വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'യുഗാന്ത്യം', കോലി പടിയിറങ്ങുമ്പോള്‍ രോഹിത് പടികയറുന്നു, ട്വിറ്ററിലെ ആരാധക പ്രതികരണങ്ങള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ അഴിച്ചുപണിയുണ്ടാവുമെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങിയിട്ട് ഏറെ നാളുകളായി. വിരാട് കോലിയെന്ന വന്മരത്തെ ചുറ്റിപ്പടര്‍ന്ന് പന്തലിച്ചാണ് ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചയെന്ന് ചിന്തിച്ചുവര്‍ക്ക് മാറി ചിന്തിക്കാനുള്ള വഴി തുറന്നിരിക്കുകയാണ് ബിസിസി ഐ. ക്രിക്കറ്റില്‍ ഒരു വ്യക്തിയുടെ അപ്രമാധിത്യം ഇല്ലെന്നും ടീമെന്ന നിലയിലാണ് പ്രാധാന്യമെന്നും ഒരിക്കല്‍ക്കൂടി അടിവരയിട്ട് പറയുകയാണ് ബിസി ഐ.

ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ വിരാട് കോലിക്ക് മികവ് കാട്ടാന്‍ സാധിച്ചിരുന്നു. എന്നാല്‍ പരിമിത ഓവര്‍ നായകനെന്ന നിലയില്‍ ഒരു ഐസിസി കിരീടം പോലും ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി രോഹിത് ശര്‍മയെ ഇന്ത്യ പരിമിത ഓവറിലെ നായകനാക്കിയത്. വരാനിരിക്കുന്ന രണ്ട് ലോകകപ്പുകള്‍ മുന്നില്‍ക്കണ്ട് കൃത്യമായ ചുവടുമാറ്റമാണ് ബിസിസി ഐ നടത്തിയിരിക്കുന്നത്.

ഏകദിന നായകസ്ഥാനം ഒഴിയില്ലെന്ന് കോലി, നിര്‍ബന്ധിച്ച് പുറത്താക്കി ബിസിസിഐ, പ്രശ്‌നം രൂക്ഷം ഏകദിന നായകസ്ഥാനം ഒഴിയില്ലെന്ന് കോലി, നിര്‍ബന്ധിച്ച് പുറത്താക്കി ബിസിസിഐ, പ്രശ്‌നം രൂക്ഷം

1

എന്നാല്‍ കോലിയെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും തഴഞ്ഞതില്‍ ആരാധകര്‍ അസ്വസ്തരാണെന്ന് തന്നെ പറയാം. ആരാധകരുടെ പ്രതികരണങ്ങളെല്ലാം ഇത് സൂചിപ്പിക്കുന്നത് തന്നെയായിരുന്നു. 'യുഗാന്ത്യം' എന്നാണ് പല ആരാധകരും കോലിയുടെ സ്ഥാനമൊഴിയലിനെക്കുറിച്ച് പ്രതികരിച്ചത്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യന്‍ ക്രിക്കറ്റിന് മോശം ഫലമുണ്ടാക്കുമെന്നാണ് ഒരു ആരാധകന്റെ വിലയിരുത്തല്‍. രണ്ട് പേരും രാജ്യത്തിനായി ഒരുമിച്ച് നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ചിരാഗ് വക്കാസ്‌ക്കറെന്ന ആരാധകന്‍ പ്രതികരിച്ചത്.

വിരാട് കോലിയെന്ന താരം ഒരിക്കലും ഇത്തരമൊരു പടിയിറക്കമല്ല ആഗ്രഹിച്ചിരുന്നതെന്നും അര്‍ഹിച്ചിരുന്നതെന്നുമാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. പല ആരാധകരും രോഹിത് ശര്‍മക്ക് ആശംസ നേര്‍ന്നെങ്കിലും കോലിയെ ഇത്തരത്തില്‍ പെട്ടെന്ന് തഴഞ്ഞത് ശരിയായില്ലെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിച്ചത്.

2

രോഹിത് ശര്‍മയെ പുതിയ ഏകദി നായകനാക്കിയതിനെ അഭിനന്ദിക്കുന്നവരും ഏറെയാണ്. വൈകിയെത്തിയ ബുദ്ധിയാണെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. 2022, 2023 ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. ടെസ്റ്റില്‍ വിരാട് കോലി പകരം വെക്കാനില്ലാത്ത നായകനാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന് കോലിയെ വിശേഷിപ്പിക്കാം.

എന്നാല്‍ പരിമിത ഓവറില്‍ കോലിയുടെ കാര്യം അങ്ങനെയല്ല. അതുവേഗത്തില്‍ തീരുമാനമെടുക്കാന്‍ കോലിക്ക് കഴിവില്ലെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും കാരണം മത്സരം ഇന്ത്യക്ക് കൈവിട്ടുപോയ സന്ദര്‍ഭങ്ങളും നിരവധിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ ഇത്തരമൊരു മാറ്റം അനിവാര്യമാണ്. രോഹിത് ശര്‍മ തന്റെ നായക മികവ് പല വട്ടം തെളിയിച്ചിട്ടുള്ള നായകനാണ്.

3

ധോണിയെപ്പോലെ അതിവേഗത്തില്‍ മികച്ച തീരുമാനമെടുക്കാന്‍ രോഹിത്തിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ വലിയ നേട്ടങ്ങളിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചേക്കും. സമീപകാലത്തായി കോലിയുടെ ബാറ്റിങ് പ്രകടനവും മോശമാണ്. രണ്ടര വര്‍ഷത്തിലേറെയായി കോലിക്ക് ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാനായിട്ടില്ല. എന്നാല്‍ ഇക്കാലയളവിലെല്ലാം രോഹിത് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു മാറ്റം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തില്‍ വളരെ അനുകൂലമായതാണെന്ന് പറയാം.

വിരാട് കോലി ടി20 ലോകകപ്പിന് പിന്നാലെ തന്നെ ടി20 നായകസ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഏകദിന നായകസ്ഥാനം ഒഴിയാന്‍ വിരാട് കോലി വിസമ്മതിച്ചെന്നും ബിസിസി ഐ നിര്‍ബന്ധിച്ചാണ് ഇത്തരമൊരു മാറ്റം നടത്തിയതെന്നുമാണ്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍സ്ഥാനവും ഒഴിഞ്ഞ കോലി നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് നായകനായുള്ളത്. അജിന്‍ക്യ രഹാനെക്ക് പകരം രോഹിത്തിനെ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്.

Story first published: Thursday, December 9, 2021, 10:05 [IST]
Other articles published on Dec 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X