'ആളുകള്‍ പലതും പറയും, അതൊന്നും ശ്രദ്ധിക്കാറില്ല'; ഫോമില്‍ തിരിച്ചെത്തിയ ശിഖര്‍ ധവാന്‍

ചെന്നൈ: ഏഷ്യാ കപ്പിനുശേഷം വിന്‍ഡീസ് പരമ്പരയില്‍ ഫോമില്ലാതെ ഉഴറിയ ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഒടുവില്‍ താളം കണ്ടെത്തി. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ 62 പന്തില്‍നിന്നും 92 റണ്‍സ് നേടി ധവാന്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ധവാന്റെ പ്രകടന മികവില്‍ 3-0 എന്ന നിലയിലാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.
ടി20യില്‍ കഴിഞ്ഞ എട്ട് ഇന്നിങ്‌സുകളിലെ ആദ്യ അര്‍ധസെഞ്ച്വറിയാണ് ധവാന്‍ നേടിയത്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനം താരത്തിനെതിരെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പൃഥ്വി ഷായെ പരീക്ഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. അവസാന ടി20യില്‍ ഫോമിലേക്ക് തിരിച്ചെത്തിയതോടെ താത്കാലികമായെങ്കിലും വിമര്‍ശകരുടെ വായടപ്പിക്കാന്‍ ധവാന് കഴിഞ്ഞിട്ടുണ്ട്.

മൂന്നാം മത്സരത്തില്‍ തനിക്കൊപ്പം അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ഋഷഭ് പന്തിനെ ധവാന്‍ പുകഴ്ത്തി. ആദ്യ രണ്ടു വിക്കറ്റുകള്‍ നേരത്തെ നഷ്ടമായെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായ പന്തിന്റെ പിന്തുണകൊണ്ടാണ്. പന്ത് വളരെ നന്നായാണ് കളിച്ചത്. യുവതാരത്തിന്റെ വമ്പന്‍ സിക്‌സറുകള്‍ താന്‍ ആസ്വദിച്ചെന്നും മാന്‍ ഓഫ് ദി മാച്ചായ ധവാന്‍ പറഞ്ഞു.
ഫോമില്ലായ്മയെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കും താരം പ്രതികരിച്ചു. ആളുകള്‍ എന്താണ് പറയുന്നത് എന്ന് താന്‍ ശ്രദ്ധിക്കാറില്ല. ബാറ്റിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മടങ്ങിവരാനായിരുന്നു ശ്രമം. അതിന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ധവാന്‍ പറഞ്ഞു. ഋഷഭ് പന്ത് 58 റണ്‍സ് നേടിയ മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിനാണ് വിന്‍ഡീസിനെ തകര്‍ത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications