കോലിയെ സ്റ്റംപെടുത്ത് അടിക്കാന്‍ തോന്നി!! മുന്‍ ഓസീസ് താരത്തിന്റെ വെളിപ്പെടുത്തല്‍....
സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പര അവസാനിച്ചെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വെറുതെ വിടാന്‍ ഓസീസുകാര്‍ തയ്യാറയല്ല. ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണറായ എഡ് കോവനാണ് ഇത്തവണ കോലിക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.

മുമ്പ് നടന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെ ദേഷ്യം കൊണ്ട് തനിക്കു സ്റ്റംപ് ഊരി കോലിയെ മര്‍ദ്ദിക്കാന്‍ തോന്നിയിട്ടുണ്ടെന്നു കോവന്‍ വെളിപ്പെടുത്തി. കളിക്കളത്തില്‍ വച്ച് വളരെ മോശമായ രീതിയില്‍ കോലി എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയിലാണ് അന്നു അയാള്‍ സംസാരിച്ചത്. എന്നാല്‍ അത് വളരെ അശ്ലീലമാണെന്ന് എനിക്ക് കോലിയുടെ പെരുമാറ്റം കൊണ്ടു മനസ്സിലായി. അപ്പോഴാണ് ദേഷ്യം കൊണ്ട് സ്റ്റംപെടുത്ത് അയാളെ അടിക്കാന്‍ തോന്നിയതെന്നും കോവന്‍ വ്യക്തമാക്കി.

അതേസമയം, വിമര്‍ശിക്കുമ്പോഴും കോലിയെന്ന ക്രിക്കറ്ററുടെ വലിയ ആരാധകനാണ് താനെന്നു അദ്ദേഹം പറഞ്ഞു. വളരെ പ്രതിഭാശാലിയായ താരമാണ് കോലിയെന്നും കോവന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications