Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജ്യാന്തര മത്സരങ്ങളെ കുറിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ആലോചന തുടങ്ങി, പദ്ധതി ഇങ്ങനെ

കൊറോണ വൈറസ് ഭീതി നിറഞ്ഞാടുമ്പോള്‍ ലോകം പകച്ചു നില്‍ക്കുകയാണ്. രാജ്യങ്ങള്‍ ഒരോന്നായി അടച്ചുപൂട്ടുന്നു. ആറു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ 30,000 കടന്നു. ഭീതികരമായ ചിത്രം. കൊറോണ വൈറസ വ്യാപനത്തില്‍ കായിക ലോകത്തിന് സംഭവിച്ച നഷ്ടങ്ങളും ചില്ലറയല്ല. ഒളിമ്പിക്‌സടക്കം എല്ലാ കായിക മത്സരങ്ങളും നീട്ടി. ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഇംഗ്ലീഷ് ഹോം പരമ്പരയും അനിശ്ചിതത്വത്തിലാണ്. ഇവ രണ്ടും ഉപേക്ഷിച്ചാല്‍ സംഭവിക്കുന്ന സാമ്പത്തിക ക്ഷീണം വലുതായിരിക്കും.

രാജ്യാന്തര മത്സരങ്ങളെ കുറിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ആലോചന തുടങ്ങി, പദ്ധതി ഇങ്ങനെ

അതുകൊണ്ടാണ് കൊറോണക്കാലത്തും മത്സരം നടത്തുന്നതിനെ കുറിച്ച് ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ആലോചിക്കുന്നത്. മൈതാനത്തും സ്റ്റേഡിയത്തിലും കൊറോണ വൈറസ് ചെക്ക് പോയിന്റുകളും ഐസോലേഷന്‍ പോയിന്റുകളും സ്ഥാപിച്ച് ഹോം പരമ്പരയ്ക്ക് ഒരുക്കംകൂട്ടാന്‍ കഴിയുമോയെന്ന് ഇസിബി ആലോചന തുടങ്ങി.

നേരത്തെ, കൊറോണ വൈറസുബാധയെത്തുടര്‍ന്ന് മെയ് 28 വരെ എല്ലാ പ്രൊഫഷണല്‍ ക്രിക്കറ്റ് മത്സരങ്ങളും ഇസിബി നീട്ടിയിരുന്നു. ഇതോടെ T20 ബ്ലാസ്റ്റ്, ഏകദിന ചാംപ്യന്‍ഷിപ്പുകള്‍, കൗണ്ടി ചാംപ്യന്‍ഷിപ്പുകള്‍, പുതുതായി തുടങ്ങാനിരുന്ന ഹണ്‍ട്രഡ് ലീഗ്, ഇംഗ്ലീഷ് ടീമിന്റെ രാജ്യാന്തര മത്സരങ്ങള്‍ എന്നിവയെല്ലാം അവതാളത്തിലായി. എന്തായാലും ഇപ്പോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പുതുവഴികള്‍ തേടുകയാണ് ബോര്‍ഡ്. ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇസിബി ഇവന്റ്‌സ് ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി ഇക്കാര്യം സൂചിപ്പിച്ചു.

രാജ്യാന്തര മത്സരങ്ങളെ കുറിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ആലോചന തുടങ്ങി, പദ്ധതി ഇങ്ങനെ

കുറഞ്ഞപക്ഷം രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ ബോര്‍ഡ് ആഗ്രഹിക്കുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ 500 -ല്‍ത്താഴെ കാണികളെ മാത്രം പങ്കെടുപ്പിച്ച് മത്സരം നടത്തുന്നതിനെക്കുറിച്ചാണ് ഇസിബിയുടെ ചിന്ത. പാരാമെഡിക്കല്‍ സംഘവും ഡോക്ടര്‍മാരുടെ സംഘവും സ്‌റ്റേഡിയത്തില്‍ സജ്ജമായി നില്‍ക്കുമെന്നും എല്‍വര്‍ത്തി വെളിപ്പെടുത്തി. എന്തായാലും ഇസിബിയുടെ പദ്ധതി നടക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

ഷെഡ്യൂള്‍ പ്രകാരം വെസ്റ്റ് ഇന്‍ഡീസുമായാണ് ഇംഗ്ലണ്ടിന്റെ ഹോം പരമ്പര ആരംഭിക്കുക. ശേഷം സ്വന്തം മണ്ണില്‍ പാകിസ്താനെയും ഇംഗ്ലീഷ് പട നേരിടും. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയ, അയര്‍ലണ്ട് ടീമുകള്‍ക്ക് എതിരെ പരിമിത ഓവര്‍ പരമ്പരയും ഇംഗ്ലണ്ട് നിശ്ചയിച്ചിട്ടുണ്ട്. മത്സരം നടത്താന്‍ കഴിയുകയാണെങ്കില്‍ത്തന്നെ താരങ്ങളുടെയും ജനങ്ങളുടെയും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ച്ചയും സംഭവിക്കില്ലെന്ന് എല്‍വര്‍ത്തി അറിയിച്ചു. നേരത്തെ, കൊറോണ ഭീതിയില്‍ ഇംഗ്ലണ്ടിന്റെ ശ്രീലങ്ക പര്യടനം ഇസിബി പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Story first published: Sunday, March 29, 2020, 12:34 [IST]
Other articles published on Mar 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+