വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തീരുമാനം തിരുത്തി, ഡ്വെയ്ന്‍ ബ്രാവോ രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചുവരുന്നു

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി തിരിച്ചെത്തുമെന്ന് ബ്രാവോ വെള്ളിയാഴ്്ച്ച പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് ഡ്വെയ്ന്‍ ബ്രാവോ കഴിഞ്ഞവര്‍ഷം വിരമിച്ചത്. എന്നാല്‍ വിന്‍ഡീസ് ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി മുന്‍ ടീം മാനേജര്‍ റിക്കി സ്‌കെറിറ്റ് ചുമതലയേറ്റ സാഹചര്യത്തില്‍ 36 -കാരനായ ബ്രാവോയുടെ മനംമാറി. ഈ വര്‍ഷമാദ്യം ഡേവ് കാമറോണിന്് പകരമാണ് റിക്കി സ്‌കെറിറ്റ് പ്രസിഡന്റായി ചുമതലയേറ്റത്. നേരത്തെ, വിന്‍ഡീസ് താരങ്ങളുടെ കരിയര്‍ കാമറോണ്‍ നശിപ്പിക്കുന്നുവെന്ന് ബ്രാവോ ആരോപിച്ചിരുന്നു.

2014 -ല്‍ ഇന്ത്യാ പര്യടനത്തിനിടെ ബ്രാവോയുടെ നേതൃത്വത്തില്‍ വിന്‍ഡീസ് സംഘം പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതാണ് വിഷയത്തിന് ആസ്പദമായ സംഭവം. ബോര്‍ഡുമായുള്ള ശമ്പളത്തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വിന്‍ഡീസ് താരങ്ങള്‍ പരമ്പര മതിയാക്കി പ്രതിഷേധിച്ചത്. ശേഷം നായകന്‍ ബ്രാവോയും വിന്‍ഡീസ് ബോര്‍ഡും തമ്മിലെ ബന്ധം വഷളായി. എന്തായാലും ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ഡ്വെയ്ന്‍ ബ്രാവോ. പരിശീലകന്‍ ഫില്‍ സിമ്മണ്‍സിനും നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനും കീഴില്‍ ടീമിന്റെ ഭാഗമാവാന്‍ അഗ്രഹിക്കുന്നതായി ബ്രാവോ വ്യക്തമാക്കി.

dwaynebravo

<strong>അറിയാം ഈ പതിറ്റാണ്ടില്‍ ടെസ്റ്റ് ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്</strong>അറിയാം ഈ പതിറ്റാണ്ടില്‍ ടെസ്റ്റ് ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

ഇതേസമയം, 2016 സെപ്തംബറിലാണ് ബ്രാവോ ഏറ്റവും ഒടുവിലായി രാജ്യാന്തര മത്സരം കളിച്ചത്. അന്ന് യുഎഇയില്‍ പാകിസ്താനായിരുന്നു പ്രതിയോഗികള്‍. കരിയറില്‍ ഇതുവരെ 40 ടെസ്റ്റുകളും 164 ഏകദിനങ്ങളും 66 ട്വന്റി-20 മത്സരങ്ങളും ബ്രാവോ കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലുമായി 6,310 റണ്‍സാണ് താരത്തിന്റെ സമ്പാദ്യവും. 337 വിക്കറ്റുകളും ബ്രാവോ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് (ഐപിഎല്‍), ലാഹോര്‍ ഖലന്തര്‍സ് (പിഎഎസ്എല്‍), മെല്‍ബണ്‍ റനഗേഡ്‌സ് (ബിബിഎല്‍), ട്രിബാങ്കോ നൈറ്റ് റൈഡേഴ്‌സ് (സിപിഎല്‍), വിന്നിപെഗ് ഹോക്ക്‌സ് (കാനഡ) തുടങ്ങിയ ക്ലബുകളില്‍ ബ്രാവോ സജീവമാണ്.

Story first published: Friday, December 13, 2019, 15:10 [IST]
Other articles published on Dec 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X