Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദുലീപ് ട്രോഫി കിരീടം ഇന്ത്യ റെഡിന്; ഗ്രീനിനെ തകര്‍ത്തത് ഇന്നിങ്‌സിനും 38 റണ്‍സിനും

ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം ഇന്ത്യ റെഡിന്. ഇന്ത്യ ഗ്രീനിനെ ഇന്നിങ്‌സിനും 38 റണ്‍സിനുമാണ് ഇന്ത്യ റെഡ് പരാജയപ്പെടുത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 157 റണ്‍സ് ലീഡ് നേടിയതോടെ ഗ്രീനിനെ ഫോളോ ഓണ്‍ ചെയ്യാന്‍ ക്ഷണിച്ച റെഡിന്റെ തന്ത്രം ഫലം കണ്ടു. അഞ്ച് വിക്കറ്റുമായി അക്ഷയ് വക്കാറെ കളം നിറഞ്ഞതോടെ 119 എന്ന ചെറിയ സ്‌കോറില്‍ ഗ്രീനിന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചു. ആദ്യം ബാറ്റുചെയ്ത ഗ്രീന്‍ ഒന്നാം ഇന്നിങ്‌സില്‍ 231 റണ്‍സ് നേടിയപ്പോള്‍ റെഡ് ഒന്നാം ഇന്നിങ്‌സില്‍ 388 റണ്‍സും നേടി.

ബൗളിങ് കരുത്തിലാണ് റെഡ് വിജയം പിടിച്ചെടുത്തത്.നാല് വിക്കറ്റുമായി ജയദേവ് ഉനദ്ഘട്ട് നടത്തിയ മിന്നും പ്രകടനമാണ് ആദ്യ ഇന്നിങ്‌സില്‍ ഗ്രീനിനെ 231 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയത്.മലയാളി താരം സന്ദീപ് വാര്യര്‍,ആവേഷ് ഖാന്‍ എന്നിവരും ആദ്യ ഇന്നിങ്‌സില്‍ ഗ്രീനിന്റെ തകര്‍ച്ചക്ക് വേഗം കൂട്ടി.മുന്‍നിരയുടെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം മധ്യനിരയില്‍ മായങ്ക് മാര്‍ക്കണ്ഡെ (76*) നേടിയ അപരാജിത അര്‍ധ സെഞ്ച്വറിയാണ് ഗ്രീനിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.വാലറ്റത്ത് അങ്കിത് രജപുതും (30) തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു.

duleep trophy

മറുപടിക്കിറങ്ങിയ റെഡിന് കരുത്തായത് അഭിമന്യു ഈശ്വരന്റെ (153) സെഞ്ച്വറിയാണ്.നായകന്‍ പ്രിയങ്ക് പാഞ്ചല്‍ (33),ഇഷാന്‍ കിഷന്‍ (39),ആദിത്യ സര്‍വതെ (38),ജയദേവ് ഉനദ്ഘട്ട് (32) എന്നിവരും റെഡ് നിരയില്‍ ബാറ്റിങ്ങില്‍ ശോഭിച്ചു.ഗ്രീനിനുവേണ്ടി അങ്കിത് രജപുത്,ധര്‍മേന്ദ്ര സിങ് ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്്ത്തി. ഫോളോ ഓണിനിറങ്ങിയ ഗ്രീന്‍ നിരയില്‍ സിദ്ധേഷ് ലാദ് (42),അക്ഷത് റെഡ്ഡി (33) എന്നിവര്‍ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.മൂന്ന് വിക്കറ്റുമായി അവേഷ് ഖാന്‍ അക്ഷയ് വക്കാറെയ്ക്ക് പിന്തുണയേകി.അഭിമന്യു ഈശ്വരനാണ് കളിയിലെ താരം.

Story first published: Saturday, September 7, 2019, 17:25 [IST]
Other articles published on Sep 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+