'രോഹിത് ഭയ്യ'ക്കു കീഴില്‍ കസറണം- ആഗ്രഹം തുറന്നുപറഞ്ഞ് ചാഹല്‍

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ നായകനായ രോഹിത് ശര്‍മയ്ക്കു കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നു സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. യുഎഇയില്‍ നടന്ന കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ നിന്നും തീര്‍ത്തും അപ്രതീക്ഷിതമായി തഴയപ്പെട്ട ചാഹല്‍ ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടി20 പരമ്പരയിലൂടെ ടീമിലേക്കു മടങ്ങിവന്നിരുന്നു.

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകം കൂടിയായ അദ്ദേഹത്തെ കഴിഞ്ഞ ടി20 ലോകകപ്പില്‍ നിന്നും തഴഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. ഐപിഎല്ലിന്റെ 14ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം നടത്തിയിട്ടും ചാഹലിനെ പരിഗണിക്കാതിരുന്നതാണ് ചോദ്യം ചെയ്യപ്പെട്ടത്.

 ലോകകപ്പില്‍ നിന്നും തഴഞ്ഞത് നിരാശപ്പെടുത്തി

ലോകകപ്പില്‍ നിന്നും തഴഞ്ഞത് നിരാശപ്പെടുത്തി

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടത് തന്നെ വളരെയധികം നിരാശനാക്കിയതായി ചാഹല്‍ വെളിപ്പെടുത്തി. ലോകകപ്പ് പോലൊരു മെഗാ ഇവന്റില്‍ ദേശീയ ടീമില്‍ സ്ഥാനം നഷ്ടമാവുകയെന്നത് നിരാശാജനകമാണ്. ഐപിഎല്ലിലും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും ഞാന്‍ നന്നായി പെര്‍ഫോം ചെയ്തിരുന്നു. ലോകകപ്പ് നീട്ടി വച്ചതുമുതല്‍ ഞാന്‍ കളിക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ലോകകപ്പില്‍ നിന്നും തഴയപ്പെട്ടപ്പോഴുള്ള നിരാശ മറികടക്കാന്‍ സഹായിച്ചത് കുടുംബത്തില്‍ നിന്നുള്ള വലിയ പിന്തുണയായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയത് മനോഹരമായ അനുഭവമായിരുന്നുവെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.

 രോഹിത്തിന്റെ ക്യാപ്റ്റന്‍സി

രോഹിത്തിന്റെ ക്യാപ്റ്റന്‍സി

വിരാട് ഭയ്യക്ക് (വിരാട് കോലി) കീഴില്‍ എനിക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇനി രോഹിത് ഭയ്യക്കു (രോഹിത് ശര്‍മ) കീഴിലും ഇതു തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി ഞാന്‍ കളിച്ചിട്ടുണ്ട്. ബുദ്ധിമാനായ ക്രിക്കറ്റ് മനസ്സുള്ള മഹാനായ കോച്ചാണ് അദ്ദേഹം. കൂടാതെ ബൗളിങ് കോച്ചായി പരസ് മാംബ്രെയും ഇപ്പോള്‍ ടീമിനോടൊപ്പമുണ്ട്. ബൗളിങിനെക്കുറിച്ച് അദ്ദേഹവുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും എനിക്കു നേട്ടമാവുമെന്നാണ് കരുതുന്നതെന്നും ചാഹല്‍ വിശദമാക്കി.

 വിജയ് ഹസാരെ ട്രോഫി

വിജയ് ഹസാരെ ട്രോഫി

വവാരിനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനും ഹരിയാനയെ കിരീടത്തിലേക്കു നയിക്കാനുമാണ് ഇനി എന്റെ ശ്രമം. നെറ്റ്‌സില്‍ എനിക്കു നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്, ബൗളിങ് ഞാന്‍ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. കഠിനാധ്വാനത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. സംഭവിച്ചത് എന്തു തന്നെയാണെങ്കിലും അത് സംഭവിച്ചു കഴിഞ്ഞതാണ്. ഒരു വര്‍ഷത്തെ ഇടവളയ്ക്കു ശേഷം രഞ്ജി ട്രോഫിയും നടക്കാനിരിക്കുകയാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലെടുക്കാനാണ് ശ്രമമെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.

 ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

കഴിഞ്ഞ ഐപിഎല്ലിന്റെ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തിലെ മോശം പ്രകടനമാണ് ചാഹലിനു ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തിലെ ഏഴു മല്‍സരങ്ങളില്‍ നിന്നും 8.26 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു വീഴ്്ത്താനായിരുന്നുള്ളൂ. ലോകകപ്പ് ടീം സെലക്ഷനില്‍ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചത് ഇതായിരുന്നു. മറുഭാഗത്ത് മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഏഴു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളെടുത്ത രാഹുല്‍ ചാഹറിനു ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുകയും ചെയ്തു.

ലോകകപ്പ് ടീം പ്രഖ്യാപനത്തിനു ശേഷമായിരുന്നു ഐപിഎല്ലിന്റെ രണ്ടാംപാദ മല്‍സരങ്ങള്‍ യുഎഇയില്‍ നടന്നത്. ഇതില്‍ ചാഹല്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയും സെലക്ഷന്‍ കമ്മിറ്റിയെ അമ്പരപ്പിക്കുകയും ചെയ്തു. എട്ടു കളികളില്‍ നിന്നും 7.6 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. ചാഹറാവട്ടെ പ്രതീക്ഷ തെറ്റിക്കുകയും ചെയ്തു. നാലു മല്‍സരങ്ങളില്‍ നിന്നും 7.73 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമാണ് താരം വീഴ്ത്തിയത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, December 5, 2021, 16:04 [IST]
Other articles published on Dec 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X