വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇന്ത്യയെ 'ചൂടാക്കിയ' ഇംഗ്ലണ്ടിനു ഇനി രക്ഷയില്ല! തുടര്‍ന്നും തോല്‍ക്കുമെന്ന് വോന്‍

151 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം

ഇന്ത്യയെ പ്രകോപിപ്പിച്ച് ആവേശം കൂട്ടിയ ഇംഗ്ലണ്ട് ടീമിനു ടെസ്റ്റ് പരമ്പരയില്‍ ലക്ഷയില്ലെന്നും തുടര്‍ന്നുള്ള മല്‍സരങ്ങളിലും ജയിക്കുമെന്ന് കരുതുന്നില്ലെന്നും മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോനിന്റെ മുന്നറിയിപ്പ്. ലോര്‍ഡ്‌സിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 151 റണ്‍സിന് ഇംഗ്ലണ്ടിനെ ഇന്ത്യ കശാപ്പ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇംഗ്ലീഷ് ടീമിനു വോന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നാലാം ദിനം വരെ കളിയില്‍ ഇംഗ്ലണ്ടിനായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ അവസാന ദിവസം ഇന്ത്യ മല്‍സരത്തിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 272 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ ഇന്ത്യന്‍ പേസാക്രമണത്തില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. വെറും 120 റണ്‍സിന് ആതിഥേയര്‍ കൂടാരം കയറുകയായിരുന്നു. ഈ വിജയം അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനെ 1-0ന് മുന്നിലെത്തിക്കുകയും ചെയ്തു. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ വിജയത്തിനു അരികിലായിരുന്നെങ്കിലും മഴ വില്ലനായതോടെ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

 ഇന്ത്യയെ പ്രകോപിപ്പിച്ചു

ഇന്ത്യയെ പ്രകോപിപ്പിച്ചു

ഇന്ത്യന്‍ ടീമിനെ പ്രകോപിപ്പിച്ചതിലൂടെ അവരെ പ്രോല്‍സാഹിപ്പിക്കുക കൂടിയാണ് ഇന്ത്യ ചെയ്തിരിക്കുന്നതെന്നു വോന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ഉത്തേജിപ്പിക്കുകയാണ് ഇംഗ്ലണ്ട് ചെയ്തിരിക്കുന്നത്. വളരെ മികച്ച ഒരു ഇംഗ്ലീഷ് ടീമിനു മാത്രമേ ഇനി ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയൂ. ഇപ്പോഴത്തെ ടീമിനു അതിനാവുമെന്നു ഞാന്‍ കരുതുന്നില്ല. ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യ തന്നെ ജയിക്കാനാണ് സാധ്യത, ഇവിടുന്ന് അങ്ങോട്ട് ദൈര്‍ഘ്യമേറിയ മൂന്നു ടെസ്റ്റുകളാണ് പരമ്പരയില്‍ നടക്കാന്‍ പോവുന്നതെന്നും വോന്‍ വിശദമാക്കി.

 ഇന്ത്യയെ പ്രകോപിപ്പിക്കരുതായിരുന്നു

ഇന്ത്യയെ പ്രകോപിപ്പിക്കരുതായിരുന്നു

ഈ ഇന്ത്യന്‍ ടീമിനെ ഒരിക്കലും പ്രകോപ്പിക്കരുതായിരുന്നു. കാരണം അവര്‍ കൂടുതല്‍ കരുത്തോടെ നിങ്ങള്‍ക്കു മേല്‍ ആഞ്ഞടിക്കാനാണ് ഇതു വഴിവയ്ക്കുക. തീയെ ഒരിക്കലും ഊതരുത്, അത് ആളിക്കത്താനാണ് ഇടയാക്കുക. അതുപോലെയാണ് ഇന്ത്യന്‍ ടീം. അവരെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇംഗ്ലണ്ട് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നാണ് താന്‍ കരുതുന്നതെന്നും വോന്‍ പറഞ്ഞു.

 കരുത്തുറ്റ ഇന്ത്യന്‍ ടീം

കരുത്തുറ്റ ഇന്ത്യന്‍ ടീം

സാധാരണയായി ഇന്ത്യന്‍ ടീമിനെ താഴ്ത്തിക്കെട്ടുകയും ട്രോളുകളും ചെയ്യാറുള്ള വോന്‍ ഇത്തവണ പക്ഷെ ഇന്ത്യയെ പുകഴ്ത്തിയിരിക്കുകയാണ്. ഈ ഇന്ത്യന്‍ ടീം വളരെ മികച്ചാണ്, കരുത്തുറ്റ നിരയാണ് അവരുടേത്. വിരാട് കോലിയും രവി ശാസ്ത്രിയും പോസിറ്റീവായ രീതിയിലാണ് അവരെ നയിക്കുന്നത്. ചിരിക്കുന്ന റിഷഭ് പന്തിനെയാണ് അവര്‍ ബാറ്റ് ചെയ്യാന്‍ ഗ്രൗണ്ടിലേക്ക് അയച്ചത്. പോരാട്ടവീര്യമുള്ള മികച്ച കൡക്കാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. തീപ്പൊരി പാറിക്കാന്‍ ശേഷിയുള്ള അഗ്രസീവായ താരങ്ങള്‍ ടീമിലുണ്ടെന്നും വോന്‍ നിരീക്ഷിച്ചു.

 റൂട്ടിനെ വിമര്‍ശിച്ചു

റൂട്ടിനെ വിമര്‍ശിച്ചു

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ വാലറ്റക്കാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ ബാറ്റ് ചെയ്യവെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് പരീക്ഷിച്ച തന്ത്രങ്ങളെ വോന്‍ വിമര്‍ശിക്കുകയും ചെയ്തു. റണ്ണൊഴുക്ക് തടയുകയെന്ന ലക്ഷ്യത്തോടെയുള്ള ഫീല്‍ഡിങ് ക്രമീകരണമായിരുന്നു റൂട്ടിന്റേത്. ഷമി, ബുംറ പോലുള്ളവര്‍ക്കെതിരേ കൂടുതല്‍ അഗ്രസീവ് ആവണമെങ്കില്‍ ഷോര്‍ട്ട് ലെഗ്, ലെഗ് ഗല്ലി, ഷോര്‍ട്ട് കവര്‍ പോയിന്റ് എന്നീവിടങ്ങളിലൊക്കെ ഫീല്‍ഡര്‍മാര്‍ വേണം. കൂടാതെ രണ്ടു സ്ലിപ്പുകളെയും പരീക്ഷിക്കണം. വാലറ്റക്കാര്‍ക്കെതിരേ ഇങ്ങനെയാണ് അഗ്രസീവ് ആവേണ്ടത്. പക്ഷെ ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും ഇതുണ്ടായില്ല. റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോഴുണ്ടായിരന്നതിനേക്കാള്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെയാണ് ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യുമ്പോള്‍ ഇംഗ്ലണ്ട് ബൗണ്ടറിക്കരികെ നിര്‍ത്തിയതെന്നും വോന്‍ വിമര്‍ശിച്ചു.

Story first published: Tuesday, August 17, 2021, 14:28 [IST]
Other articles published on Aug 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X