Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഓസ്‌ട്രേലിയക്കെതിരെ വിവാദ ഗ്ലൗവ് ധരിക്കുമോ.... രോഹിത്തിന്റെ മറുപടി ഇങ്ങനെ

ലണ്ടന്‍: മഹേന്ദ്ര സിംഗ് ധോണിയുടെ ഗ്ലൗസ് വിവാദം കായിക മേഖലയില്‍ ശക്തമായി അലയടിച്ച് കൊണ്ടിരിക്കുകയാണ്. ഇക്കാര്യം വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. അതേസമയം താന്‍ ടീമിന്റെ ക്യാപ്റ്റനല്ലെന്നും, അതുകൊണ്ട് ധോണിയുടെ ഗ്ലൗസിനെ കുറിച്ച് അറിയില്ലെന്നും രോഹിത് പറയുന്നു. വിവാദം വന്നപ്പോഴാണ് അറിഞ്ഞത്. ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ അദ്ദേഹം വിവാദ ഗ്ലൗ ഉപയോഗിക്കുമോ എന്ന് നാളെ അറിയാമെന്നും രോഹിത് പറയുന്നു.

1

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരം കഠിനമായിരുന്നുവെന്ന് രോഹിത് പറഞ്ഞു. പക്ഷേ മത്സരത്തില്‍ തന്റെ സെഞ്ച്വറി കരിയറിലെ ഏറ്റവും മികച്ചതാണെന്ന് രോഹിത് പറഞ്ഞു. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും രോഹിത്തിന്റെ സെഞ്ച്വറി താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം തനിക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുന്ന ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ളതെന്നും രോഹിത് വ്യക്തമാക്കി.

എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും നല്ല രീതിയില്‍ ലോകകപ്പ് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവും. എനിക്കും അതിന് സാധിച്ചു. അത് മുന്നോട്ടുള്ള മത്സരങ്ങളെ സഹായിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഈ ശൈലിയില്‍ കളിക്കാനല്ല തീരുമാനിച്ചിരുന്നത്. എന്നാല്‍ പിച്ച് കഠിനമായിരുന്നു. അതുകൊണ്ട് ബൗളര്‍മാര്‍ക്ക് ബഹുമാനം കൊടുത്ത് കൊണ്ടുള്ള കളിയാണ് പുറത്തെടുത്തത്. അതുകൊണ്ടാണ് മികച്ച ഇന്നിംഗ്‌സായി അത് മാറുന്നതെന്നും രോഹിത് പറഞ്ഞു.

ഇന്ത്യന്‍ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. മുമ്പ് ഇന്ത്യയെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയതൊന്നും കാര്യമാക്കുന്നില്ല. ലോകകപ്പില്‍ ഒരു ദിവസത്തെ കളിയാണ് പ്രധാനം. മുമ്പ് പിഴവ് വരുത്തിയോ തോറ്റോ എന്നുള്ളതൊന്നും ഇവിടെ പ്രശ്‌നമില്ല. ഏത് ടീമിനാണോ ആ ദിവസം മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്നത്, അവര്‍ വിജയിക്കുമെന്നും രോഹിത് പറഞ്ഞു. ഇരുടീമുകളും മികച്ച ജയം മുമ്പ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഷോര്‍ട്ട് പിച്ച് പന്തുകള്‍ പ്രയോഗിക്കുമെന്നും രോഹിത് പറഞ്ഞു.

Story first published: Saturday, June 8, 2019, 22:42 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+