അബൂദബി: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. അബുദാബിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്. ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ക്ലബ്ബ് ക്രിക്കറ്റില്‍ സജീവമായിരുന്നു അദ്ദേഹം.
2016 സെപ്തംബറില്‍ പാകിസ്താനെതിരായ ടി20യിലാണ് അവസാനമായി ബ്രാവോ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കളിച്ചത്. അബുദാബി ടി10 ലീഗില്‍ മാര്‍ത്താ അറേബ്യന്‍സിന്റെ നായകനാണ് ബ്രാവോ. ഇത് രണ്ടാം തവണയാണ് വിരമിക്കലിന് ശേഷം ബ്രാവോ തിരിച്ചുവരാന്‍ ആഗ്രഹം അറിയിക്കുന്നത്. നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
നിര്‍ണ്ണായക നീക്കവുമായി ശ്രീലങ്ക; മിക്കി ആര്‍തറെ പരിശീലകനാക്കിയേക്കും
കൈവിരലിനേറ്റ പരിക്കിന് ശേഷം വിശ്രമത്തിലായിരുന്ന ബ്രാവോ ടി10 ലീഗിലൂടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. 2020ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഇടം പിടിക്കാനാണ് ബ്രാവോ ശ്രമിക്കുന്നത്. 36കാരനായ ബ്രാവോ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 40 ടെസ്റ്റും 164 ഏകദിനവും 66 ട്വന്റി20യും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.