പൃഥ്വി ഷാ, എന്തൊരു കളിയാണ്; കോലിക്ക് പുകഴ്ത്തി മതിയാകുന്നില്ല; ക്യാപ്റ്റന്‍ പറയുന്നത്

ഹൈദരാബാദ്: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റത്തില്‍തന്നെ സെഞ്ച്വറി തികച്ച് ശ്രദ്ധേയനായ യുവതാരം പൃഥ്വി ഷായ്ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പുകഴ്ത്തല്‍. രണ്ടു ടെസ്റ്റുകളും ഇന്ത്യ അനായാസമായി ജയിച്ചപ്പോള്‍ യുവതാരങ്ങളായ പൃഥ്വിയും ഋഷഭ് പന്തുമാണ് വേറിട്ടുനിന്നത്. ഇന്ത്യയുടെ ഭാവി താരങ്ങളെന്ന് ഇരുവരും ഇതിനകംതന്നെ വിലയിരുത്തപ്പെട്ടുകഴിഞ്ഞു.
ആദ്യ മത്സരങ്ങളുടെ അങ്കലാപ്പില്ലാതെയാണ് ഇരുവരും രണ്ടു ടെസ്റ്റുകളില്‍ കളിച്ചതെന്നുകാണാം. എംഎസ് ധോണിക്കുശേഷം വിക്കറ്റിന് പിന്നിലും മുന്നിലും ഋഷഭ് പന്ത് സ്ഥാനം കൈയ്യടക്കുമ്പോള്‍ ഏറെനാളായി ഇന്ത്യയെ അലട്ടിയിരുന്ന ടെസ്റ്റ് ഓപ്പണിങ് സ്ഥാനത്തേക്ക് പൃഥ്വിയും ചുവടുറപ്പിക്കുകയാണ്. യുവതാരങ്ങളുടെ പ്രകടനമികവ് വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

വിരാട് കോലിയുടെ പ്രശംസ
പൃഥ്വി ഷായുടെ ബാറ്റിങ്ങിനെ ഇതാദ്യമായാണ് ക്യാപ്റ്റന്‍ കോലി പുകഴ്ത്തുന്നത്. അസാധാരണമായ ധൈര്യശാലിയും ബാറ്റിങ്ങിലെ കൃത്യതയും ആത്മവിശ്വാസവും പൃഥ്വിയില്‍ വേണ്ടുവോളമുണ്ടെന്ന് ക്യാപ്റ്റന്‍ പറയുന്നു. 18-19 വയസില്‍ തങ്ങള്‍ക്ക് പൃഥ്വിയുടെ 10 ശതമാനം പോലും കളിക്കാനായിരുന്നില്ല. പൃഥ്വിക്കൊപ്പം ഋഷഭും ഭയമില്ലാത്ത കളിക്കാരനാണെന്നും കോലി പറയുന്നുണ്ട്.

പൃഥ്വിയുടെ നെറ്റ്‌സിലെ പരിശീലനത്തെക്കുറിച്ച് ക്യാപ്റ്റന്‍
പൃഥ്വിയുടെ പരിശീലനത്തെക്കുറിച്ചും വിരാട് കോലി വാചാലനായി. പുതിയ പന്തില്‍ താരം കളിക്കുന്ന രീതി മനോഹരമാണെന്നാണ് കോലി പറയുന്നത്. ആക്രമിച്ചു കളിക്കുകയും അതോടൊപ്പം തികഞ്ഞ നിയന്ത്രണം ഉണ്ടാവുകയും ചെയ്യുകയെന്നത് അപൂര്‍വമാണ്. ഇത് രണ്ടും പൃഥ്വിയില്‍ കാണാം. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ യുവ താരങ്ങള്‍ കളിക്കട്ടെ. മെച്ചപ്പെടാനുള്ള കാര്യങ്ങള്‍ അവര്‍ പഠിച്ചുവരട്ടെയെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

ഓപ്പണറായി അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായി പൃഥ്വി
വെസ്്റ്റിന്‍ഡീസിനെതിരെ അരങ്ങേറിയ പൃഥി ഇന്ത്യയുടെ രണ്ടാമത്തെ പ്രായംകുറഞ്ഞ ഓപ്പറായി താരമാണ്. 18 വര്‍ഷവും 329 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പണ്‍ ചെയ്യാനെത്തിയത്. 1955ല്‍ ന്യൂസിലാന്‍ഡിനെതിരെ വിജയ് മെഹ്‌റ 17 വര്‍ഷവും 265 ദിവസവും പ്രായമുള്ളപ്പോള്‍ അറങ്ങേറിയിരുന്നു. പ്രായം കുറഞ്ഞ ഓപ്പണര്‍ എന്ന ബഹുമതി വിജയിയുടെ പേരിലാണ്.

സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു
സച്ചിനുമായി പല കാര്യങ്ങളിലും സാമ്യമുള്ള താരമാണ് പൃഥ്വി. സച്ചിനെപ്പോലെ മുംബൈക്കാരനായ താരം പതിന്നാലാം വയസ്സില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 330 പന്തില്‍ 85 ബൗണ്ടറികളും അഞ്ചു സിക്‌സും അടക്കം 546 റണ്‍സടിച്ച പൃഥ്വിയുടെ മാരത്തണ്‍ ഇന്നിങ്സ് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സച്ചിനും ഇതേ ടൂര്‍ണമെന്റിലൂടെയാണ് അറിയപ്പെട്ടു തുടങ്ങിയത്. ഇതേ ടൂര്‍ണമെന്റില്‍ 326 റണ്‍സടിച്ച സച്ചിന്റെ റെക്കോര്‍ഡ് പൃഥ്വി തകര്‍ത്തു.

അരങ്ങേറ്റത്തിലെ സെഞ്ച്വറി പുതിയ റെക്കോര്‍ഡ്
അരങ്ങേറ്റത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറി നേടിയതാരം ഒരുപിടി റെക്കോര്‍ഡുകളും തന്റെ പേരിലാക്കി. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇനി പൃഥ്വിയുടെ പേരിലാണ്. രഞ്ജി ട്രോഫിയിലും, ദുലീപ് ട്രോഫിയിലും, ടെസ്റ്റിലും അരങ്ങേറ്റ സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനും മറ്റാരുമല്ല.

ക്യാപ്റ്റനായി അണ്ടര്‍ 19 ടീമിന്റെ ലോകകപ്പ്
14 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ 56.72 ശരാശരിയിലാണ് യുവതാരത്തിന്റെ റണ്‍ വേട്ട. ആദ്യത്തെ ഏഴ് മത്സരങ്ങളില്‍ അഞ്ചു സെഞ്ച്വറി നേടി. ന്യൂസീലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അന്ന് ആറു മത്സരങ്ങളില്‍നിന്നും 261 റണ്‍സടിച്ച് അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിക്കര്‍ഹനായി.

ഐപിഎല്ലിലും ഗംഭീരമായ തുടക്കം
ഇക്കഴിഞ്ഞ ഐപിഎല്ലിലും മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. ദില്ലി ഡെയര്‍ ഡെവിള്‍സിനായി 9 ഇന്നിങ്‌സുകളില്‍ നിന്നായി 245 റണ്‍സടിച്ചു. 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായാണ് കുഞ്ഞു പൃഥ്വി ഐപിഎല്ലില്‍ ശ്രദ്ധേയനായത്. സച്ചിനും വിരാട് കോലിക്കും ശേഷം ഇത്രത്തോളം പ്രകടനമികവുമായി മറ്റൊരു താരവും ഇന്ത്യന്‍ ടീമിലെത്തിയിട്ടില്ലെന്നുപറയാം. ബാറ്റിങ്ങിലെ പ്രതിഭകെടാതെ സൂക്ഷിച്ചാല്‍ സച്ചിന്റെ പിന്‍ഗാമിയാകാനുള്ള എല്ലാ കഴിവുകളും പൃഥ്വിക്കുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications