ഇംഗ്ലണ്ടിനെ അവര്‍ തകര്‍ത്തെറിയും, ഫൈനല്‍ ഇവര്‍ തമ്മില്‍, പ്രവചനവുമായി ദക്ഷിണാഫ്രിക്കന്‍ താരം
ലണ്ടന്‍: ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഫേവറിറ്റുകളായ ഇംഗ്ലണ്ട് വിജയിക്കാന്‍ സാധ്യത കുറവാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി. ചാമ്പ്യന്‍ ടീമാണ് ഓസീസെന്നും താരം പറയുന്നു. അതേസമയം നേരത്തെ ലോകകപ്പിലെ രണ്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത് കൂടി കണക്കിലെടുത്താണ് ഡുപ്ലെസി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഇംഗ്ലണ്ട് ഫൈനലിലെത്തില്ലെന്നും മറ്റ് രണ്ട് ടീമുകള്‍ തമ്മിലായിരിക്കും പോരാട്ടമെന്നും ഡുപ്ലെസി പറയുന്നു. അതേസമയം ഇംഗ്ലണ്ടിനും ന്യൂസിലന്റിനും കാര്യങ്ങള്‍ വിചാരിച്ച പോലെ വരില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങളും പറയുന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസീസ് പത്ത് റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മുന്‍നിര തകര്‍ന്നിട്ടും ഓസീസ് തകര്‍ത്തടിച്ചത് അവരുടെ പവറായിട്ടാണ് ഡുപ്ലെസി കാണുന്നത്.

അവരുടെ രഹസ്യം ഇതാണ്
ഇംഗ്ലണ്ട് ഓസീസിനെതിരെ കളിക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണമെന്ന് ഡുപ്ലെസി പറയുന്നു. അവര്‍ക്ക് ടീമില്‍ ഒരു അധിക കളിക്കാരന്‍ എപ്പോഴും ഉണ്ടാവും. അത് വലിയ മത്സരങ്ങള്‍ ജയിക്കാനുള്ള അവരുടെ ചങ്കൂറ്റമാണ്. അതിനെ വെല്ലുവിളിക്കാന്‍ ഒരു ടീമിനും സാധിക്കില്ലെന്നും ഡുപ്ലെസി പറയുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ഏത് കളിക്കാരനെ ഇറക്കണമെന്നും, ആര് വിക്കറ്റെടുക്കുമെന്നും ഓസീസ് ടീമംഗങ്ങള്‍ക്ക് നന്നായി അറിയാം. ഓസീസിന്റെ മാനസിക നില ഏറ്റവും ശക്തമായിരിക്കുമെന്നും ഡുപ്ലെസി ഇംഗ്ലണ്ടിനെ ഓര്‍മിപ്പിച്ചു.

ഇവര്‍ ഫൈനല്‍ കളിക്കും
ഇംഗ്ലണ്ടും ന്യൂസിലന്റും ഈ ടൂര്‍ണമെന്റിലും നിരാശപ്പെടേണ്ടി വരും. ഇന്ത്യയോ ഓസ്‌ട്രേലിയയോ ഈ ടൂര്‍ണമെന്റില്‍ കിരീടം നേടും. ഇവര്‍ തമ്മിലുള്ള ഫൈനല്‍ ഉറപ്പാണെന്നും ഡുപ്ലെസി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും കാലങ്ങളായി ചാമ്പ്യന്‍ ടീമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. വളരെ കഠിനമാണ് മറ്റുള്ളവര്‍ക്ക് അവരെ തോല്‍പ്പിക്കാന്‍. അവര്‍ വലിയ മത്സരങ്ങള്‍ ജയിക്കാനറിയുന്ന ടീമാണെന്നും ഡുപ്ലെസി പറയുന്നു. പ്രത്യേകിച്ച് ഓസ്‌ട്രേലിയ ലോകകപ്പില്‍ വീഴ്ത്തുക ഏറ്റവും അസാധ്യമായ കാര്യമാണെന്നും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ പറയുന്നു.

ചാമ്പ്യന്‍ ടീം
ഓസീസിന് ടീമിനെ കുറിച്ച് കടുത്ത ആത്മവിശ്വാസമാണ് ഉള്ളത്. ലോകകപ്പില്‍ അത് വലിയ ഘടകമാണ്. അതിനോടാണ് മറ്റ് ടീമുകള്‍ മത്സരിക്കുന്നത്. അഞ്ച് തവണ കപ്പ് നേടി ഓസ്‌ട്രേലിയ അത് തെളിയിച്ചതാണെന്നും ഡുപ്ലെസി പറയുന്നു. ആത്മവിശ്വാസം ഓസീസ് നിരയില്‍ പന്ത്രണ്ടാം കളിക്കാരനാണ്. സെമി ഫൈനലില്‍ അവര്‍ക്ക് കടുത്ത മത്സരമാണ് കളിക്കാനുള്ളത്. ന്യൂസിലന്റിനെ നേരിടാനാവും അവര്‍ ആഗ്രഹിച്ചിട്ടുണ്ടാവുക. എന്നാല്‍ ഏത് കൊമ്പന്‍മാരെയും പരാജയപ്പെടുത്താനറിയാവുന്നവരാണ് ഓസ്‌ട്രേലിയയെന്നും ഡുപ്ലെസി പറഞ്ഞു.

സ്റ്റാര്‍ക്കിനെ കുന്തമുനയാക്കും
മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇംഗ്ലണ്ടിനെതിരെ തുറുപ്പുച്ചീട്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. വേഗമേറിയ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിക്കുന്നതില്‍ ഇംഗ്ലണ്ടിന് ദൗര്‍ബല്യമുണ്ട്. ചെറിയ പരുക്കുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരെ സ്റ്റാര്‍ക്ക് കളിക്കും. അതേസമയം മത്സരം നടക്കുന്ന എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നല്ല റെക്കോര്‍ഡല്ല ഓസീസിനുള്ളത്. ഇവിടെ ഇംഗ്ലണ്ടുമായി കളിച്ച 15 ഏകദിനത്തില്‍ 12 എണ്ണം ഓസീസ് തോറ്റിരുന്നു. എന്നാല്‍ ഇത്തവണ ജേസന്‍ റോയിയെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ ഓസ്‌ട്രേലിയ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications