For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്വന്തം നാട് വിട്ടാല്‍ ഓസ്‌ട്രേലിയ വെറും പൂച്ചകള്‍... 12 കളി 0 ജയം.. കണക്കുകള്‍ കണ്ടാല്‍ ഞെട്ടും!!

By Muralidharan

സ്വന്തം നാട്ടില്‍ പുലികള്‍. നാട് വിട്ടാല്‍ വെറും പൂച്ചകള്‍. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളിയാക്കിയിരുന്നത് ഇത് പറഞ്ഞാണ് - എന്നാല്‍ ഇപ്പോള്‍ കഥ മാറി. സ്വന്തം നാട്ടില്‍ മാത്രമല്ല മറുനാട്ടിലും പരമ്പര തൂത്തുവാരാന്‍ തുടങ്ങി ഇന്ത്യ. എന്നാല്‍ അക്കാലത്ത് ലോകക്രിക്കറ്റിന്റെ രാജാക്കന്മാര്‍ എന്ന് പറയപ്പെട്ടിരുന്ന ഓസ്‌ട്രേലിയയാകട്ടെ ഇതിന്റെ നേര്‍ വിപരീത ദിശയിലാണ്. അവസാനമായി വിദേശത്ത് കളിച്ച 12 ഏകദിന മത്സരങ്ങളില്‍ ഒന്ന് പോലും ജയിക്കാന്‍ അവര്‍ക്ക് പറ്റിയിട്ടില്ല.

australia

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യയോട് 50 റണ്‍സിന് തോറ്റ മത്സരം ഓസ്‌ട്രേലിയ വിദേശത്ത് വിജയം അറിയാത്ത പന്ത്രണ്ടാമത്തെ കളിയായിരുന്നു. ഇതില്‍ രണ്ട് മത്സരങ്ങള്‍ റിസള്‍ട്ട് ഇല്ലാതെ പോയി. ബാക്കി പത്ത് കളികളില്‍ ഓസ്‌ട്രേലിയ തോറ്റു. അതേസമയം സ്വന്തം നാട്ടില്‍ കളിച്ച അവസാനത്തെ പത്ത് ഏകദിനങ്ങളില്‍ എട്ട് വിജയങ്ങള്‍ ഓസ്‌ട്രേലിയയ്ക്ക് ഉണ്ട്. ബാക്കി രണ്ട് കളികളില്‍ മാത്രമാണ് ഓസ്‌ട്രേലിയ തോറ്റത് എന്ന് സാരം.

മറുവശത്ത് ഇന്ത്യയാകട്ടെ വിരാട് കോലിയുടെ കീഴില്‍ വിജയങ്ങള്‍ക്ക് പിന്നാലെ വിജയങ്ങള്‍ വെട്ടിപ്പിടിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ വരെ എത്തിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിന പരമ്പര ജയിച്ചു. ശ്രീലങ്കയില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. ഇപ്പോള്‍ ഓസ്‌ട്രേലിയയോട് രണ്ട് കളികള്‍ അടുപ്പിച്ച് ജയിച്ചു. ആകെ തോല്‍വി അറിയാതെ എട്ട് കളികള്‍. 2008 - 2009 സീസണില്‍ ഒമ്പത് കളികള്‍ ഇന്ത്യ മുമ്പ് തോല്‍വി അറിയാതെ ജയിച്ചിട്ടുണ്ട്. ഈ റെക്കോര്‍ഡ് വിരാട് കോലിയും കുട്ടികളും തിരുത്തുമോ. കാത്തിരുന്ന് കാണാം..

Story first published: Saturday, September 23, 2017, 11:44 [IST]
Other articles published on Sep 23, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+