Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദുലീപ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യ ബ്ലൂ ഫൈനലില്‍; കിരീടപ്പോരില്‍ എതിരാളി ഇന്ത്യ റെഡ്

ദിന്‍ഡിഗുല്‍: 2018-19 സീസണിലെ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ബ്ലൂ ഇന്ത്യ റെഡിനെ നേരിടും. ഇന്ത്യ ഗ്രീനിനെതിരായ മല്‍സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഇന്ത്യ ബ്ലൂ ഫൈനലിലേക്ക് മുന്നേറിയത്. ചൊവ്വാഴ്ചയാണ് ഇന്ത്യ ബ്ലൂവും ഇന്ത്യ റെഡും തമ്മിലുള്ള കിരീടപ്പോരാട്ടം ആരംഭിക്കുന്നത്.

ഇന്ത്യ ബ്ലൂവിന്റെ ഫൈനല്‍ പ്രവേശനം

ഇന്ത്യ ബ്ലൂവിന്റെ ഫൈനല്‍ പ്രവേശനം

ഇന്ത്യ ഗ്രീനിനെതിരായ അവസാന മല്‍സരത്തില്‍ ലീഡ് നേടി സമനില പിടിച്ചതാണ് ഇന്ത്യ ബ്ലൂവിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. ഫൈനല്‍ കടക്കാന്‍ ബ്ലൂവിനും ഗ്രീനിനും മല്‍സരം ഒരു പോലെ നിര്‍ണായകമായിരുന്നു.

മല്‍സരത്തിനു മുമ്പ് ഇരു ടീമിനും ഒരു പോയിന്റ് വീതമാണുണ്ടായിരുന്നത്. ആറ് പോയിന്റുമായി ഇന്ത്യ റെഡ് നേരത്തെ തന്നെ ഫൈനല്‍ പ്രവേശനം ഉറപ്പിച്ചിരുന്നു. ഗ്രീനിനെതിരേ ഒന്നാമിന്നിങ്‌സില്‍ ലീഡ് നേടിയത് ബ്ലൂവിന് നേട്ടമായി.

മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ഒന്നാമിന്നിങ്‌സിലെ ലീഡ് ബ്ലൂവിന് മൂന്ന് പോയിന്റ് നേടിക്കൊടുത്തു. ഗ്രീനിനാവട്ടെ ഒരു പോയിന്റ് മാത്രമാണ് ലഭിച്ചത്. ഇതോടെ രണ്ടാം സ്ഥാനക്കാരായി ബ്ലൂ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

ഇരു ടീമിന്റേയും ഒന്നാമിന്നിങ്‌സ്

ഇരു ടീമിന്റേയും ഒന്നാമിന്നിങ്‌സ്

ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ഒന്നാമിന്നിങ്‌സില്‍ 340 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ധ്രുവ് ഷോറെയുടെയും (93) ക്യാപ്റ്റന്‍ ഫയ്‌സ് ഫസലിന്റേയും (76) റിക്കി ബുയിയുടെയും (56) സ്മിറ്റ് പട്ടേലിന്റെയും (51) അര്‍ധസെഞ്ച്വറികളാണ് ബ്ലൂവിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

ഗ്രീനിനു വേണ്ടി കൃഷ്ണമൂര്‍ത്തി വിഗ്നേഷ് അഞ്ചും വികാസ് മിശ്ര മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

മറുപടിയില്‍ ഗ്രീനിന് 257 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 80 റണ്‍സ് വീതമെടുത്ത ക്യാപറ്റന്‍ പാര്‍ഥീവ് പട്ടേലിനും പ്രശാന്ത് ചോപ്രയ്ക്കും മാത്രമാണ് ഗ്രീന്‍ ബാറ്റിങ് നിരയില്‍ തിളങ്ങാനായത്.

ബ്ലൂവിനു വേണ്ടി സൗരഭ് കുമാര്‍ അഞ്ചും ജയ്‌ദേവ് ഉനാട്കട്ട് നാലും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

രണ്ടാമിന്നിങ്‌സില്‍ ബ്ലൂ 117ന് പുറത്ത്

രണ്ടാമിന്നിങ്‌സില്‍ ബ്ലൂ 117ന് പുറത്ത്

ഒന്നാമിന്നിങ്‌സില്‍ ലീഡ് നേടിയ ലീഡിന്റെ പിന്‍ബലത്തില്‍ രണ്ടാമിന്നിങ്‌സിനിറങ്ങിയ ബ്ലൂ 117 റണ്‍സിന് രണ്ടാമിന്നിങ്‌സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 40 റണ്‍സുമായി ഷോറെയാണ് രണ്ടാമിന്നിങ്‌സിലും ബ്ലൂവിന്റെ ടോപ്‌സ്‌കോറര്‍.

ഗ്രീനിനു വേണ്ടി ആദിത്യ സാര്‍വട്ടെ അഞ്ചും വികാസ് മിശ്ര മൂന്നും ഗുര്‍ക്രീത് സിങ് രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

മറുപടിയില്‍ 201 റണ്‍സായിരുന്നു ഗ്രീനിന്റെ വിജയലക്ഷ്യം. എന്നാല്‍, രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെടുത്ത് നില്‍ക്കേ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. രണ്ടു വിക്കറ്റും സൗരഭ് കുമാറിനാണ്. ധ്രുവ് ഷോറെയാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, September 2, 2018, 9:56 [IST]
Other articles published on Sep 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+