വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടുത്ത ധോണിയാവുമോ? ആദ്യമായി പ്രതികരിച്ച് പന്ത്... ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല

ഐപിഎല്ലിനു തയ്യാറെടുക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍

By Manu
ആദ്യമായി പ്രതികരിച്ച് ഋഷഭ് പന്ത് | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് റിഷഭ് പന്ത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ പരമ്പരകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ താരത്തിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. വിക്കറ്റ് കീപ്പിങില്‍ മാത്രമല്ല ബാറ്റിങിലും പന്തിന്റെ പ്രകടനം നിരാശപ്പെടുത്തുകയായിരുന്നു.

രോഹിത് ഹിറ്റ്മാന്‍ മാത്രമല്ല ഡെക്ക്മാനും!! ഐപിഎല്ലില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്, താരങ്ങള്‍ ഇനിയും.. രോഹിത് ഹിറ്റ്മാന്‍ മാത്രമല്ല ഡെക്ക്മാനും!! ഐപിഎല്ലില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്, താരങ്ങള്‍ ഇനിയും..

ധോണിയുടെ അഭാവത്തില്‍ ഏകദിനത്തിലെ അവസാന മല്‍സരങ്ങളില്‍ വിക്കറ്റ് കാക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പന്ത് ഫ്‌ളോപ്പായി മാറി. ഇതോടെ ധോണിയുടെ പിന്‍ഗാമിയാവാനുള്ള മിടുക്ക് പന്തിന് ഇല്ലെങ്കിലും പലരും ചൂണ്ടിക്കാട്ടി. ധോണിയുമായി തന്നെ താരതമ്യം ചെയ്തു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പന്ത്.

ധോണിയില്‍ നിന്നും പഠിക്കുന്നു

ധോണിയില്‍ നിന്നും പഠിക്കുന്നു

ധോണിയുമായി തന്നെ താരതമ്യം ചെയ്തു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാറില്ല. ഒരു താരമെന്ന നിലയില്‍ ധോണിയില്‍ നിന്നും പലതും പഠിച്ചെടുക്കാനാണ് ശ്രമം. അദ്ദേഹം ശരിക്കുമൊരു ലെജന്റ് തന്നെയാണ്. ധോണിയുമായുള്ള താരതമ്യം താന്‍ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍ അത് തടയാന്‍ തനിക്കാവുകയുമില്ല.
ധോണിയുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. കളിക്കളത്തിന് അകത്തും പുറത്തും കൂടുതല്‍ മെച്ചപ്പെടുന്നതിനായി ധോണിയില്‍ നിന്നും ഉപദേശങ്ങള്‍ തേടാറുണ്ടെന്നും പന്ത് വ്യക്തമാക്കി. ധോണി, നായകന്‍ വിരാട് കോലി എന്നിവരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. അച്ചടക്കം, സമ്മര്‍ദ്ദങ്ങളെ മറികടക്കല്‍ എന്നിവയിലെല്ലാം ഇരുവരില്‍ നിന്നും പലതും പഠിക്കാനാവുമെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.

 ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല

ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല

ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പന്തിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ ലോകകപ്പിനെക്കുറിച്ച് താന്‍ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ ലോകകപ്പ് മനസ്സില്‍ ഇല്ല. ഇപ്പോള്‍ ഇന്ത്യയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഓസീസിനെതിരായ പരമ്പര കഴിഞ്ഞു. ഇനി ഐപിഎല്ലാണ് വരാനിരിക്കുന്നത്. ഇതോടെ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കാന്‍ കഴിയും. ലോകകപ്പ് ടീമില്‍ ഇടം പിടിച്ചാല്‍ മാത്രമേ അതേക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും പന്ത് പറഞ്ഞു.

മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു

മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു

പന്ത് പടക്കുതിരയാണെന്നും മെരുക്കിയെടുക്കണമെന്നുമുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ ബിഷന്‍ സിങ് ബേദിയുടെ അഭിപ്രായത്തെക്കുറിച്ച് പന്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. താന്‍ എല്ലാം തികഞ്ഞ ക്രിക്കറ്റ് താരമല്ല. കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്ന താന്‍ ഓരോ ദിവസവും കൂടുതല്‍ മെച്ചടുത്തിക്കൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.
കഴിഞ്ഞ ഓസീസ് പര്യടനത്തിനു പോയപ്പോള്‍ അവിടെ പരമ്പര നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ടീമിലെ മറ്റു കളിക്കാരും ഇങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്താല്‍ മാത്രമേ അവിടെ ജയിക്കാന്‍ കഴിയൂവെന്നും ടീം മനസ്സിലാക്കിയിരുന്നു. ഓരോ മല്‍സരത്തിനായി ഇറങ്ങുമ്പോഴും ഇതേ ചിന്താഗതിയാണ് ഉണ്ടാവാറുള്ളതെന്നും താരം വിശദമാക്കി.

Story first published: Monday, March 18, 2019, 14:04 [IST]
Other articles published on Mar 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X