Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമിതാഹ്ളാദം വേണ്ട!! വിന്‍ഡീസിനെതിരേ നേട്ടങ്ങള്‍ മാത്രമല്ല, ടീം ഇന്ത്യക്കു കോട്ടങ്ങളുമുണ്ട്...

ടീം ഇന്ത്യയുടെ പോരായ്മകൾ ഇങ്ങനെയാണ് | Oneindia Malayalam

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പര 3-1ന് പോക്കറ്റിലാക്കിയതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പര വരുതിയിലാക്കിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചില നാഴികക്കല്ലുകള്‍ ഈ പരമ്പരയില്‍ പിന്നിടാന്‍ സാധിച്ചിരുന്നു.

എന്നാല്‍ നേട്ടങ്ങള്‍ മാത്രമല്ല ചില കോട്ടങ്ങളും പരമ്പരയില്‍ ഇന്ത്യക്കു സംഭവിച്ചിട്ടുണ്ട്. ഇന്ത്യ ഒരു പക്ഷെ പരമ്പര കൈവിട്ടിരുന്നെങ്കില്‍ ഏറ്റവുമധികം ചര്‍ച്ചയാവുക ഈ വീക്കനെസുകളായിരുന്നു. ഇവ എന്തൊക്കെയാണെന്ന് നോക്കാം.

ധവാന്റെ മോശം ഫോം

ധവാന്റെ മോശം ഫോം

ഐസിസി ടൂര്‍ണമെന്റുകളിലെ റണ്‍മെഷീനായ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വന്‍ ഫ്‌ളോപ്പായി മാറിയ പരമ്പരയായിരുന്നു ഇത്. ഏഷ്യാ കപ്പിലെ റണ്‍വേട്ടയ്ക്കു ശേഷമിറങ്ങിയ ധവാന് പക്ഷെ ഈ പരമ്പരയില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല. രണ്ട്, മൂന്ന്, നാല് ഏകദിനങ്ങളില്‍ 29,35, 38 എന്നിങ്ങനെ ഭേദപ്പെട്ട രീതിയില്‍ തുടങ്ങിയ അദ്ദേഹത്തിന് പക്ഷെ ഇവ വലിയ സ്‌കോറുകളാക്കി മാറ്റാനായില്ല. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും വെറും 112 റണ്‍സാണ് ധവാന് നേടാനായത്.

ധോണിയുടെ പ്രകടനത്തില്‍ മാറ്റമില്ല

ധോണിയുടെ പ്രകടനത്തില്‍ മാറ്റമില്ല

ഈ പരമ്പരയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാനുള്ള സുവര്‍ണാവസരമാണ് മുന്‍ നായകന്‍ എംഎസ് ധോണിക്കു ലഭിച്ചിരുന്നത്. പക്ഷെ പതിവുപോലെ ഇത്തവണയും അദ്ദേഹത്തിനു തിളങ്ങാനായില്ല. മൂന്ന് ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ വെറും 50 റണ്‍സാണ് ധോണിക്കു നേടാനായത്. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ ഒരുപക്ഷെ അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെ കണ്ടെന്നു വരില്ല. വിന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും ധോണി തഴയപ്പെട്ടത് ഇതിന്റെ സൂചനകളായി കാണാം.

 മൂര്‍ച്ച കുറഞ്ഞ് ചഹല്‍

മൂര്‍ച്ച കുറഞ്ഞ് ചഹല്‍

അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ട് താരങ്ങളിലൊരാളായ യുസ് വേന്ദ്ര ചഹല്‍ ഈ പരമ്പരയില്‍ നിറം മങ്ങിയിരുന്നു. ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കു ശേഷം അവസാന രണ്ടു മല്‍സരങ്ങളില്‍ താരം തഴയപ്പെടുകയും ചെയ്തു. കളിച്ച മല്‍സരങ്ങളിലെല്ലാം ഒട്ടേറെ റണ്‍സ് വിട്ടുകൊടുത്ത ചഹലിന് അഞ്ചു വിക്കറ്റാണ് വീഴ്ത്താനായത്.
ടീമിലേക്കു തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തകര്‍പ്പന്‍ പ്രകടനവുമായി
്സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കെ ചഹലിന്റെ സ്ഥാനത്തിന് തന്നെ ഭീഷണിയുയര്‍ന്നു കഴിഞ്ഞു.

അവസരം തുലച്ച് ഉമേഷ്

അവസരം തുലച്ച് ഉമേഷ്

ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം പേസര്‍ക്കുള്ള അവകാശമുന്നയിക്കാന്‍ ഉമേഷ് യാദവിന് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഈ ഏകദിന പരമ്പര. തൊട്ടുമുമ്പത്തെ ടെസ്റ്റ് പരമ്പരയില്‍ കസറിയ താരത്തിന് പക്ഷെ ഏകദിനത്തില്‍ ഇതാവര്‍ത്തിക്കാനായില്ല. ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം ഉമേഷിന് പിന്നീട് സ്ഥാനം നഷ്ടമാവുകയും ചെയ്തു. ആദ്യ കളിയില്‍ വിക്കറ്റില്ലാതെ 64 റണ്‍സ് വഴങ്ങിയ പേസര്‍ രണ്ടാം ഏകദിനത്തില്‍ 78 റണ്‍സിന് ഒരു വിക്കറ്റാണ് നേടിയത്.

ഇന്ത്യയുടെ ഡിആര്‍എസ് ചൂതാട്ടം

ഇന്ത്യയുടെ ഡിആര്‍എസ് ചൂതാട്ടം

ഡിആര്‍എസ് സംവിധാനം യാതൊരു ലക്കും ലഗാനുമില്ലാതെയാണ് ഇന്ത്യ ഈ പരമ്പരയില്‍ ഉപയോഗിച്ചത്. ഇതു മൂലം ഔട്ട് ലഭിക്കേണ്ടിയിരുന്ന ചില തീരുമാനങ്ങളില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ ഇന്ത്യക്കു സാധിച്ചതുമില്ല. മൂന്നും നാലും ഏകദിനങ്ങളില്‍ ഇന്ത്യയുടെ ചില ഡിആര്‍എസ് തീരുമാനം പാളിപ്പോയിരുന്നു.
വമ്പന്‍ ടീമുകള്‍ക്കെതിരേ ഇത്തരത്തില്‍ ഡിആര്‍എസ് നഷ്ടപ്പെടുത്തിയാല്‍ ഇന്ത്യക്ക് അതു ഭാവിയില്‍ വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്.

Story first published: Friday, November 2, 2018, 12:14 [IST]
Other articles published on Nov 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+