ലോകകപ്പിനെത്താന്‍ കാര്‍ത്തിക്കിന് ഇനി ഒരു വഴിമാത്രം; ഒഴിവാക്കിയതെന്തിന്?
മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ദിനേഷ് കാര്‍ത്തിക്കിനെ ഒഴിവാക്കിയതോടെ താരം ലോകകപ്പിനെത്തില്ലെന്ന സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കുന്നത്. സമീപകാലത്ത് കാര്‍ത്തിക്ക് ശരാശരി പ്രകടനമാണ് ടീമിനുവേണ്ടി നടത്തിയതെങ്കിലും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പാക്കിയിരിക്കെ പരമ്പരയില്‍നിന്നും ഒഴിവാക്കിയത് അമ്പരപ്പിക്കുന്നതാണ്.
ഓസ്‌ട്രേലയയ്‌ക്കെതിരായ പരമ്പരയ്ക്ക് മൂന്ന് ടീമുകളെയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ടി20 പരമ്പരയ്ക്കുള്ള ടീം, ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കും പിന്നീട് ശേഷിക്കുന്ന 3 മത്സരങ്ങള്‍ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമില്‍ കാര്‍ത്തിക് ഉള്‍പ്പെട്ടെങ്കിലും ഏകദിന ടീമില്‍നിന്നും ഒഴിവാക്കി. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനത്തില്‍ കാര്‍ത്തിക്ക് ഏകദിന ടീമില്‍ അംഗമായിരുന്നു.

കാര്‍ത്തിക്കിന്റെ പ്രകടനം
ആറാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്ന കാര്‍ത്തിക് 2018ല്‍ 10 മത്സരങ്ങളാണ് ഇന്ത്യയ്ക്കായി കളിച്ചത്. 21, 33, 31, ,1, 44, 37, 12, 25, 38, 0 എന്നിങ്ങനെയാണ് സ്‌കോര്‍. നാലുതവണ പുറത്തായതുമില്ല. ഇതില്‍തന്നെ ഇന്ത്യയെ നിര്‍ണായക ഘട്ടത്തില്‍ ജയിപ്പിക്കാനും കാര്‍ത്തിക്കിന്റെ ഇന്നിങ്‌സിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്‍ത്തിക് ലോകകപ്പില്‍ ഉള്‍പ്പെടുമെന്ന് കരുതുകയും ചെയ്തു.

കാര്‍ത്തിക്കിന്റെ പുറത്താകലിന് കാരണം
മികച്ച ഫിനിഷര്‍ എന്ന് പേര് കിട്ടിക്കഴിഞ്ഞ കാര്‍ത്തിക്കിന് ചില മത്സരങ്ങളില്‍ നേരിട്ട പിഴവുകളാണ് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴി തെളിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ബാറ്റിങ്ങും ഫീല്‍ഡിങ്ങും കാര്‍ത്തിക്കിന് തിരിച്ചടിയായി. അവസാന ടി20യില്‍ ക്രുനാല്‍ പാണ്ഡ്യയ്ക്ക് സ്‌ട്രൈക്ക് കൈമാറാത്തതും വിവാദമായിരുന്നു.

കാര്‍ത്തിക്കിന് ഇനിയും അവസരം
ലോകകപ്പിനെത്താന്‍ കാര്‍ത്തിക്കിന് ഇനിയും അവസരമുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് കാര്‍ത്തിക്കിന് വേണ്ടത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ വമ്പന്‍ പ്രകടനം നടത്തിയാലും കാര്‍ത്തിക്കിനെ മാറ്റിനിര്‍ത്താന്‍ സെലക്ടര്‍മാര്‍ക്ക് കഴിയില്ല. കാര്‍ത്തിക്കിന് പകരക്കാരാകുന്ന ഋഷഭ് പന്തും അമ്പാട്ടി റായിഡുവും മോശം പ്രകടനം നടത്തിയാലും താരത്തിന് സാധ്യതയുണ്ട്.

വിജയ് ശങ്കര്‍ വഴിയടച്ചു
വിജയ് ശങ്കറിന്റെ കടന്നുവരവാണ് കാര്‍ത്തിക്കിന്റെ വഴിയടച്ചതെന്ന് സൂചനയുണ്ട്. ബൗളറായും ഉപയോഗിക്കാവുന്ന വിജയ് ന്യൂസിലന്‍ഡില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇതേ തുടര്‍ന്ന് ഓസീസിനെതിരായ പരമ്പരയിലും താരത്തെ ഉള്‍പ്പെടുത്തി. കാര്‍ത്തിക് പുറത്തുനില്‍ക്കുമ്പോള്‍ ഋഷഭ് പന്തിനും അമ്പാട്ടി റായിഡുവിനും കൂടുതല്‍ മികവു കാട്ടേണ്ടതുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ലോകകപ്പിനുള്ള അന്തിമ ടീമില്‍ ഉള്‍പ്പെടാനുള്ള കളിക്കാരുടെ അവസാന അവസരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications