For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ പൂജ്യത്തിന് പറഞ്ഞയച്ച ബൗളര്‍ ആരാണ്?; വീഴ്ത്തിയത് പാക്കിസ്ഥാന്‍ താരമോ?

ധോണിയെ പൂജ്യത്തിന് പറഞ്ഞയച്ച ബൗളര്‍ ആരാണ്? | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോങ്ങിനോട് പരാജയത്തിന് സമമായ ഒരു ജയം നേടിയ ഇന്ത്യന്‍ ടീമിന് മുന്നോട്ടുളള പ്രയാണം എളുപ്പമായിരിക്കില്ല. ബുധനാഴ്ച ഇന്ത്യ പാക്കിസ്ഥാനെ നേരിടാനിരിക്കവെ ഹോങ്കോങ് നിരയിലെ ഒരു പാക്കിസ്ഥാന്‍ താരമാണ് ഇപ്പോള്‍ സംസാരവിഷയം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പൂജ്യത്തിന് പുറത്താക്കിയ ബൗളര്‍ ചില്ലറക്കാരനല്ല.

dhoni

ഹോങ്കോങ്ങില്‍ താമസിക്കുന്ന പാക് വംശജനായ എഹ്‌സാന്‍ ഖാന്‍ ആണ് ബൗളര്‍. ശിഖര്‍ ധവാന്‍ പുറത്തായ ശേഷം ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള ചുമതലയുമായെത്തിയ ധോണിയെ മൂന്നു പന്തുകള്‍ നേരിടാന്‍ മാത്രമേ എഹ്‌സാന്‍ സമ്മതിച്ചുള്ളു. അപ്പോഴേക്കും വിക്കറ്റ് കീപ്പറുടെ കൈയ്യിലെത്തിച്ച് ധോണിയെ താരം പുറത്താക്കി. ഇതോടെ വലിയൊരു ടോട്ടല്‍ പ്രതീക്ഷിച്ച ഇന്ത്യ പതറുകയും ചെയ്തു.

വിരാട് കോലിക്ക് പകരം ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മയെയും പുറത്താക്കിയത് എഹ്‌സാന്‍ ആണ്. മുപ്പത്തിമൂന്നുകാരനായ ബൗളര്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ രണ്ട് നിര്‍ണായക വിക്കറ്റുകളും വീഴ്ത്തി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാനെയും ബാബര്‍ അസമിനെയും പുറത്താക്കിയത് എഹ്‌സാനാണ്. ഹോങ്കോങ്ങിലെ ഉയര്‍ന്നുവരുന്ന പ്രതിഭയ്ക്കുള്ള ഐസിസി പുരസ്‌കാരവും നേരത്തെ താരത്തെ തേടിയെത്തിയിരുന്നു.

ഇതുവരെയായി കേവലം 15 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്ത് മാത്രമേ ഉള്ളൂ. അഫ്ഗാനിസ്ഥാനെതിരെ 33 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച നേട്ടം. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നും 47 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഹോങ്കോങ്ങിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയും കളിക്കുന്ന താരം പാക്കിസ്ഥാനിലെ റാവല്‍പിണ്ടി ടീമിനുവേണ്ടിയും പന്തെറിഞ്ഞു. എഹ്‌സാന്റെ പ്രകടനത്തിനിടയിലും ഹോങ്കോങ് ഇന്ത്യയോട് തോറ്റെങ്കിലും എഹ്‌സാന്റെയും ടീം അംഗങ്ങളുടെയും പോരാട്ടം ക്രിക്കറ്റ് ആരാധകര്‍ മറക്കാന്‍ ഇടയില്ല.

Story first published: Wednesday, September 19, 2018, 11:33 [IST]
Other articles published on Sep 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+