വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ താരോദയങ്ങള്‍... ഗോസ്വാമി മുതല്‍ ബേസില്‍ വരെ, അഭിമാനമായി രണ്ടു മലയാളികള്‍

ഇതുവരെയുള്ള എമേര്‍ജിങ് കളിക്കാരെ പരിചയപ്പെടാം

By Manu

മുംബൈ: ഐപിഎല്ലിന്റെ ഇതുവരെയുള്ള 10 സീസണുകളിലേക്ക് ഒന്നു കണ്ണോടിക്കുമ്പോള്‍ നിരവധി പുതിയ താരോദയങ്ങളെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2017ലെ പത്താം സീസണ്‍ വരെ പലരും ഐപിഎല്ലിലൂടെ സൂപ്പര്‍താര പദവിയിലേക്കുര്‍ന്നു.

ഇവരില്‍ ചിലര്‍ പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും ദേശീയ ടീമിലേക്കും പ്രൊമോഷന്‍ നേടിയപ്പോള്‍ ചിലര്‍ ഇപ്പോഴും പ്രാദേശിക ക്രിക്കറ്റില്‍ തന്നെ തുടരുകയാണ്. ഐപിഎല്ലിന്റെ കഴിഞ്ഞ പത്തു സീസണുകളിലും എമേര്‍ജിങ് പ്ലെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം. രണ്ടു മലയാളി താരങ്ങളും ഈ പുരസ്‌കാരം സ്വന്തമാക്കിയെന്നത് കേരളത്തിനും അഭിമാനിക്കാന്‍ വക നല്‍കുന്നുണ്ട്.

ശ്രീവത്സ് ഗോസ്വാമി (2008)

ശ്രീവത്സ് ഗോസ്വാമി (2008)

2008ലെ പ്രഥമ ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം ലഭിച്ചത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍ ശ്രീവത്സ് ഗോസ്വാമിയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ബംഗാള്‍ താരത്തിന് സീസണില്‍ വെറു നാലു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. ഈ മല്‍സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്താനും ഗോസ്വാമിക്കു കഴിഞ്ഞു. 2008ല്‍ വിരാട് കോലിയുടെ നായകത്വത്തില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോള്‍ വിക്കറ്റ് കാത്തത് ഗോസ്വാമിയായിരുന്നു.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ കളിയില്‍ നേടിയ 52 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ പിന്നീടുള്ള ഐപിഎല്ലുകളിലൊന്നും ഗോസ്വാമിക്ക് മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് താരം.

രോഹിത് ശര്‍മ (2009)

രോഹിത് ശര്‍മ (2009)

2009ലെ രണ്ടാം ഐപിഎല്ലിലെ താരോദമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ ഓപ്പണറും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മയ്ക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഇപ്പോള്‍ രോഹിത്.
2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് രോഹിത്തിനെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിന് അവകാശിയാക്കിയത്.
ആദ്യ സീസണിലെ ടൂര്‍ണമെന്റിലെ അവസാനസ്ഥാനക്കാരായിരുന്ന ഡെക്കാനെ രണ്ടാം സീസണില്‍ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് രോഹിത്തായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 362 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. രണ്ടു തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും രോഹിത്തിനെ തേടിയെത്തി.
നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ടീമിനെ മൂന്നു തവണ കിരീടവിജയത്തിലേക്കു നയിച്ചിട്ടുണ്ട്.

സൗരഭ് തിവാരി (2010)

സൗരഭ് തിവാരി (2010)

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ നാട്ടുകാരനും വിക്കറ്റ് കീപ്പറുമായതിനാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെന്നു വരെ വിശേഷിപ്പിക്കപ്പെട്ട സൗരഭ് തിവാരിയാണ് 2010ല്‍ എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടത്. മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു തിവാരി. സീസണില്‍ മുംബൈ റണ്ണറപ്പായപ്പോള്‍ മധ്യനിരയില്‍ തിവാരിയുടെ ചില മികച്ച ഇന്നിങ്‌സുകള്‍ ശ്രദ്ധിക്കപ്പെട്ടു.
ടൂര്‍ണമെന്റില്‍ 419 റണ്‍സാണ് താരം നേടിയത്. 19 സിക്‌സറുകള്‍ പറത്തിയ തിവാരിയുടെ സ്‌ട്രൈക്ക്‌റേറ്റ് 135.59 ആയിരുന്നു. പിന്നീട് ദേശീയ ടീമലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലുമെത്തിയ തിവാരിക്ക് പക്ഷെ പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല. പുതിയ സീസണില്‍ ഒരിക്കല്‍ക്കൂടി തിവാരിയെ മുംബൈക്കൊപ്പം കാണാം.

ഇഖ്ബാല്‍ അബ്ദുള്ള (2011)

ഇഖ്ബാല്‍ അബ്ദുള്ള (2011)

ആദ്യ മൂന്നു സീസണുകളിലും ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യമാണ് കണ്ടതെങ്കില്‍ 2011ലെ ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം ഒരു ബൗളര്‍ക്കായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്പിന്നര്‍ ഇഖ്ബാല്‍ അബ്ദുള്ളയാണ് താരോദമായി തിരഞ്ഞെടുക്കപ്പെട്ടത്.
15 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് സീസണില്‍ ഇഖ്ബാല്‍ വീഴ്ത്തിയത്.
2013ല്‍ ഐപിഎല്‍ ജേതാക്കളായ കൊല്‍ക്കത്ത ടീമിലും അംഗമായിരുന്നു ഇഖ്ബാല്‍. അഞ്ചു മല്‍സരങ്ങളില്‍ നിന്നും താരം ഏഴു വിക്കറ്റെടുക്കുകയും ചെയ്തു. പുതിയ സീസണില്‍ ഒരു ടീമും വാങ്ങാത്തതിനാല്‍ ഇത്തവണ ഇഖ്ബാലിനെ കാണാനാവില്ല.

മന്‍ദീപ് സിങ് (2012)

മന്‍ദീപ് സിങ് (2012)

2012ലെ എഡിഷനിലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കിങ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റ്‌സ്മാന്‍ മന്‍ദീപ് സിങിനായിരുന്നു. ക്യാപ്റ്റനും ഓസീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാനുമായ ആദം ഗില്‍ക്രിസ്റ്റിന്റെ ഓപ്പണിങ് പങ്കാളി കൂടിയായിരുന്നു മന്‍ദീപ്. ഗില്ലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ താരം 432 റണ്‍സാണ് നേടിയത്. രണ്ടു അര്‍ധസെഞ്ച്വറികളും ഇതില്‍പ്പെടുന്നു.
പിന്നീട് റോയല്‍ ചാലഞ്ചേഴ്‌സിലെത്തിയ മന്‍ദീപിന് ദേശീയ ടീമിലേക്കു വിളി വന്നു. 2016ലെ സിംബാബ്‌വെ പര്യടനത്തിലായിരുന്നു ഇത്. മൂന്നു ട്വന്റി20 മല്‍സരങ്ങള്‍ കളിച്ച താരം ഒന്നില്‍ അര്‍ധസെഞ്ച്വറിയും നേടി.
പുതിയ സീസണില്‍ തന്റെ മുന്‍ ടീമായ ബാംഗ്ലൂരിനൊപ്പമാണ് മന്‍ദീപ്.

സഞ്ജു സാംസണ്‍ (2013)

സഞ്ജു സാംസണ്‍ (2013)

ഐപിഎല്ലില്‍ ആദ്യമായി എമേര്‍ദിങ് പ്ലെയര്‍ പുരസ്‌കാരം ഒരു മലയാളി താരത്തിനു ലഭിക്കുന്നതിന് 2013 സാക്ഷിയായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണാണ് മലയാളികളുടെ അഭിമാനമായത്. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നടത്തിയ ഉജ്ജ്വല പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാ്റ്റ്‌സ്മാന്‍ കൂടിയായ സഞ്ജുവിനെ വിജയിയാക്കിയത്.
സീസണില്‍ 11 മല്‍സരങ്ങളില്‍ രാജസ്ഥാന്‍െ ജഴ്‌സിയണിയാന്‍ സഞ്ജുവിന് ഭാഗ്യം ലഭിച്ചു. ബാംഗ്ലൂരിനെതിരായ ലീഗ് മല്‍സരത്തില്‍ 41 പന്തില്‍ നിന്നും 63 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. സീസണില്‍ 206 റണ്‍സ് നേടിയ മലയാളി താരം 2014ല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഒരു മല്‍സരം പോലും കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചില്ല.
2015ലെ സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരത്തിലൂടെയാണ് സഞ്ജു ദേശീയ ടീമിനായി അരങ്ങേറിയത്.
2015-16ല്‍ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ രഞ്ജി നായകനായി സഞ്ജു മാറിയിരുന്നു.
പുതിയ സീസണില്‍ സഞ്ജു ഒരിക്കല്‍ക്കൂടി രാജസ്ഥാന്റെ ജഴ്‌സിയണിയും. ഇത്തവണ എട്ടു കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ തിരികെ വാങ്ങിയത്.

അക്ഷര്‍ പട്ടേല്‍ (2014)

അക്ഷര്‍ പട്ടേല്‍ (2014)

ഇഖ്ബാല്‍ അബ്ദുള്ളയ്ക്കു ശേഷം ഐപിഎല്ലില്‍ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം കൈക്കലാക്കുന്ന രണ്ടാമത്തെ ബൗളറാണ് മറ്റൊരു സ്പിന്നറായ അക്ഷര്‍ പട്ടേല്‍. 2014ല്‍ കിങ്സ് ഇലവനു വേണ്ടി കളിച്ചിരുന്ന്‌പ്പോഴാണ് അക്ഷര്‍ ഈ നേട്ടത്തിന് അവകാശിയായത്.
ഈ സീസണില്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് തോറ്റെങ്കിലും പഞ്ചാബിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. പഞ്ചാബിന്റെ ഏക ഫൈനല്‍ പ്രവേശനവും 2014ലായിരുന്നു.
ഗുജറാത്തില്‍ നിന്നുള്ള അക്ഷര്‍ ടീമിനായി 17 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ഇതേ വര്‍ഷം തന്നെ ദേശീയ ടീമിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു അക്ഷര്‍.
പിന്നീട് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരസാന്നിധ്യമാി താരം മാറി. അന്നത്തെ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയുടെ സ്ഥാനം വരെ അക്ഷര്‍ തട്ടിയെടുത്തേക്കുമെന്നും അന്നു സൂചനകളുണ്ടായിരുന്നു. പുതിയ സീസണില്‍ ഒരിക്കല്‍ക്കൂടി അക്ഷര്‍ പഞ്ചാബിനു വേണ്ടി പന്തെറിയും. സീസണില്‍ പഞ്ചാബ് നിലനിര്‍ത്തിയ ഏകതാരം കൂടിയാണ് അദ്ദേഹം.

ശ്രേയസ് അയ്യര്‍ (2015)

ശ്രേയസ് അയ്യര്‍ (2015)

മുംബൈ ക്രിക്കറ്റിന്റെ സംഭാവനയായ ശ്രേയസ് അയ്യരാണ് 2015ല്‍ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. 2014ലെ അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ സംഘത്തിലുള്‍പ്പെട്ട താരം കൂടിയായിരുന്നു ശ്രേയസ്. ലോകകപ്പിലെ പ്രകടനത്തെ തുടര്‍ന്നാണ് 2015ല്‍ ശ്രേയസിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമില്‍ എത്തിച്ചത്. ഡല്‍ഹിയുടെ പ്രതീക്ഷകള്‍ തെറ്റിയില്ല. 14 മല്‍സരങ്ങളില്‍ നിന്നും താരം 439 റണ്‍സ് അടിച്ചെടുത്തു. നാലു അര്‍ധസെഞ്ച്വറികളും ഇതില്‍പ്പെടുന്നു.
2017ല്‍ 338 റണ്‍സ് അടിച്ചെടുത്ത ശ്രേയസിനെ പുതിയ സീസണിലും ഡല്‍ഹി നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ട ശ്രേയസ് ഏകദിനത്തിലും ട്വന്റി20യിലും അരങ്ങേറുകയും ചെയ്തിട്ടുണ്ട്.

മുസ്തഫിസുര്‍ റഹ്മാന്‍ (2016)

മുസ്തഫിസുര്‍ റഹ്മാന്‍ (2016)

ഐപിഎല്ലിന്റെ ചരിത്ത്രില്‍ ആദ്യമായി ഒരു വിദേശി താരം എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കുന്നതിന് 2016 സാക്ഷിയായി. ബംഗ്ലാദേശിന്റെ പേസ് സെന്‍സേഷന്‍ മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യന്‍ താരങ്ങളുടെ കുത്തക തകര്‍ത്ത് പുരസ്‌കാരം കൈക്കലാക്കിയത്. 2016ല്‍ ഹൈദരാബാദിനെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് മുസ്തഫിസുറിന്റെ തീപ്പൊരി പ്രകടനമായിരുന്നു.
16 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളാണ് പേസര്‍ പോക്കറ്റിലാക്കിയത്.
ഐപിഎല്ലില്‍ എത്തുന്നതിനു മുമ്പ് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മിടുക്കു തെളിയിച്ച താരം കൂടിയാണ് മുസ്തഫിസുര്‍. പുതിയ സീസണില്‍ മുംബൈക്കു വേണ്ടിയാണ് താരം പന്തെറിയുക. 2.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ മുംബൈ സ്വന്തമാക്കിയത്.

ബേസില്‍ തമ്പി (2017)

ബേസില്‍ തമ്പി (2017)

സഞ്ജു സാംസണിനു ശേഷം എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാളി താരമെന്ന നേട്ടം ബേസില്‍ തമ്പി കഴിഞ്ഞ സീസണില്‍ സ്വന്തം പേരില്‍ കുറിച്ചു. ഗുജറാത്ത് ലയണ്‍സിനു വേണ്ടി നടത്തിയ മിന്നുന്ന ബൗളിങാണ് ബേസിലിനെ പുരസ്‌കാരത്തിലേക്കു നയിച്ചത്.
കഴിഞ്ഞ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. 2017ല്‍ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്കു ബേസില്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് അദ്ദേഹം.

നാണക്കേടിന്റെ റെക്കോര്‍ഡിട്ട് രോഹിത്തും ചഹലും!! ധോണിക്ക് അഭിമാനിക്കാം, ക്ലാസെനും...നാണക്കേടിന്റെ റെക്കോര്‍ഡിട്ട് രോഹിത്തും ചഹലും!! ധോണിക്ക് അഭിമാനിക്കാം, ക്ലാസെനും...

മഞ്ഞപ്പടയുടെ വിധി വെള്ളിയാഴ്ച!! രണ്ടിലൊന്നില്‍ തീരുമാനമാവും... കൊച്ചിക്ക് ഇതു ഗുഡ്‌ബൈ മല്‍സരംമഞ്ഞപ്പടയുടെ വിധി വെള്ളിയാഴ്ച!! രണ്ടിലൊന്നില്‍ തീരുമാനമാവും... കൊച്ചിക്ക് ഇതു ഗുഡ്‌ബൈ മല്‍സരം

Story first published: Friday, February 23, 2018, 11:25 [IST]
Other articles published on Feb 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X