വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

പൊതുവേ ശാന്തശീലനായ താരമാണ് സച്ചിന്‍. അദ്ദേഹത്തിന് നിയന്ത്രണം വിടുന്ന സംഭവങ്ങള്‍ കരിയറില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം

1

ക്രിക്കറ്റില്‍ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നു നീങ്ങിയ വഴികളിലെല്ലാം ചരിത്രം സൃഷ്ടിച്ച അമാനുഷികന്‍. ക്രിക്കറ്റിലെ ദൈവമെന്ന വിശേഷണം ലഭിച്ച ഏക താരമായി സച്ചിന്‍ മാറിയത് ഇത്തരം മികവുകള്‍ക്കൊണ്ടാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറിയെന്ന റെക്കോഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ കിടക്കുന്നു. പൊതുവേ ശാന്തശീലനായ താരമാണ് സച്ചിന്‍. അദ്ദേഹത്തിന് നിയന്ത്രണം വിടുന്ന സംഭവങ്ങള്‍ കരിയറില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. എന്നാല്‍ പ്രതികാരബുദ്ധിയില്‍ സച്ചിന്‍ ഒട്ടും പിന്നിലല്ല. സച്ചിനെ പ്രകോപിപ്പച്ചവരോട് സച്ചിന്‍ കളത്തില്‍ പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ.

IND vs ENG: രോഹിത് നിറം മങ്ങിയാല്‍ ഇന്ത്യ തോല്‍ക്കും!, കാരണമുണ്ട്, എന്തൊക്കെയാണെന്നറിയാംIND vs ENG: രോഹിത് നിറം മങ്ങിയാല്‍ ഇന്ത്യ തോല്‍ക്കും!, കാരണമുണ്ട്, എന്തൊക്കെയാണെന്നറിയാം

ജെസ്റ്റിന്‍ കെംപ് തലകുനിച്ചു

ജെസ്റ്റിന്‍ കെംപ് തലകുനിച്ചു

ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ബൗളിങ്ങിലും ഒട്ടും മോശമല്ല. ഒരു കാലഘട്ടത്തില്‍ സച്ചിനെ സ്പിന്നറെന്ന നിലയിലും ഇന്ത്യ നന്നായി ഉപയോഗിച്ചിരുന്നു. സൗരവ് ഗാംഗുലിയാണ് സച്ചിനെ ഏറ്റവും നന്നായി ഉപയോഗിച്ച നായകനെന്ന് പറയാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ സച്ചിന്‍ പന്തെറിയുന്നു. ജസ്റ്റിന്‍ കെംപ് ക്രീസില്‍. സച്ചിന്റെ ആദ്യ പന്ത് തന്നെ കെംപ് സിക്‌സര്‍ പറത്തി. സച്ചിനെ പ്രകോപിപ്പിക്കുന്ന പെരുമാറ്റമാണ് സിക്‌സര്‍ നേട്ടത്തിന് ശേഷം കെംപ് നടത്തിയത്. ഇതിന് തൊട്ടടുത്ത പന്തില്‍ കെംപിന് സച്ചിന്‍ മറുപടി നല്‍കി. കെംപിനെ ക്ലീന്‍ബൗള്‍ഡാക്കിയായിരുന്നു സച്ചിന്റെ പ്രതികാരം.

മോയിന്‍ ഖാന്റെ സ്റ്റംപ് തെറിപ്പിച്ചു

മോയിന്‍ ഖാന്റെ സ്റ്റംപ് തെറിപ്പിച്ചു

പാകിസ്താന്‍ ഇന്ത്യ പോരാട്ടങ്ങള്‍ക്ക് അന്നും ഇന്നും എന്നും ആവേശം ഒന്ന് വേറെ തന്നെയാണ്. പാകിസ്താനെതിരായ പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ട് ടീമുകളും പരസ്പരം പല തരത്തിലുള്ള പോര്‍വിളികളും നടത്താറുണ്ട്. ടെസ്റ്റ് പരമ്പരക്കിടെ പാക് താരം മോയിന്‍ ഖാന്‍ സച്ചിനെ വെല്ലുവിളിക്കുകയുണ്ടായിരുന്നു. അടുത്ത തവണ ബാറ്റ് ചെയ്യുമ്പോള്‍ സിക്‌സര്‍ അടിക്കുമെന്നാണ് മോയിന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ ഇതിന് സച്ചിന്‍ നല്‍കിയ മറുപടി മോയിന്‍ ഖാനെ ക്ലീന്‍ബൗള്‍ഡാക്കിയാണ്. ഈ വിക്കറ്റ് നേട്ടം സച്ചിന്‍ വളരെ അധികം ആഘോഷിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

അഫ്രീദിയോട് കണക്കുവീട്ടി

അഫ്രീദിയോട് കണക്കുവീട്ടി

മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി ലോക ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള അഫ്രീദി ഒരു കാലഘട്ടത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. പാകിസ്താനെതിരേ സച്ചിന്‍ പന്തെറിയാനെത്തുമ്പോള്‍ ക്രീസില്‍ അഫ്രീദി. ആദ്യ പന്ത് ബൗണ്ടറി കടത്തി അഫ്രീദി സച്ചിനെ പ്രകോപിപ്പിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ വൈഡ് പന്തെറിഞ്ഞ് അഫ്രീദിയെ സച്ചിന്‍ കുടുക്കി. കയറിക്കളിച്ച അഫ്രീദിയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

ഹെന്റി ഒലോങ്കയെ തല്ലിപ്പറത്തി

ഹെന്റി ഒലോങ്കയെ തല്ലിപ്പറത്തി

സിംബാബ്‌വെയുടെ ഹെന്റി ഒലോങ്ക സച്ചിനെ ബൗണ്‍സറില്‍ പുറത്താക്കി. അപ്രതീക്ഷിതമായി എത്തിയ ബൗണ്‍സില്‍ സച്ചിന് വിക്കറ്റ് നഷ്ടമായി. ഷാര്‍ജയില്‍ നടന്ന കൊക്ക കോള ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സിംബാബ് വെയെ ഇന്ത്യ നേരിട്ടപ്പോള്‍ സച്ചിന് ഇതിന് കണക്കുവീട്ടി. ബൗണ്ടറിയോടെ ഒലോങ്കയെ വരവേറ്റ സച്ചിന്‍ തൊട്ടടുത്ത പന്തില്‍ സിക്‌സും മൂന്നാം പന്തില്‍ ബൗണ്ടറിയും നേടി. വിക്കറ്റ് നേടിയതിന് പലിശയടക്കം സച്ചിന്‍ ബാറ്റുകൊണ്ട് ഒലോങ്കക്ക് മറുപടി നല്‍കി.

മഗ്രാത്തിന്റെ വായടപ്പിച്ച് സച്ചിന്‍

മഗ്രാത്തിന്റെ വായടപ്പിച്ച് സച്ചിന്‍

ഓസീസ് ഇതിഹാസ പേസറാണ് ഗ്ലെന്‍ മഗ്രാത്ത്. മികച്ച ലൈനും ലെങ്തുകൊണ്ടും വിസ്മയിപ്പിച്ച മഗ്രാത്ത് ഒപല തവണ സച്ചിനുമായി നേര്‍ക്കുനേര്‍ എത്തിയിട്ടുണ്ട്. രണ്ട് പേരും ഇതിഹാസങ്ങളായതിനാല്‍ ഈ പോരാട്ടങ്ങള്‍ എന്നും ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്. ഒരു ഏകദിനത്തില്‍ സച്ചിനെ മഗ്രാത്ത് വളരെയധികം പ്രകോപിപ്പിച്ചു. മഗ്രാത്തിന്റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിനെ സച്ചിന്‍ കളിക്കാതെ വിട്ടതോടെ മഗ്രാത്ത് കൂടുതല്‍ പ്രകോപിപ്പിച്ചു. ഇതിന് സച്ചിന്റെ മറുപടി രണ്ട് സിക്‌സുകളായിരുന്നു.

Story first published: Monday, June 20, 2022, 13:20 [IST]
Other articles published on Jun 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X