീലങ്കയ്ക്ക് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് കരുത്തായത് ഏഞ്ചലോ മാത്യൂസിന്റെ (110) സെഞ്ച്വറി പ്രകടനമാണ്. 238 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് മാത്യൂസിന്റെ തകര്‍പ്പന്‍ പ്രകടനം. വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ല (92),ദില്‍റൂവന്‍ പെരേര (67),ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാല്‍ (52),ലഹിരു തിരിമാനെ (46) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചു.

ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സന്‍ ആറ് വിക്കറ്റുമായി തിളങ്ങി. പേസ് ബൗളറുടെ ടെസ്റ്റിലെ 30ാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ഇത്. ഗ്ലെന്‍ മഗ്രാത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ റെക്കോഡും മറികടക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിരുന്നു. പ്രായം തളര്‍ത്താത്ത പോരാളിയായി സ്വിങ് ബൗളിങ്ങില്‍ ഇപ്പോഴും വിസ്മയിപ്പിക്കുകയാണ് ആന്‍ഡേഴ്‌സന്‍. ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷം ഇന്ത്യയുമായാണ് ഇംഗ്ലണ്ടിന്റെ അടുത്ത പരമ്പര.

Story first published: Monday, January 25, 2021, 11:14 [IST]
Other articles published on Jan 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X