വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ വീണ്ടും വിപ്ലവം... ട്വന്റി20യും ഇനി പിന്തള്ളപ്പെടും, പുതിയ പരീക്ഷണം ഇംഗ്ലണ്ടില്‍

100 പന്തുകളടങ്ങിയ ഇന്നിങ്‌സായിരിക്കും ഓരോ ടീമിനുമുണ്ടാവുക

ലണ്ടന്‍: ക്രിക്കറ്റിന്റെ എല്ലാ ചട്ടക്കൂടുകളും പൊളിച്ചെറിഞ്ഞുകൊണ്ടാണ് ട്വന്റി20 പിറവിയെടുത്തത്. അതിനു മുമ്പ് വല്ല്യേട്ടന്‍ കളിച്ചുനടന്ന ഏകദിനമാണ് ട്വന്റി20യുടെ വരവോടെ പിന്തള്ളപ്പെട്ടത്. ട്വന്റി20യുടെ ഗ്ലാമറില്‍ ഏകദിനത്തിന് പഴയ ആകര്‍ഷണം നഷ്ടമാവുകയും ചെയ്തു. ഇപ്പോഴിതാ ട്വന്റി20യെയും കടത്തിവെട്ടാന്‍ മറ്റൊരു ഫോര്‍മാറ്റ് കൂടി വരികയാണ്.

ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) ട്വന്റി20യേക്കാള്‍ ചെറിയൊരു ഫോര്‍മാറ്റ് പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നത് ട്വന്റി20യില്‍ ഒരു ടീമിന് 120 പന്തുകള്‍ നീണ്ട ഇന്നിങ്‌സായിരുന്നുവെങ്കില്‍ പുതിയ ഫോര്‍മാറ്റില്‍ ഒരു ടീമിന്റെ ഇന്നിങ്‌സ് വെറും 100 പന്തുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

ക്രിക്കറ്റിന്റെ ഭാവി ശോഭനമാവും

ക്രിക്കറ്റിന്റെ ഭാവി ശോഭനമാവും

ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സിഇഉഒ ടോം ഹാരിസണാണ് പുതുതായി കൊണ്ടുവരാന്‍ പോവുന്ന ഫോര്‍മാറ്റിനെക്കുറിച്ച് ലോകത്തെ അറിയിച്ചത്.
ട്വന്റി20യുടെ വരവ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീമാക്കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ആരാധകരെ ക്രിക്കറ്റിലേക്കു കൊണ്ടുവരാന്‍ പുതിയ ഫോര്‍മാറ്റ് കൊണ്ടു സാധിക്കുമെന്നും ക്രിക്കറ്റിന്റെ ഭാവി കൂടുതല്‍ ശോഭനമാക്കുന്നതിനു വേണ്ടിയാണ് ഇതുപോലെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ട്വന്റി20ക്കും തുടക്കമിട്ടത് ഇസിബി

ട്വന്റി20ക്കും തുടക്കമിട്ടത് ഇസിബി

ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ട്വന്റി20ക്കും തുടക്കമിട്ടത് ഇസിബിയായിരുന്നു. 2003ലാണ് ട്വന്റി20 ഫോര്‍മാറ്റിലുള്ള മല്‍സരങ്ങള്‍ക്കു തുടക്കമിട്ടത് ഇസിബിയായിരുന്നു. ഇന്റര്‍ കൗണ്ടി ചാംപ്യന്‍ഷിപ്പിലായിരുന്നു ആദ്യമായി 20 ഓവര്‍ വീതമുള്ള മല്‍സരം പരീക്ഷിക്കപ്പെട്ടത്.
ഇതു വന്‍ വിജയമായി മാറുകയും ചെയ്തു. കൂടുതല്‍ കാണികളെ ആകര്‍ഷിക്കുന്നതോടൊപ്പം മല്‍സരങ്ങള്‍ കൂടുതല്‍ ആവേശകരമാവുകയും ചെയ്തതോടെ ട്വന്റി20 ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 2005ലാണ് ട്വന്റി20 ഫോര്‍മാറ്റ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ടി10 ടൂര്‍ണമെന്റ് നടത്തി

ടി10 ടൂര്‍ണമെന്റ് നടത്തി

2017 അവസാനത്തോടെ യുഇഎയില്‍ ടി10 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് നടത്തിയിരുന്നു. 10 ഓവര്‍ വീതമുള്ള മല്‍സരമായിരുന്നു ഇത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ട്വന്റി20 ഫോര്‍മാറ്റിനു പകരം ടി10 ഫോര്‍മാറ്റ് കൊണ്ടുവരുമെന്ന തരത്തില്‍ സൂചനയുണ്ടായിരുന്നെങ്കിലും ഇതു പ്രാവര്‍ത്തികമായിരുന്നില്ല.
പുതിയ 100 പന്ത് ഫോര്‍മാറ്റില്‍ 16 ഓവറുകള്‍ വീതമാണുണ്ടാവുക. നിലവിലേതു പോലെ ആറു പന്തുകള്‍ വീതമുള്ള 15 ഓവറുകളും (90 പന്ത്) 10 പന്തുകളടങ്ങിയ ഒരോവറും ഉള്‍പ്പെടുന്നതാണ് ഈ ഫോര്‍മാറ്റ്.

ലക്ഷ്യമിടുന്നത് പുതിയ തലമുറയെ

ലക്ഷ്യമിടുന്നത് പുതിയ തലമുറയെ

പുതിയ തലമുറയെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഫോര്‍മാറ്റിലുള്ള മല്‍സരം പരീക്ഷിക്കുന്നതെന്ന് ഇസിബിയുടെ ചീഫ് കമേഷ്യല്‍ ഓഫീസര്‍ സഞ്ജയ് പട്ടേല്‍ പറഞ്ഞു. നിലവിലുള്ള ആറ് പന്തടങ്ങുന്ന ഓവര്‍ കൂടാതെ 10 പന്തുകളടങ്ങിയ ഒരോവര്‍ എന്നത് പുതിയൊരു ദിശാമാറ്റമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ട്വന്റി20 ടൂര്‍ണമെന്റുകളില്‍ നിന്നും ഈ ഫോര്‍മാറ്റിനെ വ്യത്യസ്തമാക്കുന്നതും ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് അഞ്ചാഴ്ച നീണ്ടുനില്‍ക്കും. സതാംപ്റ്റന്‍, ബര്‍മിങ്ഹാം, ലീഡ്‌സ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ്, നോട്ടിങ്ഹാം എന്നിങ്ങനെ ആറു ടീമുകളാണ് ചാംപ്യന്‍ിപ്പില്‍ മല്‍സരിക്കുക. 2020ല്‍ ചാംപ്യന്‍ഷിപ്പ് നടത്താനാണ് ഇസിബി ആലോചിക്കുന്നത്.

ഐപിഎല്‍: ഗെയ്ല്‍ മാത്രമല്ല... ഹൈദരാബാദിന്റെ പതനത്തിന് ഇനിയുമുണ്ട് കാരണങ്ങള്‍ഐപിഎല്‍: ഗെയ്ല്‍ മാത്രമല്ല... ഹൈദരാബാദിന്റെ പതനത്തിന് ഇനിയുമുണ്ട് കാരണങ്ങള്‍

ഐപിഎല്‍: പുതിയ തട്ടകത്തില്‍ പുതിയ തുടക്കം തേടി ചെന്നൈ... ലക്ഷ്യം മൂന്നാം ജയംഐപിഎല്‍: പുതിയ തട്ടകത്തില്‍ പുതിയ തുടക്കം തേടി ചെന്നൈ... ലക്ഷ്യം മൂന്നാം ജയം

Story first published: Friday, April 20, 2018, 12:25 [IST]
Other articles published on Apr 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X