വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡോവ്‌റിച്ചിന് സെഞ്ച്വറി, വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍; ലങ്ക പതറുന്നു

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് മേല്‍ക്കൈ. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 414 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. വിക്കറ്റ്കീപ്പര്‍ ഷെയ്ന്‍ ഡോവ്‌റിച്ചിന്റെ (125*) അപരാജിത സെഞ്ച്വറിയാണ് ആതിഥേയരെ മികച്ച സ്‌കോറിലെത്തിച്ചത്. 325 പന്തില്‍ 12 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഡോവ്‌റിച്ചിന്റെ ഇന്നിങ്‌സ്. ടെസ്റ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറി കൂടിയാണിത്. ശ്രീലങ്കയ്ക്കു വേണ്ടി ലഹിറു കുമാര നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. സുരങ്ക ലക്മല്‍ രണ്ടും രംഗനാ ഹെരാത്ത് ഒരു വിക്കറ്റും വീഴ്്ത്തി.

shane

മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. വിന്‍ഡീസ് ബൗളിങ് കരുത്തിനു മുന്നില്‍ പതറുന്ന ലങ്ക രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 31 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റ് മാത്രം കൈയിലിരിക്കേ വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനിയും 383 റണ്‍സ് കൂടി വേണം. മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലും ഒരു റണ്‍സോടെ റോഷന്‍ സില്‍വയുമാണ് ക്രീസില്‍. വിന്‍ഡീസിനു വേണ്ടി കെമര്‍ റോച്ച്, ഷാനോണ്‍ ഗാബ്രിയേല്‍, ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Story first published: Friday, June 8, 2018, 9:07 [IST]
Other articles published on Jun 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X