Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാവസ്‌കര്‍ വിളിച്ചു പക്ഷേ ദ്രാവിഡിന് സമയമില്ല

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കോച്ചാകാന്‍ ക്ഷണിച്ചത് ചില്ലറക്കാരായ ആരെങ്കിലുമല്ല. സാക്ഷാല്‍ സുനില്‍ ഗാവസ്‌കറാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ഓപ്പണറായ സണ്ണിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു ലെജന്റിന്റെ സ്ഥാനമാണ്. പക്ഷേ എന്ത് ചെയ്യാം, രാഹുല്‍ ദ്രാവിഡിന് സമയമില്ല.

സുനില്‍ ഗാവസ്‌കര്‍ തന്റെ പേര് പറഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചത്. പക്ഷേ സമയത്തിന്റെ പ്രശ്‌നമുണ്ട്. വര്‍ഷത്തില്‍ 11 മാസവും ചെയ്യേണ്ട ജോലിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിന്റേത്. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇപ്പോള്‍ വിരമിച്ചതേയുള്ളൂ. മറ്റ് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.

dravid

അത്‌കൊണ്ട് തന്നെ തല്‍ക്കാലം ഈ ഓഫര്‍ നിരസിച്ചേ പറ്റൂ. സ്വതസിദ്ധമായ ശൈലിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ പറഞ്ഞു. ഇന്ത്യയുടെ കോച്ചാകാന്‍ പറ്റിയ ആളാണ് താനെന്ന് ഗാവസ്‌കര്‍ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. മുംബൈയില്‍ ഒരു പ്രമോഷണല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ ദ്രാവിഡ്.

ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും ഇന്ത്യന്‍ തോറ്റ് തുന്നം പാടിയതോടെയാണ് ഡങ്കന്‍ ഫ്‌ലച്ചറിനെ മാറ്റി രാഹുല്‍ ദ്രാവിഡിനെ കോച്ചാക്കണം എന്ന ആവശ്യവുമായി സുനില്‍ ഗാവസ്‌കര്‍ രംഗത്തു വന്നത്. പത്തില്‍ വെറും ഒന്നര മാര്‍ക്കാണ് സുനില്‍ ഗാവസ്‌കര്‍ ഫ്‌ലച്ചറിന് നല്‍കുന്നത്. അന്താരാഷ്ട്ര - ഐ പി എല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദ്രാവിഡ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററാണ്.

Story first published: Saturday, March 15, 2014, 7:38 [IST]
Other articles published on Mar 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+