വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എട്ട് ഐപിഎല്‍ ടീമുകളും അവര്‍ ഒരിക്കലും ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യവും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെ ഏറ്റവും വലിയ ടി20 ക്രിക്കറ്റ് ലീഗാണ്. 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്നുപോയതൊഴിച്ചാല്‍ കഴിഞ്ഞ 13 വര്‍ഷവും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനും നിരവധി ആരാധകരെ സൃഷ്ടിക്കാനും ഐപിഎല്‍ ടൂര്‍ണമെന്റിന് സാധിച്ചു. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും മൂന്ന് തവണ കിരീടം നേടിയ സിഎസ്‌കെയുമായാണ് ഏറ്റവും ശക്തര്‍. ടൂര്‍ണമെന്റിലെ ഇക്കാലയളവില്‍ എട്ട് ടീമുകള്‍ക്കും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരിക്കലും ടീമുകളും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുമുണ്ട്. എട്ട് ടീമും മറക്കാന്‍ ആഗ്രഹിക്കുന്ന ഓരോ സംഭവങ്ങള്‍ എന്തൊക്കെയാണ് നോക്കാം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് മറക്കാന്‍ ആഗ്രഹിക്കുന്ന സംഭവം 2014ലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരമാണ്. 15 ഓവറില്‍ 189 റണ്‍സ് രാജസ്ഥാനെതിരേ മറികടന്നാല്‍ മുംബൈക്ക് പ്ലേഓഫിലെത്താനാവും. 14 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒമ്പത് റണ്‍സ്. അവസാന മൂന്ന് പന്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലേക്ക് ജെയിംസ് ഫോക്‌നര്‍ കളിയെത്തിച്ചു. അടുത്ത പന്തില്‍ ബൗണ്ടറി നേടിയാല്‍ മുംബൈക്ക് പ്ലേ ഓഫില്‍ ഇടം. ആദിത്യ താരെ ഫോക്‌നറെ സിക്‌സര്‍ പറത്തി മുംബൈയെ പ്ലേ ഓഫിലെത്തിച്ചു. ഇത് രാജസ്ഥാന്‍ ഒരിക്കലും ഓര്‍ക്കാല്‍ ആഗ്രഹിക്കാത്ത മത്സരമാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ഡല്‍ഹി ക്യാപിറ്റല്‍സിന് 2013 സീസണ്‍ മറക്കാനാവില്ല. തുടര്‍ച്ചയായി ആറ് മത്സരങ്ങളാണ് സീസണില്‍ ഡല്‍ഹി ഏറ്റുവാങ്ങിയത്. ഇതോടെ വലിയ വിമര്‍ശനം ടീമിനെതിരേ ഉയര്‍ന്നു. ആ സീസണില്‍ മൂന്ന് മത്സരം മാത്രമാണ് ഡല്‍ഹി ജയിച്ചത്. ടീമും ആരാധകരും മറക്കാനാഗ്രഹിക്കുന്ന സീസണാണിത്. 2020 സീസണില്‍ റണ്ണേഴ്‌സപ്പായിരുന്നു ഡല്‍ഹി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ആര്‍സിബിയ്‌ക്കെതിരേ നടന്ന ഹൈദരാബാദിന്റെ മത്സരം. മഴ കളിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 11 ഓവറില്‍ 135 റണ്‍സ് നേടി. മഴ വീണ്ടും വില്ലനായതോടെ ആര്‍സിബിയുടെ വിജയലക്ഷ്യം 6 ഓവറില്‍ 81 റണ്‍സ്. ക്രിസ് ഗെയ്ല്‍ (10 പന്തില്‍ 35) തുടക്കം ഗംഭീരമാക്കി. അവസാന ആറ് പന്തില്‍ ജയിക്കാന്‍ 13 റണ്‍സ്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ്. കോലിയുടെ ഷോട്ട് ലോങ് ഓഫിലേക്ക്. വാര്‍ണര്‍ പന്ത് ക്യാച്ചാക്കി ആഹ്ലാദിച്ചെങ്കിലും അദ്ദേഹത്തിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടി.സിക്‌സ്,മത്സരം ആര്‍സിബി ജയിച്ചു. ഹൈദരാബാദിനെ വളരെ നിരാശപ്പെടുത്തിയ മത്സരമായിരുന്നു ഇത്.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

2014 സീസണ്‍ പഞ്ചാബിന് മറക്കാനാവില്ല. കന്നി ഫൈനല്‍ കളിച്ച ടീം വൃദ്ധിമാന്‍ സാഹയുടെ സെഞ്ച്വറിക്കരുത്തില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 200 റണ്‍സ് വിജയലക്ഷ്യം വെച്ചു. മനീഷ് പാണ്ഡെയുടെ (94) മികവില്‍ തിരിച്ചടിച്ച കെകെആറിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സ്. സുനില്‍ നരെയ്‌ന്റെ ആദ്യ പന്ത് ഡോട്ട് ബോളും രണ്ടാം പന്ത് സിംഗിളും. മൂന്നാം പന്തില്‍ ബൗണ്ടറി നേടി പീയൂഷ് ചൗള കെകെആറിനെ വിജയത്തിലെത്തിച്ചു. പഞ്ചാബിന് കൈയെത്തും ദൂരത്ത് കിരീടം നഷ്ടം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

2019 ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വി സിഎസ്‌കെ പെട്ടെന്നൊന്നും മറക്കില്ല.ഷെയ്ന്‍ വാട്‌സണിന്റെ ബാറ്റിങ് മികവില്‍ 150 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ പോരാടിയ സിഎസ്‌കെയ്ക്ക് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. ശര്‍ദുല്‍ ഠാക്കൂര്‍ സ്‌ട്രൈക്കില്‍.ബൗളര്‍ ലസിത് മലിംഗ. മലിംഗയുടെ യോര്‍ക്കറില്‍ ശര്‍ദുല്‍ എല്‍ബിയില്‍ കുടുങ്ങി.മുംബൈക്ക് ഒരു റണ്‍സ് ജയം. സിഎസ്‌കെയെ വളരെ നിരാശപ്പെടുത്തിയ സംഭവമായിരുന്നു ഇത്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

2018ല്‍ സിഎസ്‌കെ വിലക്കിന് ശേഷം തിരിച്ചെത്തിയ വര്‍ഷം. മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ആദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 165 റണ്‍സ് അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ സിഎസ്‌കെ കൂട്ടത്തകര്‍ച്ച നേരിട്ടു. ധോണിയടക്കം വീണ മത്സരത്തില്‍ 48 പന്തില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ 91 റണ്‍സ്. ഡ്വെയ്ന്‍ ബ്രാവോയുടെ ബാറ്റിങ് മികവില്‍ അവസാന ആറ് പന്തില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ 7 റണ്‍സ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കുന്നു. പരിക്കേറ്റ കേദാര്‍ ജാദവാണ് ബ്രാവോയ്‌ക്കൊപ്പം ക്രീസില്‍. മൂന്നാം പന്തില്‍ സിക്‌സും അടുത്ത പന്തില്‍ ബൗണ്ടറിയും നേടി കേദാര്‍ ജാദവ് സിഎസ്‌കെയെ വിജയത്തിലെത്തിച്ചു. മുംബൈയെ വളരെ നിരാശപ്പെടുത്തിയ മത്സരമായിരുന്നു ഇത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലിയുടെ ആര്‍സിബി മറക്കാനാഗ്രഹിക്കുന്ന മത്സരം 2017ല്‍ കൊല്‍ക്കത്തയ്‌ക്കെതിരേയാണ്. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 131 എന്ന സ്‌കോറിലേക്ക് ആര്‍സിബി എറിഞ്ഞിട്ടു. എന്നാല്‍ മറുപടിക്കിറങ്ങിയ ആര്‍സിബിയെ കാത്തിരുന്നത് അതിലും വലിയ ദുരന്തമായിരുന്നു. 49 റണ്‍സിന് ടീം ഓള്‍ഔട്ടായി. ലീഗിലെ ഏറ്റവും കുറവ് ടോട്ടലെന്ന നാണക്കേട് ആര്‍സിബിക്ക്. ടീമിനെ സംബന്ധിച്ച് വലിയ നാണക്കേടായിരുന്നു അത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

2021 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം. മുംബൈയുടെ 153 റണ്‍സ് വിജയലക്ഷ്യം കെകെആര്‍ പിന്തുടരുന്നു.ശുഭ്മാന്‍ ഗില്ലും നിധീഷ് റാണയും ചേര്‍ന്ന് ഗംഭീര തുടക്കം കെകെആറിന് നല്‍കിയെങ്കിലും കൂട്ടത്തകര്‍ച്ച നേരിട്ട് ടീം തോറ്റു. കെകെആര്‍ ഉടമകളിലൊരാളായ ഷാരൂഖ് ഖാനടക്കം ടീമിനെതിരേ രംഗത്തെത്തിയിരുന്നു. ടീം മറക്കാനാഗ്രഹിക്കുന്ന സംഭവമാണിത്.

Story first published: Friday, May 28, 2021, 11:53 [IST]
Other articles published on May 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X