പാക് ബൗളിങ്ങിനെ ചെറുത്ത് ജയത്തോളം പോന്ന സമനില; ഓസീസ് നേട്ടത്തിന് പിന്നില്‍ പാക് വംശജന്‍
ദുബായ്: തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ അത്ഭുതകരമായ ബാറ്റിങ്ങിലൂടെ ഓസ്‌ട്രേലിയയെ സമനിലയിലേക്ക് നയിച്ച് പാക് വംശജന്‍ ഉസ്മാന്‍ ഖവാജ. 462 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഓസീസിന് അവസാന ദിവസം ക്ഷമയോടുകൂടിയ ബാറ്റിങ് സമനില സമ്മാനിക്കുകയായിരുന്നു. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (141), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (61), ട്രെവിസ് ഹെഡ് (72) എന്നിവര്‍ പാക് വിജയത്തിന് കടിഞ്ഞാണിട്ടു.
അഞ്ചാംദിനം മൂന്നിന് 136 റണ്‍സെന്ന നിലയിലാണ് ഓസീസ് ബാറ്റിങ് തുടങ്ങിയത്. അവസാന ദിനം സ്പിന്നര്‍മാരുടെ തന്ത്രങ്ങളില്‍ എളുപ്പത്തില്‍ ജയം നേടാമെന്നായിരുന്നു പാക്കിസ്ഥാന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ഖവാജയും ഹെഡും നാലാം വിക്കറ്റില്‍ 132 റണ്‍സ് കൂട്ടിചേര്‍ത്തു. ഹെഡ്ഡിന് പിന്നാലെയെത്തിയ മാര്‍നസ് ലബുഷെയ്ന്‍ (13) പെട്ടെന്ന് മടങ്ങിയെങ്കിലും ടിം പെയ്ന്‍ എത്തിയതോടെ പാക് ബൗളര്‍മാരുടെ പിടി അയഞ്ഞു.

ഉസ്മാന്‍ ഖവാജയെ വിക്കറ്റിന് മുന്നില്‍ കുരുക്കി യാസിര്‍ ഷാ കൂട്ടുകെട്ട് പൊളിച്ചെങ്കിലും ശേഷിക്കുന്ന വാലറ്റക്കാരെ കൂട്ടുപിടിച്ച് പെയ്ന്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. നഥാന്‍ ലിയോണ്‍ 34 പന്തില്‍ 5 റണ്‍സെടുത്ത് പാകിസ്ഥാനെ സമനിലയിലേക്ക് തള്ളിവിട്ടു. ഖവാജയാണ് കളിയിലെ കേമന്‍. ചൊവ്വാഴ്ച അബുദാബിയില്‍ രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയയ്ക്ക് ആത്മവിശ്വാസത്തോടെ കളിക്കാനിറങ്ങാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications