വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

പ്രമുഖരായ ഇന്ത്യയുടെ ചില ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിരന്തരം തലവേദന സൃഷ്ടിച്ച ചില ബൗളര്‍മാരുണ്ട്. കളത്തില്‍ അവരെയാണ് കൂടുതല്‍ ഭയക്കുന്നതെന്ന് ആ ബാറ്റ്‌സ്മാന്‍മാര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്

1

ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ ചില ചിരവൈരികളെ കാണാനാവും. കളത്തിന് പുറത്ത് സുഹൃത്തുക്കളാണെങ്കിലും കളത്തിലേക്കെത്തിയാല്‍ ശത്രുക്കളായി മാറുന്നവര്‍. പ്രമുഖരായ ഏത് ബാറ്റ്‌സ്മാനെ നോക്കിയാലും അവരെയെല്ലാം പ്രധാനമായും പ്രയാസപ്പെടുത്തിയ ഒരു ബൗളറെ കാണാനാവും. ബൗളര്‍മാരെ വിറപ്പിച്ച ബാറ്റ്‌സ്മാന്‍മാരുമുണ്ട്.

എന്നാല്‍ പ്രമുഖരായ ഇന്ത്യയുടെ ചില ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിരന്തരം തലവേദന സൃഷ്ടിച്ച ചില ബൗളര്‍മാരുണ്ട്. കളത്തില്‍ അവരെയാണ് കൂടുതല്‍ ഭയക്കുന്നതെന്ന് ആ ബാറ്റ്‌സ്മാന്‍മാര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇത്തരത്തില്‍ ഇന്ത്യയുടെ നാല് പ്രമുഖ ബാറ്റ്‌സ്മാന്‍മാരെയും അവരെ കൂടുതല്‍ വിറപ്പിച്ച് ബൗളര്‍മാരെയും പരിചയപ്പെടാം.

IND vs WI: രോഹിത്തിനൊപ്പം സഞ്ജു ഓപ്പണര്‍, സംഭവം കൊള്ളാം!, പക്ഷെ നടക്കില്ലെന്ന് ആകാശ്IND vs WI: രോഹിത്തിനൊപ്പം സഞ്ജു ഓപ്പണര്‍, സംഭവം കൊള്ളാം!, പക്ഷെ നടക്കില്ലെന്ന് ആകാശ്

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ പേര് ചേര്‍ത്ത താരങ്ങളിലൊരാളാണ് വിവിഎസ് ലക്ഷ്മണ്‍. ടെസ്റ്റിലാണ് അദ്ദേഹം കൂടുതല്‍ ശോഭിച്ചതെങ്കിലും ഇന്ത്യയുടെ ഇതിഹാസ താരമായിത്തന്നെയാണ് ലക്ഷ്മണെ വിശേഷിപ്പിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ 281 റണ്‍സ് നേടിയ ഇന്നിങ്‌സടക്കം ഓര്‍ത്തിരിക്കാന്‍ നിരവധി മികച്ച പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

2

134 ടെസ്റ്റില്‍ നിന്ന് 8781 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 17 സെഞ്ച്വറിയും 56 ഫിഫ്റ്റിയും ഉള്‍പ്പെടും. ലക്ഷ്മണെ ഏറ്റവും പ്രയാസപ്പെടുത്തിയ ബൗളര്‍ പാക് സൂപ്പര്‍ പേസര്‍ വസിം അക്രമാണ്. ലക്ഷ്മണ്‍ തന്നെ ഇത് തുറന്ന് പറഞ്ഞിട്ടുണ്ട്. അക്രത്തിന്റെ സ്വിങ് ബൗളിങ്ങാണ് ലക്ഷ്മണെ പ്രയാസപ്പെടുത്തിയിരുന്നത്. മൂന്ന് ടെസ്റ്റ് മത്സരത്തിലാണ് രണ്ട് പേരും നേര്‍ക്കുനേര്‍ എത്തിയത്. മൂന്ന് തവണ ലക്ഷ്മണെ അക്രം മടക്കുകയും ചെയ്തു.

IND vs ZIM: ഇവരെ എന്തിന് തഴഞ്ഞു?, ഇനി എപ്പോള്‍ അവസരം?, നിര്‍ഭാഗ്യവാന്മാരായ മൂന്ന് പേര്‍

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ ബാറ്റിങ് വന്മതിലാണ് രാഹുല്‍ ദ്രാവിഡ്. ടെസ്റ്റിലും ഏകദിനത്തിലും 10000ലധികം റണ്‍സ് നേടിയ അപൂര്‍വ്വം താരങ്ങളിലൊരാള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ദ്രാവിഡ് ചെയ്യാത്തതായി ഒന്നും തന്നെയില്ലെന്ന് പറയാം. അത്ര പെട്ടെന്ന് വിക്കറ്റ് നേടിയെടുക്കാന്‍ സാധിക്കുന്ന താരമല്ല ദ്രാവിഡ്. ക്ഷമയോടെ എത്ര സമയം വേണമെങ്കിലും അദ്ദേഹം ക്രീസില്‍ പിടിച്ചുനില്‍ക്കും. ഒട്ടുമിക്ക ബൗളര്‍മാരുടെയും പ്രധാന തലവേദനകളിലൊന്നായിരുന്നു ദ്രാവിഡ്.

4

എന്നാല്‍ ദ്രാവിഡിനെ വിറപ്പിച്ച ഒരു ബൗളറുണ്ട്. അത് മറ്റാരുമല്ല ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ്. മഗ്രാത്തിനെ നേരിടാന്‍ ബുദ്ധിമുട്ടാണെന്ന് ദ്രാവിഡ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അഞ്ച് തവണയാണ് ദ്രാവിഡിനെ മഗ്രാത്ത് പുറത്താക്കിയത്. സ്പിന്നര്‍മാരില്‍ മുത്തയ്യ മുരളീധരനെയാണ് ദ്രാവിഡ് നേരിടാന്‍ പ്രയാസമുള്ള ബൗളറായി പറഞ്ഞിട്ടുള്ളത്.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഭയമെന്തെന്നറിയാത്ത ബാറ്റ്‌സ്മാനാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന സെവാഗിന്റെ ശൈലികൊണ്ടാണ് അദ്ദേഹത്തെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് വിളിക്കുന്നത്. ഒട്ടുമിക്ക ബൗളര്‍മാരും സെവാഗിന്റെ ബാറ്റിങ്ങിന്റെ ചൂട് അറിഞ്ഞിട്ടുണ്ട്. സെവാഗിനെ പ്രയാസപ്പെടുത്തിയ ബൗളര്‍മാര്‍ കുറവാണെന്ന് തന്നെ പറയാം. എന്നാല്‍ സെവാഗ് തനിക്ക് നേരിടാന്‍ പ്രയാസമുള്ള ബൗളറായി ചൂണ്ടിക്കാട്ടിയത് മുത്തയ്യ മുരളീധരനെയാണ്. ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ 9 ടെസ്റ്റില്‍ നിന്ന് 3 തവണ മാത്രമാണ് സെവാഗിനെ പുറത്താക്കിയത്. എന്നാല്‍ തന്നെ നന്നായി കഷ്ടപ്പെടുത്തിയ ബൗളറായി സെവാഗ് പറഞ്ഞിട്ടുള്ളത് മുരളീധരനെയാണ്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. സമീപകാലത്തായി മോശം ഫോമിലാണെങ്കിലും 70 അന്താരാഷ്ട്ര സെഞ്ച്വറിയുള്‍പ്പെടെ കളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന കോലി ഒട്ടുമിക്ക ബൗളര്‍മാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. കോലി പെട്ടെന്ന് തോറ്റുകൊടുക്കാത്ത ബാറ്റ്‌സ്മാനായതിനാല്‍ത്തന്നെ കോലിയും സൂപ്പര്‍ പേസര്‍മാരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം ആരാധകര്‍ക്ക് കളിവിരുന്നൊരിക്കിയിരുന്നു. കോലിയെ കരിയറില്‍ ഏറ്റവും പ്രയാസപ്പെടുത്തിയ ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനാണ്. അദ്ദേഹത്തിന്റെ പേസും സ്വിങ്ങും കോലിയെ കരിയറില്‍ നന്നായി പ്രയാസപ്പെടുത്തിയിരുന്നു.

Story first published: Friday, August 5, 2022, 17:05 [IST]
Other articles published on Aug 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X