Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ബട്‌ലറും ആര്‍ച്ചറും തിരിച്ചെത്തി

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന,ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ നാലിന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ടി20യും ഏകദിനവുമാണുള്ളത്. ജോസ് ബട്‌ലര്‍,മാര്‍ക്ക് വുഡ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനെയും ഓപ്പണര്‍ ജേസണ്‍ റോയിയേയും ടി20 ടീമിലേക്ക് പരിഗണിച്ചില്ല.

ലോക ക്രിക്കറ്റിലെ കരുത്തന്മാരും ചിര വൈരികളുമായ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയുടേയും നേര്‍ക്കുനേരുള്ള പോരാട്ടത്തില്‍ ജയം ആര്‍ക്കൊപ്പമെന്ന് കാത്തിരുന്ന് തന്നെ കാണണം. നിലവില്‍ പാകിസ്താനെതിരായ ടി20 പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ട്. രണ്ടാം ടി20യില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ ഡേവിഡ് മലാനെ ഇംഗ്ലണ്ട് ഓസീസ് പര്യടനത്തിനുള്ള ടീമിലും നിലനിര്‍ത്തിയിട്ടുണ്ട്.

jofraarcherandjosbutler

ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന ടി20 ടീമില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവമാണ് തിരിച്ചടി. അച്ഛന്റെ ചികിത്സയുടെ ഭാഗമായി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് സ്റ്റോക്‌സ്. അതേ സമയം ഇടുപ്പിനേറ്റ പരിക്കാണ് റോയിക്ക് തിരിച്ചടിയായത്. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം മാത്രമെ റോയി പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുക്കൂവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ടി20 ടീം: ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍),മോയിന്‍ അലി,ജോഫ്ര ആര്‍ച്ചര്‍,ജോണി ബെയര്‍സ്‌റ്റോ,ടോം ബാന്റന്‍,സാം ബില്ലിങ്‌സ്,ജോസ് ബട്‌ലര്‍,സാം കറാന്‍,ടോം കറാന്‍,ജോ ഡെന്‍ലി,ക്രിസ് ജോര്‍ദാന്‍,ഡേവിഡ് മലാന്‍,ആദില്‍ റഷീദ് മാര്‍ക്ക് വുഡ്.

അതേ സമയം ഏകദിന ടീമില്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി20 ടീമിലെ ഒട്ടുമിക്ക താരങ്ങളെയും ഏകദിന ടീമിലേക്കും പരിഗണിച്ചിട്ടുണ്ട്. ലോക്ഡൗണിന് ശേഷം മൂന്ന് ഫോര്‍മാറ്റിലും പരമ്പര കളിച്ച ഏക ടീമാണ് ഇംഗ്ലണ്ട്. അവസാനമായി അയര്‍ലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ട് ഏകദിന പരമ്പര കളിച്ചത്. മൂന്ന് മത്സര പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നെങ്കിലും മൂന്നാം മത്സരത്തില്‍ അട്ടിമറി തോല്‍വി നേരിടേണ്ടി വന്നത് നാണക്കേടായി. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ തട്ടകത്തില്‍ വിജയിക്കേണ്ടത് ഇംഗ്ലണ്ടിന് അഭിമാന പ്രശ്‌നമാണ്.

ഇംഗ്ലണ്ട് ഏകദിന ടീം: ഇയാന്‍ മോര്‍ഗന്‍ (നായകന്‍),മോയിന്‍ അലി,ജോഫ്ര ആര്‍ച്ചര്‍,ജോണി ബെയര്‍‌സ്റ്റോ,ടോം ബാന്റന്‍,സാം ബില്ലിങ്‌സ്,ജോസ് ബട്‌ലര്‍,സാം കറാന്‍,ടോം കറാന്‍,ആദില്‍ റഷീദ്,ജോ റൂട്ട്,ക്രിസ് വോക്‌സ്,മാര്‍ക്ക് വുഡ്,(ജോ ഡെന്‍ലി,സാഖിബ് മഹ്മൂദ്-റിസര്‍വ് താരങ്ങള്‍).

കോവിഡിന്റെ പശ്ചാത്തലത്തില്‍ പരമ്പരയ്ക്ക് മുമ്പ് ക്വാറന്റെയ്‌നില്‍ കഴിയേണ്ടതിനാല്‍ ഇതിനോടകം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. 21 അംഗ ടീമുമായാണ് കംഗാരുക്കള്‍ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ആരോണ്‍ ഫിഞ്ചാണ് രണ്ട് ഫോര്‍മാറ്റിലും ടീമിനെ നയിക്കുന്നത്.

Story first published: Tuesday, September 1, 2020, 16:34 [IST]
Other articles published on Sep 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+