Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

11 ബാറ്റ്‌സ്മാന്‍മാരും 0, ടീം ഓളൗട്ടായത് 0 റണ്‍സിന്... ഇതെന്ത് ക്രിക്കറ്റ് കളി?

ലണ്ടന്‍: അനിശ്ചിതത്വത്തിന്റെ കളിയാണ് ക്രിക്കറ്റ്. എന്നാലും ഇങ്ങനെയുണ്ടോ ഒരു അനിശ്ചിതത്വം. 11 പേര്‍ ബാറ്റിംഗിന് ഇറങ്ങിയ ഒരു ഇന്നിംഗ്‌സ് 1 റണ്‍ പോലും എടുക്കാതെ അവസാനിച്ചു എന്ന് കേട്ടാല്‍ ഞെട്ടാതെ പിന്നെ എന്ത് ചെയ്യും. ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക മത്സരത്തിലാണ് സംഭവം. ബാപ്‌ചൈല്‍ഡ് ക്രിക്കറ്റ് ക്ലബ്ബാണ് ഒരു റണ്‍സ് പോലും എടുക്കുന്നതിന് മുമ്പേ ഓളൗട്ടായിപ്പോയത്. ആദ്യം ബാറ്റ് ചെയ്ത സി സി സി യു 1 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് എടുത്തത്.

ഫെബ്രുവരി ഏഴാം തീയതി ഞായറാഴ്ചയായിരുന്നു ഈ കളി നടന്നത്. 121 റണ്‍സ് വിജയക്ഷ്യം തേടിയിറങ്ങിയ ബാപ്‌ചൈല്‍ഡ് ക്രിക്കറ്റ് ക്ലബ് 20 പന്തുകളാണ് കളിച്ചത്. 0 റണ്‍സില്‍ ഓളൗട്ടായി. കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റിയാണ് ബാപ്‌ചൈല്‍ഡ് ക്രിക്കറ്റ് ക്ലബ്ബിനെ നാണം കെടുത്തിയത്. തങ്ങള്‍ ആകെ നേടിയ 120 റണ്‍സ് അവരുടെ വിജയമാര്‍ജിനും ആയി.

duckscorecard

സി സി സി യുവിന് വേണ്ടി രണ്ട് ബൗളര്‍മാര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി. ഇതില്‍ ഒരാളുടെത് ഹാട്രിക് വിക്കറ്റ് നേട്ടമായിരുന്നു. സി സി സി യു ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടാണ് സ്‌കോര്‍ബോര്‍ഡ് സഹിതം സംഭവം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. എതിരാളികളെ പൂജ്യത്തിന് ഓളൗട്ടാക്കിയത് തങ്ങള്‍ക്ക് വിശ്വസിക്കാന്‍ പോലും പറ്റിയിട്ടില്ല എന്ന് സി സി സി യുവിന്റെ ഓഫ് സ്പിന്നര്‍ മൈക്ക് റോസ് പറഞ്ഞു.

Story first published: Saturday, February 13, 2016, 12:27 [IST]
Other articles published on Feb 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+