ദീപിക പദുക്കോണിനോടുള്ള ഇഷ്ടം അറിയിച്ച് വെസ്റ്റിന്റീസ് ക്രിക്കറ്റ്താരം
മുംബൈ: ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായിക ദീപിക പദുക്കോണിന് ഒരു വെസ്റ്റിന്റീസ് ആരാധകന്‍. ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ദീപികയോടുള്ള തന്റെ കടുത്ത ആരാധന അറിയിച്ചത്. അനുഭവ് സിന്‍ഹയുടെ 'തും ബിന്‍ 2' സിനിമയില്‍ ബ്രോവോ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഇതിന്റെ റെക്കോര്‍ഡിങ്ങിനായി എത്തിയതായിരുന്നു വെസ്റ്റിന്റീസ് ക്രിക്കറ്റ് താരം.
ദീപികയോടുള്ള ആരാധന അതിരുകടന്നതാണെന്ന് ബ്രാവോ വെളിപ്പെടുത്തി. ഒരു തവണ നേരില്‍ കണ്ടിരുന്നു. എന്നാല്‍, അന്ന് സംസാരിക്കാന്‍ കഴിഞ്ഞില്ല. ഹായ് പറയാനുള്ള സമയം മാത്രമാണ് ലഭിച്ചത്. എന്നിരുന്നാലും ദീപികയുമായി അടുത്തതന്നെ നേരില്‍ കണ്ട് സംസാരിക്കാന്‍ തനിക്ക് അവസരം ലഭിക്കുമെന്ന് ബ്രാവോ പ്രത്യാശ പ്രകടിപ്പിച്ചു.

ദീപികയ്‌ക്കൊപ്പം ഒരു ഗാനം ആലപിക്കാന്‍ അവസരം ലഭിച്ചെങ്കില്‍ എന്നാഗ്രഹമുണ്ട്. എന്റെ സ്വപ്‌നമാണത്. ദീപികയാണ് തന്റെ ഫേവറിറ്റ്. ദീപികയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്. ദീപികയുമായി പ്രണയത്തിലാകുന്നകാര്യം തനിക്കറിയില്ല. എന്നാല്‍, സിനിമ ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടെന്നും ബ്രാവോ പറഞ്ഞു.
മികച്ച ഗായകന്‍ കൂടിയായ ബ്രാവോ തമിഴിലും മറ്റുമായി ഇതിനകംതന്നെ ഇന്ത്യന്‍ ഗാനാസ്വാദകരുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ അവസരങ്ങള്‍ ബ്രാവോയെ തേടിയെത്തുകയാണ്. ക്രിക്കറ്റ് കഴിഞ്ഞാല്‍ നൃത്തവും പാട്ടും റെക്കോര്‍ഡിങ്ങും ആല്‍ബവുമൊക്കെയാണ് ബ്രാവോയുടെ ജീവിതം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications