Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറിന്റെ പേടിസ്വപ്‌നം സച്ചിനല്ല, ദ്രാവിഡായിരുന്നു, രാഹുല്‍ ദ്രാവിഡ്!

2003 ലോകകപ്പിലെ ഇന്ത്യ - പാകിസ്താന്‍ മത്സരം. രണ്ടാമത്തെ ഓവര്‍ പന്തെറിയാന്‍ വന്നത് സച്ചിനെ താന്‍ തന്നെ വീഴ്ത്തുമെന്ന് തലേദിവസം വീമ്പ് പറഞ്ഞ ഷോയിബ് അക്തര്‍. ഒരു സിക്‌സര്‍, എണ്ണം പറഞ്ഞ രണ്ട് ബൗണ്ടറികള്‍. സച്ചിന്‍ ആ ഒരോവറില്‍ അടിച്ചെടുത്തത് 18 റണ്‍സ്. ലോകോത്തര ഫാസ്റ്റ് ബൗളറായ ഷോയിബ് അക്തറിന് അതുപോലെ ഒരു പ്രഹരം ആരില്‍ നിന്നും കിട്ടിയിട്ടുണ്ടാകില്ല. റാവല്‍പിണ്ടി എക്‌സ്പ്രസ് പാളം തെറ്റി എന്നാണ് പിറ്റേന്ന് പത്രങ്ങള്‍ അച്ചടിച്ചത്.

-sachin-kochi

എന്നാല്‍ ഇതുപോലെ തച്ചുതകര്‍ത്തിട്ടും സച്ചിന്‍ തനിക്കൊരു പേടിസ്വപ്‌നമായിരുന്നില്ല എന്ന് പറയുന്നു ഷോയിബ് അക്തര്‍. സച്ചിനും താനും കളി നിര്‍ത്തി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞാണ് അക്തര്‍ ഇത് പറയാന്‍ ധൈര്യം കാണിച്ചത് എന്നത് വേറെ കാര്യം. എന്നാലും ആരായിരുന്നു അക്തറിന്റെ പേടിസ്വപ്‌നം എന്നറിയേണ്ടേ. അതും ഒരു ഇന്ത്യക്കാരനാണ്. പേര് രാഹുല്‍ ദ്രാവിഡ്.

dravid

1999 കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിനെയും ദ്രാവിഡിനെയും അടുത്തടുത്ത പന്തുകള്‍ ക്ലീന്‍ ബൗള്‍ ചെയ്തുവിട്ടാണ് ഷോയിബ് അക്തര്‍ എന്ന പേര് ഇന്ത്യന്‍ കാണികള്‍ക്ക് പേടിസ്വപ്‌നമായത്. താന്‍ നേരിട്ട ഏറ്റവും വിഷമം പിടിച്ച ബാറ്റ്‌സ്മാന്‍ ദ്രാവിഡാണ് എന്നാണ് അക്തര്‍ പറയുന്നത്. സച്ചിന്റെ വമ്പനടികളല്ല ക്രീസില്‍ ഉറച്ച് നിന്ന് മണിക്കൂറുകളോളം ബാറ്റ് ചെയ്യുന്ന ദ്രാവിഡിന്റെ ശൈലിയാണ് തന്നെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയിട്ടുള്ളത്.

സച്ചിന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. സൂപ്പര്‍ സ്റ്റാറാണ്. പക്ഷേ ദ്രാവിഡ്. ദ്രാവിഡ് നിങ്ങളെ മാനസികമായി കൊല്ലും. മാനസികമായി നിങ്ങളെ തളര്‍ത്തും. ദ്രാവിഡ് ക്രീസിലെത്തിയാല്‍ രണ്ട് സെക്ഷനെങ്കിലും കൂടുതല്‍ ഫീല്‍ഡ് ചെയ്യാന്‍ തയ്യാറായിക്കോളൂ. വസിം അക്രമിന് മാത്രമാണ് ദ്രാവിഡിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്. എനിക്കതിന് പറ്റിയിട്ടില്ല അക്തര്‍ പറയുന്നു.

Story first published: Friday, August 14, 2015, 15:46 [IST]
Other articles published on Aug 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+