Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റനായ ശേഷം ആ സ്വഭാവം മാറി... ഇനിയൊന്നും തന്നെ ബാധിക്കില്ല, ഓസീസിന് കോലിയുടെ മുന്നറിയിപ്പ്

മുംബൈ: ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകളിലെ വിജയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വിരാട് കോലിയും സംഘവും ഓസ്‌ട്രേലിയയിലേക്കു പറക്കാനൊരുങ്ങുന്നത്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട കോലി ഓസീസിനെതിരേ മൂന്നു ഫോര്‍മാറ്റുകളിലും ടീമിനെ നയിക്കും.

സ്ലെഡ്ജിങിന് കുപ്രസിദ്ധി നേടിയവരാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. എതിര്‍ ടീം താരങ്ങളെ പ്രകോപ്പിപ്പിച്ച് പുറത്താക്കുകയെന്ന തന്ത്രം ആദ്യകാലം മുതല്‍ പരീക്ഷിക്കുന്നവരാണ് അവര്‍. എന്നാല്‍ സ്ലെഡ്ജിങ് തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഓസീസ് പര്യടനത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞു.

തുടക്കകാലത്ത് പ്രകോപിപ്പിച്ചു

തുടക്കകാലത്ത് പ്രകോപിപ്പിച്ചു

കരിയറിന്റെ തുടക്കകാലത്ത് സ്ലെഡ്ജിങ് തന്നെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നു കോലി വെളിപ്പെടുത്തി. ക്രിക്കറ്റിലേക്കു വന്ന സമയമായിരുന്നു അത്.
അന്ന് പലപ്പോഴും എതിര്‍ താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായ സ്ലെഡ്ജിങ് തന്റെ നിയന്ത്രണം തെറ്റിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ലെഡ്ജിങ് തന്റെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ പലപ്പോഴും സഹായിച്ചിട്ടുണ്ടെന്ന് കോലി സമ്മതിക്കുന്നു. സമ്മര്‍ദ്ദമല്ല, മറിച്ച് പ്രകടനം കൂടുതല്‍ നന്നാക്കാനാണ് ഇതു സഹായിച്ചിട്ടുള്ളത്. സ്ലെഡ്ജിങിനെ തുടര്‍ന്നു ആവേശം കൂടി മികച്ച ഇന്നിങ്‌സുകള്‍ അക്കാലത്തു താന്‍ കളിച്ചിട്ടെന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റനായ ശേഷം അടിമുടി മാറി

ക്യാപ്റ്റനായ ശേഷം അടിമുടി മാറി

എംഎസ് ധോണിയില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റനായ ശേഷം താന്‍ അടിമുടി മാറിയതായി കോലി വ്യക്തമാക്കി. നായകനായ ശേഷം സ്ലെഡ്ജിങോ കളിക്കളത്തിലെ വാഗ്വാദങ്ങളോയൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായ ശേഷം അനാവശ്യ കാര്യങ്ങള്‍ക്കൊന്നും സമയമില്ല. ടീമിന് എന്താണ് ആവശ്യമെന്ന് മനസ്സിലാക്കി അതു നല്‍കുകയെന്ന ലക്ഷ്യം മാത്രമേ ഇപ്പോള്‍ തനിക്കുള്ളൂ. ഇപ്പോള്‍ എതിര്‍ ടീമിന്റെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ അത് തന്റെ പ്രകടനത്തെ ബാധിക്കാറില്ല. മികച്ച പ്രകടനം നടത്താന്‍ പഴയതുപോലെ എതിര്‍ ടീമിന്റെ സ്ലെഡ്ജിങ് തനിക്കു ഇപ്പോള്‍ ആവശ്യമില്ലെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ടീമിന്റെ പ്രകടനത്തില്‍ മാത്രം ശ്രദ്ധ

ടീമിന്റെ പ്രകടനത്തില്‍ മാത്രം ശ്രദ്ധ

ടീമിന്റെ പ്രകടനത്തില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയും. കളിക്കിടെ എതിര്‍ ടീമിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായാലും അത് കാര്യമാക്കാതെ മുന്നോട്ട് പോവാനാണ് ഇന്ത്യയുടെ ശ്രമം.
വിവാദങ്ങളില്ലാത്ത ഒരു ഓസ്‌ട്രേലിയന്‍ പര്യടനമായിരിക്കണമെന്നാണ് ആഗ്രഹം. കളിക്കളത്തില്‍ പ്രശനങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരല്ല ഞങ്ങള്‍. നേരത്തേ പലപ്പോഴും എതിര്‍ ടീമിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായപ്പോഴാണ് ടീം പ്രതികരിച്ചിട്ടുള്ളത്. ഏറ്റവും മികച്ച കളി പുറത്തെടുക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഇപ്പോള്‍ ഇന്ത്യക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ടി20 പരമ്പരയോടെ തുടക്കം

ടി20 പരമ്പരയോടെ തുടക്കം

മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. നവംബര്‍ 21ന് ഗാബ്ബയിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ഒന്നാം ടി20. ഈ പരമ്പരയ്ക്കു ശേഷം നാലു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് ഇരുടീമും ഏറ്റുമുട്ടുന്നത്. അതിനു ശേഷം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കും.

Story first published: Friday, November 16, 2018, 12:37 [IST]
Other articles published on Nov 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+