ധവാനെ പുറത്താക്കിയതോ ഇന്ത്യ തോല്‍ക്കാന്‍ കാരണം, രഹാനെ എന്ത് പിഴച്ചു?
മുംബൈ: മഴ തോര്‍ന്നാലും മരം പെയ്യുന്നു എന്ന് പറഞ്ഞത് പോലെയാണ് ക്രിക്കറ്റ് മത്സരങ്ങളുടെ കാര്യവും. പശുവും ചത്ത് മോരിലെ പുളിയും പോയിക്കഴിഞ്ഞാലും എന്ത് കൊണ്ട് തോറ്റു എന്ന അന്വേഷണം ഇങ്ങനെ നടന്നുകൊണ്ടേയിരിക്കും. വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതിന് പിന്നാലെ തോല്‍വിയുടെ കാരണങ്ങള്‍ തേടുനടക്കുകയാണ് എല്ലാവരും.
ഓസ്‌ട്രേലിയയോട് ജയിച്ച ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ സെമി ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയത്. പരിക്കേറ്റ യുവരാജിന് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. ഓപ്പണര്‍ ശിഖര്‍ ധവാന് പകരം അജിന്‍ക്യ രഹാനെയും. ഇതില്‍ ശിഖര്‍ ധവാനെ മാറ്റിയ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടി ആയി എന്ന് വേണം കരുതാന്‍. പകരം വന്ന അജിന്‍ക്യ രഹാനെ മോശമായത് കൊണ്ടല്ല ഇങ്ങനെ കരുതുന്നത് പിന്നെയോ...

ധോണി പറയുന്നു
വേണ്ടതിലും 30 റണ്‍സെങ്കിലും കുറവ് മാത്രമേ തങ്ങള്‍ക്ക് നേടാന്‍ പറ്റിയുള്ളൂ എന്നാണ് മത്സരശേഷം ക്യാപ്റ്റന്‍ എം എസ് ധോണി പറഞ്ഞത്. 20 ഓവറില്‍ 192 റണ്‍സായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. 2 വിക്കറ്റ് മാത്രം നഷ്ടപ്പെട്ടിട്ടും ഇന്ത്യ 192 ല്‍ ഒതുങ്ങാന്‍ കാരണം രഹാനെയുടെ ബാറ്റിംഗാണ്.

രഹാനെയുടെ മെല്ലെപ്പോക്ക്
35 പന്തില്‍ 40 റണ്‍സായിരുന്നു രഹാനെയുടെ സംഭാവന. റണ്‍സൊഴുകിയ മുംബൈ വാങ്കഡേ പിച്ചില്‍ ഇതൊരു സാധാരണ ഇന്നിംഗ്‌സ് മാത്രമാണ്. രോഹിത് ശര്‍മയ്ക്ക് മികച്ച പിന്തുണ കൊടുത്ത രഹാനെ പിന്നാലെ വന്ന കോലിക്കും പിന്തുണ കൊടുത്തു. മനോഹരമായ ഷോട്ടുകളും കളിച്ചു. പക്ഷേ...

റണ്‍നിരക്ക് ഉയര്‍ന്നില്ല
മധ്യ ഓവറുകളില്‍ ഇത് സ്‌കോര്‍ ഉയര്‍ത്താനുള്ള സമയത്ത് കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുന്നതിന് പകരം ഒന്നും രണ്ടും ഓടിയെടുക്കുകയായിരുന്നു രഹാനെയും കോലിയും. തകര്‍പ്പന്‍ ക്രിക്കറ്റാണെങ്കിലും ഇത് സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്തില്ല. വിക്കറ്റുകള്‍ കയ്യിലിരിക്കേ രണ്ടറ്റത്തും കൂറ്റന്‍ ഷോട്ടുകള്‍ വന്നിരുന്നെങ്കില്‍ ഇന്ത്യ കുറച്ച് കൂടി മികച്ച സ്‌കോറിലെത്തിയേനെ.

ശിഖര്‍ ധവാന്‍ ഇംപാക്ട്
ഇവിടെയാണ് ശിഖര്‍ ധവാന്‍ വ്യത്യസ്തനാകുന്നത്. നിലയുറപ്പിച്ച് കഴിഞ്ഞാല്‍ അനായാസം റണ്‍സ് വാരാന്‍ ധവാന് കഴിയും. സെമിയില്‍ ധവാന്റെ അസാന്നിധ്യം ഇന്ത്യയുടെ റണ്‍നിരക്കിനെ സാരമായി ബാധിച്ചു എന്ന് പറയാന്‍ കാരണവും ഇതാണ്.

രഹാനെ വന്നതിന്റെ ഗുണം
എന്ന് കരുതി രഹാനെയെ ഇറക്കിയ നീക്കത്തെ തെറ്റ് പറയാന്‍ പറ്റില്ല. തുടര്‍ച്ചയായി നാല് കളികളില്‍ ധവാന്‍ പരാജയപ്പെട്ടതാണ് രഹാനെ വരാന്‍ കാരണം. രഹാനെ വന്നതോടെയാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ലോകകപ്പില്‍ ആദ്യമായി 50 കടന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications