വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ഒറ്റയ്ക്കല്ല, ഐസിസി തീരുമാനത്തെ തള്ളി ഇംഗ്ലണ്ടും രംഗത്ത്

ലണ്ടന്‍: എല്ലാ വര്‍ഷവും ലോകകപ്പ് നടന്നാല്‍ വരുമാനം വഴിമുട്ടുമോ? ബിസിസിഐക്ക് മാത്രമല്ല ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനും ഈ ആശങ്കയുണ്ട്. 2023 മുതല്‍ 2031 വരെ എട്ടു ഐസിസി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആലോചന. ഓരോ വര്‍ഷവും ഓരോ ഐസിസി ടൂര്‍ണമെന്റ്. സംപ്രേക്ഷണാവകാശം വിറ്റ് വരുമാനം കൂട്ടുകയാണ് ക്രിക്കറ്റ് കൗണ്‍സിലിന്റെ ലക്ഷ്യം.

പിന്തുണയ്ക്കില്ലെന്ന് ഇസിബി

പക്ഷെ കരുതിയതുപോലെ എളുപ്പമായിരിക്കില്ല ഐസിസിക്ക് മുന്നോട്ടുള്ള പ്രയാണം. ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. ക്രിക്കറ്റിലെ ബിഗ് ത്രീയാണ് ഈ രാജ്യങ്ങള്‍.

ബിസിസിഐ വിയോജിപ്പ് അറിയിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയുടെ നീക്കത്തെ പരസ്യമായി തള്ളിയിരിക്കുന്നു. 2023-31 കാലയളവിലേക്ക് ഐസിസി ആലോചിക്കുന്ന മത്സരക്രമത്തെ അനുകൂലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഇസിബി ചെയര്‍മാന്‍ കോളിന്‍സ് ഗ്രെവ്‌സ് ഐസിസി ചീഫ് എക്‌സിക്യുട്ടീവ് മനു സാഹ്നിക്ക് കത്തെഴുതി.

എട്ടു ടൂർണമെന്റുകൾ

നേരത്തെ, ദുബായില്‍ നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിലാണ് 2023-31 കാലയളവില്‍ എട്ടു പ്രധാന ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ഐസിസി പ്രമേയം അവതരിപ്പിച്ചത്. രണ്ടു ഏകദിന ലോകകപ്പുകള്‍, നാലു ട്വന്റി-20 ലോകകപ്പുകള്‍, രണ്ടു ബഹുരാഷ്ട്ര ടൂര്‍ണമെന്റുകള്‍ --- എട്ടു വര്‍ഷം കൊണ്ടു എട്ടു ടൂര്‍ണമെന്റുകള്‍ നടത്താന്‍ ഐസിസി നോട്ടമിടുന്നു. ക്രിക്കറ്റ് കൗണ്‍സിലിന്റെ ആലോചനയെ എന്തുകൊണ്ട് ഇസിബി അംഗീകരിക്കില്ലെന്ന് ഗ്രെവ്‌സ് കൃത്യമായി പറയുന്നുണ്ട്.

കാരണങ്ങൾ

ഇസിബി സംഘടിപ്പിക്കുന്ന ഉഭയകക്ഷി പരമ്പരകളുടെ താളം തെറ്റുമെന്നതാണ് ഇതില്‍ ആദ്യത്തേത്. തുടര്‍ച്ചയായ ടൂര്‍ണമെന്റുകള്‍ താരങ്ങളുടെ ജോലി ഭാരം കൂട്ടും; ആരോഗ്യത്തെ ബാധിക്കും. ഓരോ വര്‍ഷവും ഐസിസി ടൂര്‍ണമെന്റ് നടന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മാറ്റു കുറയുമെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ ഭീഷണി

പന്തിനെക്കൊണ്ടാവുമോ? പകരം മറ്റാരെയെങ്കിലും പരീക്ഷിക്കണോ? ലക്ഷ്മണും സങ്കക്കാരയും പറയുന്നു...

തുടരെ ടൂര്‍ണമെന്റുകള്‍ നടന്നാല്‍ ഐസിസി മത്സരങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമെന്നാണ് ഇസിബിയുടെ പക്ഷം. നേരത്തെ, ഇന്ത്യയും സമാന നിലപാട് ഐസിസിയെ അറിയിച്ചിരുന്നു. ഡിമാന്‍ഡുകള്‍ അംഗീകരിച്ചില്ലെങ്കില്‍ 2023-31 വര്‍ഷത്തേക്കുള്ള അംഗങ്ങളുടെ പങ്കാളിത്ത കരാറില്‍ ഇന്ത്യ ഒപ്പുവെയ്ക്കില്ലെന്ന ഭീഷണിയും ഐസിസിക്ക് ബിസിസിഐ കൈമാറിയിട്ടുണ്ട്.

വരുമാനം നൽകുന്നത് ഇവർ

പറക്കും യൂസുഫ്... എന്തൊരു ക്യാച്ച്!! ഇര്‍ഫാന്റെ പ്രതികരണം ഇങ്ങനെ, വീഡിയോ കാണാം

നിലവില്‍ ഐസിസിക്ക് വരുമാനം നേടിക്കൊടുക്കുന്നതില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് മുന്നില്‍. ബിഗ് ത്രീ കമ്പനിയെ ഒഴിവാക്കി നിലനില്‍പ്പ് സാധ്യമാക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐസിസിക്ക് കഴിയില്ലാതാനും.

Story first published: Saturday, November 9, 2019, 14:54 [IST]
Other articles published on Nov 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X