വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച് അസര്‍ അലി, ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ പൊരുതുന്നു

1
46764

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ പാകിസ്താന്‍ പൊരുതുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 73.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന നിലയിലാണ് പാകിസ്താന്‍. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനേക്കാള്‍ 373 റണ്‍സ് പിന്നിലാണ്.സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അസര്‍ അലിയുടെയും (104) അര്‍ധ സെഞ്ച്വറി നേടിയ മുഹമ്മദ് റിസ്വാന്റെയും (51) പ്രകടനമാണ് പാകിസ്താന് കരുത്തായത്. അസര്‍ 211 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറികള്‍ ഉള്‍പ്പെടെ ക്രീസില്‍ തുടരുമ്പോള്‍ 108 പന്തുകള്‍ നേരിട്ട് 5 ബൗണ്ടറിയും 1 സിക്‌സും ഉള്‍പ്പെടെയാണ് റിസ്വാന്‍ ക്രീസില്‍ തുടരുന്നത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 75 എന്ന നിലയില്‍ നിന്നാണ് പാകിസ്താന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.

pakvseng

ആറാം വിക്കറ്റില്‍ ഇതുവരെ 135 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മൂന്നാം ദിനം ആസാദ് ഷഫീഖിന്റെയും (5) ഫവാദ് അലത്തിന്റെയും (21) വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്. ആസാദിനെ ആന്‍ഡേഴ്‌സണ്‍ റൂട്ടിന്റെ കൈയിലെത്തിച്ചപ്പോള്‍ ഫവാദിനെ ടോം ബസ്സ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈയിലെത്തിക്കുകയായിരുന്നു

രണ്ടാം ദിനം മൂന്ന് മുന്‍നിര വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. സ്‌കോര്‍ബോര്‍ഡില്‍ 6 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ഷാന്‍ മസൂദിനെ (4) ജെയിംസ് ആന്‍ഡേഴ്‌സണ്‍ എല്‍ബിയില്‍ കുടുക്കി. അധികം വൈകാതെ മറ്റൊരു ഓപ്പണറായ ആബിദ് അലിയെ (1) ആന്‍ഡേഴ്‌സണ്‍ സിബ്ലിയുടെ കൈകളിലെത്തിച്ചു. നൈറ്റ് വാച്ച്മാനെ ഇറക്കുന്നതിന് പകരം ബാബര്‍ അസാമിനെ ഇറക്കിയ പാക് തന്ത്രം പിഴച്ചു. 26 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 11 റണ്‍സ് നേടിയ ബാബറെ ആന്‍ഡേഴ്‌സണ്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു.

നായകന്‍ അസര്‍ അലി (4) ക്രീസിലുണ്ട്. രണ്ടാം ദിനത്തിന്റെ അവസാനം ബാബറിനെ നഷ്ടമായത് പാകിസ്താന് കടുത്ത തിരിച്ചടിയാവും. നായകന്‍ അസര്‍ അലിയിലാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ ടൂര്‍ണമെന്റിലുടെനീളം അത്ര മികച്ച പ്രകടനമായിരുന്നില്ല അസര്‍ കാഴ്ചവെച്ചത്. ആന്‍ഡേഴ്‌സണ്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്ര ആര്‍ച്ചര്‍ പേസ് ത്രയം മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനുവേണ്ടി കാഴ്ചവെക്കുന്നത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 583 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കന്നി സെഞ്ച്വറിയെ ഇരട്ട സെഞ്ച്വറിയാക്കി മാറ്റിയ സാക്ക് ക്രൗളിയുടെയും (267) ജോസ് ബട്‌ലറുടേയും (152) പ്രകടനമാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തായത്. ക്രൗളി 393 പന്തുകള്‍ നേരിട്ട് 34 ബൗണ്ടറിയും ഒരു സിക്‌സറും നേടിയപ്പോള്‍ ബട്‌ലര്‍ 311 പന്തുകള്‍ നേരിട്ട് 13 ഫോറും രണ്ട് സിക്‌സും നേടി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 359 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. ക്രൗളിയെ മടക്കി ആസാദ് ഷെഫീക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. ക്രിസ് വോക്‌സ് (40),ജോ റൂട്ട് (29),ഡോം ബെസ്സ് (27) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് ജയിക്കുകയോ മത്സരം സമനിലയാവുകയോ ചെയ്താല്‍ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കും. മറിച്ച് പാകിസ്താന്‍ ജയിച്ചാല്‍ പരമ്പര 1-1 സമനിലയാവും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ മഴ കളിച്ച രണ്ടാം മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു

Story first published: Sunday, August 23, 2020, 22:38 [IST]
Other articles published on Aug 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X