For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്ര നേട്ടവുമായി എലീസ പെറി; പുരുഷന്മാര്‍ക്കുപോലുമില്ല

ക്രിക്കറ്റില്‍ ലോകത്താരും നേടാത്ത റെക്കോര്‍ഡ് ഇനി ഓസീസിലെ ഈ മിടുക്കിക്ക്

ലണ്ടന്‍: ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ വനിതാ താരം എലീസ പെറി. കുട്ടി ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി 1000 റണ്‍സും 100 വിക്കറ്റും തികയ്ക്കുന്ന താരമായി മാറിയിരിക്കുകയാണ് പെറി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 47 റണ്‍സെടുത്താണ് താരം റെക്കോഡ് സ്വന്തമായത്. ടി20 ക്രിക്കറ്റ് സജീവമായിട്ട് വര്‍ഷങ്ങളായെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കാന്‍ പുരുഷ താരങ്ങള്‍ക്കുപോലും കഴിഞ്ഞിട്ടില്ല.

2018 നവംബറിലാണ് പെറി 100 വിക്കറ്റ് നേട്ടത്തിലെത്തുന്നത്. ഇംഗ്ലണ്ടിനെതിരെ വ്യക്തിഗത സ്‌കോര്‍ 45 റണ്‍സിലെത്തിയപ്പോള്‍ 1000 റണ്‍സും പിന്നിട്ട് തികഞ്ഞ ഓള്‍റൗണ്ടറാണെന്ന് താരം തെളിയിക്കുകയും ചെയ്തു. പുരുഷ ക്രിക്കറ്റില്‍ ഷാഹിദ് അഫ്രീദിയാണ് പെറിക്ക് അടുത്തുനില്‍ക്കുന്നത്. 1416 റണ്‍സും 98 വിക്കറ്റും അഫ്രീദി നേടിയപ്പോള്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ 1471 റണ്‍സും 88 വിക്കറ്റും നേടിയിട്ടുണ്ട്.

ellyseperry

റെക്കോര്‍ഡ് സുന്ദരമായ കാര്യം തന്നെയാണെന്ന് താരം പ്രതികരിച്ചു. എന്നാല്‍, താനിതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് വനിതകളാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു റെക്കോര്‍ഡ് വന്നതില്‍ അതിശയിക്കാനില്ല. 100 മത്സരങ്ങളിലധികം താന്‍ കളിച്ചിട്ടുണ്ടെന്നും പെറി പറഞ്ഞു. പെറി റെക്കോര്‍ഡ് നേടിയ മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ഇംഗ്ലണ്ട് എട്ടിന് 121 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

Story first published: Tuesday, July 30, 2019, 12:16 [IST]
Other articles published on Jul 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+