ഐപിഎല്‍ ബെറ്റിങ്; പ്രമുഖ നഗരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
ബെംഗളുരു: ഐപിഎല്‍ ടൂര്‍ണമെന്റിനിടെ വ്യാപകമായ ബെറ്റിങ് നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ദില്ലി, ബെംഗളുരു, ജയ്പൂര്‍, തുടങ്ങിയ സ്ഥലങ്ങളിലും രാജ്യത്തെ മറ്റു ഭാഗങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഞായറാഴ്ച റെയ്ഡ് നടത്തി. മംഗളുരു പോലീസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച നഗരത്തില്‍ നടത്തിയ റെയ്ഡില്‍ നാലംഗ ബെറ്റിങ് സംഘത്തെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 21.20 ലക്ഷം രൂപയും പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മംഗളുരു സിറ്റി ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റെന്ന് പോലീസ് അറിയിച്ചു. ശ്രീജിത്ത് ഷെട്ടി(27), പ്രജീത്ത്(27), പ്രശാന്ത്(33), രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും ആറ് മൊബൈല്‍ ഫോണുകളും, ബൈക്കും കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഫരീദാബാദില്‍ വെള്ളിയാഴ്ച നടന്ന പോലീസ് റെയ്ഡില്‍ ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാച്ചില്‍ ബെറ്റിങ്ങില്‍ ഏര്‍പ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കൊല്‍ക്കയിലും റെയ്ഡ് നടന്നു. സരായ് ഗ്രാമത്തില്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ബെറ്റിങ്ങില്‍ ഏര്‍പ്പെട്ടിരുന്ന സംഘം പോലീസിനെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ചു. പോലീസിനെതിരെ ഇവര്‍ വെടിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും തോക്ക്, ബുള്ളറ്റ്, ടെലിവിഷന്‍ കൂടാതെ 6,900 രൂപയും പിടിച്ചെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications