വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഉപദേശക സമിതി എന്തിനാണെന്ന് പോലും അറിയില്ല: സൗരവ് ഗാംഗുലി

മുംബൈ: ബി സി സി ഐയുടെ ഉപദേശക സമിതിയില്‍ താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സച്ചിനോടും വി വി എസ് ലക്ഷ്മണോടും ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ എന്താണ് തന്റെ റോള്‍ എന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല - ഉപദേശക സമിതി അംഗമായതിന് പിന്നാലെ ഗാംഗുലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബി സി സി ഐയുടെ ഉപദേശക സമിതിയില്‍ താന്‍ ഉള്ള കാര്യം അറിയാം. എന്നാല്‍ അവിടെ എന്താണ് ചെയ്യാനുള്ളത് എന്ന് അറിയില്ല. ഉപദേശക സമിതിയിലുണ്ട് എന്ന് ഇപ്പോഴാണ് അറിഞ്ഞത്. കൂടുതലൊന്നും തനിക്ക് അറിയില്ല - പണ്ടും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ഒരു മടിയും കാണിക്കാത്ത ആളാണ് ഗാംഗുലി. ഇവിടെയും അത് തന്നെ സംഭവിച്ചു.

ganguly

ബംഗ്ലാദേശ് പരമ്പരയ്ക്ക് ടീമിനൊപ്പം യാത്ര ചെയ്യുമോ എന്ന ചോദ്യത്തോട് ഗാംഗുല പ്രതികരിച്ചത് അതീവ രസകരമായിട്ടാണ്. എനിക്കൊര് വിവരവും ഇല്ല. ഉപദേശക സമിതിയുടെ റോള്‍ എന്താണ് എന്ന് പോലും എനിക്കറിയില്ല - ഗാംഗുലി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വിജയിച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2003 ലോകകപ്പിന്റെ ഫൈനലില്‍ വരെ എത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരെ ബി സി സി ഐയുടെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് പുതിയ ഉപദേശക സമിതിയെ തിരഞ്ഞെടുത്ത വിവരം പുറത്ത് വിട്ടത്. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് ത്രയം ഉപദേശക സമിതിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പട്ടികയില്‍ ദ്രാവിഡിന്റെ പേര് ഇല്ല.

Story first published: Monday, June 1, 2015, 19:01 [IST]
Other articles published on Jun 1, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X