Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പടംവര ഇസ്ലാമിൽ നിഷിദ്ധം, അറിയില്ലേ.. ക്രിക്കറ്റ് താരം മൊയിൻ അലിക്ക് മതഭ്രാന്തന്മാരുടെ ക്ലാസ്, ട്രോൾ!

വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിന്റെ ചിത്രം വരച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിൻ അലിക്ക് മതഭ്രാന്തന്മാരുടെ പൊങ്കാല. ഇസ്ലാമിൽ ചിത്രം വര നിഷിദ്ധമാണ് എന്ന് പറഞ്ഞാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ മൊയിന്‍ അലിക്കെതിരെ ആക്രമണം നടക്കുന്നത്.

ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മൊയീൻ അലി റിച്ചാര്‍ഡ്സിന്റെ ചിത്രം വരച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ ചിത്രം ലേലത്തിന് വെക്കാനാണ് മൊയീന്‍റെ തീരുമാനം. തന്റെ ചിത്രം ലേലത്തിന് വെക്കുകയാണ് എന്നും എല്ലാവരും പിന്തുണ തരണമെന്നും മൊയിൻ ട്വിറ്ററിൽ കുറിച്ചു. എന്നാൽ മൊയിൻ അലി ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് പിന്നീട് സംഭവിച്ചത്.

moeen

ഇസ്ലാമിൽ ഇത്തരം ചിത്രം വരകൾ നിഷിദ്ധമാണ് എന്ന് നിങ്ങൾക്ക് അറിയില്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. തന്റെ പരിമിതമായ അറിവ് വെച്ച് ഇത് തെറ്റാണ് എന്നും ഇദ്ദേഹം പറഞ്ഞു. വേറൊരാളുടെ കമന്റ് ഇങ്ങനെ - സഹോദരാ, ചിത്രം വര ഇസ്ലാമിൽ അനുവദനീയമല്ല, ഫണ്ടുണ്ടാക്കാൻ നിങ്ങൾക്ക് വേറെ വല്ല വഴിയും നോക്കാമല്ലോ. ഉദ്ദേശം നല്ലതാണെങ്കിലും ഇസ്ലാമിന് ഹറാമായത് ചെയ്യാതിരിക്കു - ട്വിറ്ററിൽ മോയീന് ലഭിക്കുന്ന മറുപടികളുടെ ഒരു സാംപിൾ മാത്രമാണിത്.

Story first published: Thursday, August 3, 2017, 16:24 [IST]
Other articles published on Aug 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+