Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡര്‍ബന്‍ ടെസ്റ്റ്; ശ്രീലങ്ക സൗത്ത് ആഫ്രിക്ക മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

ഡര്‍ബന്‍: ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 336 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. 7 വിക്കറ്റ് കൈയ്യിലിരിക്കെ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ ഇനി 221 റണ്‍സ് കൂടിവേണം.

cricket

നേരത്തെ കൂറ്റന്‍ ലീഡ് ലക്ഷ്യമാക്കിയിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 259 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 90 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസും 55 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കുമാണ് ടീമിനെ തകര്‍ച്ചയില്‍നിന്നും രക്ഷിച്ചത്. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ഡേനിയ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ 4 വിക്കറ്റുകളും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയുടെ തുടക്കം മികച്ചതായില്ല. കരുണ രത്‌നെ(20), ലാഹിരു തിരിമണ്ണി(21) എന്നിവര്‍ ഓപ്പണിങ് വിക്കറ്റില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ കുശാല്‍ മെന്‍ഡിസ് റണ്ണൊന്നുമെടുക്കാതെ മടങ്ങി. ഒഷാദ ഫെര്‍ണാണ്ടോ(28), കുശാല്‍ പെരേര(12) എന്നിവരാണ് പുറത്താകാതെ നില്‍ക്കുന്നത്. ശ്രീലങ്കയുടെ ആദ്യ ഇന്നിങ്‌സ് 191 റണ്‍സില്‍ അവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്ക 235 റണ്‍സുമെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ഡെയ്ല്‍ സ്‌റ്റെയിന്‍ ദക്ഷിണാഫ്രിക്കയ്ക്കായി 4 വിക്കറ്റുകള്‍ വീഴ്ത്തി. വെര്‍നോന്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ എന്നിവര്‍ 2 വിക്കറ്റ് വീതവും സ്വന്തമാക്കി.

Story first published: Saturday, February 16, 2019, 9:55 [IST]
Other articles published on Feb 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+