എല്ലെയ്‌സ് പെറിയെ നിങ്ങള്‍ക്ക്് അറിയാമോ? അറിയാമെങ്കില്‍ തന്നെ എല്ലെയ്‌സ് പെറി എന്ന ക്രിക്കറ്റ് താരത്തെയാണോ അതോ ഫുട്‌ബോള്‍ താരത്തെയാണോ നിങ്ങള്‍ക്ക് അറിയുക.
ഓസ്‌ട്രേലിയക്കായി ക്രിക്കറ്റിലും ഫുട്‌ബോളിലും ഒരുമിച്ച് കളിക്കൂന്ന അപൂര്‍വ്വ താരമാണ് എല്ലെയ്‌സ് പെറി . ഓസ്‌ട്രേലിയയുടെ മികച്ച വനിത ക്രിക്കറ്ററാണ് എല്ലെയ്‌സ് പെറി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഫുട്‌ബോളിലും തിളങ്ങിയിട്ടുണ്ട് ഈ 24 കാരി. ക്രിക്കറ്റും ഫുട്‌ബോളും ഒരുപോലെ വഴങ്ങുന്ന എല്ലെയ്‌സ് പെറിയ്ക്ക് കൂടുതല്‍ ഇഷ്ടം ക്രിക്കറ്റ് തന്നെയാണ്. അതു പറയാന്‍ പെറിക്ക് മടിയൊന്നുമില്ല.
വലംകൈ ബാറ്റിങ്ങുകാരിയായ എല്ലെയ്‌സ് പെറി ഇതുവരെ 67 ഏകദിനവും 63 ട്വന്റി 20യും അഞ്ച് ടെസ്റ്റും കളിച്ചിട്ടുണ്ട്. ബാറ്റിംഗില്‍ ഏകദിനത്തിലെ 90 റണ്‍സാണ് ഇവരുടെ ഉയര്‍ന്ന സ്‌കോര്‍