വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞാനും അത് ചെയ്തു, ഭുവിക്ക് അത് സംഭവിക്കരുത്! ഉപദേശവുമായി ശ്രീശാന്ത്

ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമാവും

ടി20 ലോകകപ്പ് അടുത്തെത്തിനില്‍ക്കെ ഡെത്ത് ഓവറുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനു പിന്തുണയുമായി മുന്‍ താരം ശ്രീശാന്ത്. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നു ടി20കളുടെ പരമ്പരയില്‍ മോശം പ്രകടനമായിരുന്നു ഭുവിയുടേത്. ഏറെ റണ്‍സ് വഴങ്ങിയ അദ്ദേഹത്തിനു ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ. സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ ഭുവിക്കു ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

IND vs SA: രജത് പാട്ടിധര്‍ ഇന്ത്യന്‍ ടീമിലേക്ക്! കൂടെ സഞ്ജുവും ഉറപ്പിച്ചു, നയിക്കാന്‍ ധവാന്‍IND vs SA: രജത് പാട്ടിധര്‍ ഇന്ത്യന്‍ ടീമിലേക്ക്! കൂടെ സഞ്ജുവും ഉറപ്പിച്ചു, നയിക്കാന്‍ ധവാന്‍

1

ഓസീസിനെതിരേ ഫ്‌ളോപ്പായതിനാല്‍ ഭുവിയെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കണം എന്നിതടക്കം പല അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. പക്ഷെ ഇവയ്‌ക്കൊന്നും ഭുവി ശ്രദ്ധ നല്‍കേണ്ടതില്ലെന്നാണ് ശ്രീശാന്തിന്റെ അഭിപ്രായം. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി പേസര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നു തനിക്കുറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2

മികച്ച ബാറ്റര്‍മാരെപ്പോലും ഭുവനേശ്വര്‍ പുറത്താക്കിയിട്ടുണ്ട്. നിങ്ങള്‍ മികച്ച ബോളുകള്‍ എറിഞ്ഞാല്‍പ്പോലും തല്ലു കിട്ടാന്‍ 60-70 ശതമാനം വരെ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കുമെങ്കില്‍ മറ്റു ചിലപ്പോള്‍ അതുണ്ടാവുകയുമില്ല. ബാറ്റിങില്‍ ദിനേശ് കാര്‍ത്തിക്കിനു പിന്തുണ നല്‍കുന്നതു പോലെ നമ്മള്‍ ഭുവനേശ്വര്‍ കുമാറിനെ പിന്തുണച്ചേ തീരൂ.

3

ബോള്‍ സ്വിങ് ചെയ്യിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിലും അനുഭവസമ്പത്തിലും എനിക്കു വളരെയധികം ആത്മവിശ്വാസമുണ്ട്. ബാക്ക് ഓഫ് ലെങ്ത്ത് സ്ലോവര്‍ ബോളും നക്ക്ള്‍ ബോളുമെല്ലാം ഭുവിയുടെ പക്കലുണ്ട്. കാഠിന്യമുള്ള ബൗണ്‍സി വിക്കറ്റുകളില്‍ പേസില്‍ വ്യതിയാനം വരുത്തിയാല്‍ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ നല്ല സഹായം ലഭിക്കുമെന്നും ശ്രീശാന്ത് നിരീക്ഷിച്ചു.

IND vs AUS T20: ജഡേജയുടെ സീറ്റ് തെറിപ്പിക്കുമോ?, അക്ഷര്‍ കിടിലന്‍, കരുത്ത് ചൂണ്ടിക്കാട്ടി നെഹ്‌റ

4

ഞാന്‍ പറയുന്നത് ഭുവനേശ്വര്‍ കുമാര്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, മിക്കപ്പോഴും അതുണ്ടാവാറില്ല. എനിക്ക് ഒരു അപേക്ഷ മാത്രമേ നിങ്ങളോടുള്ളൂ. സ്വന്തം കഴിവുകളില്‍ വിശ്വസിക്കുന്നത് ഒരിക്കലും നിര്‍ത്തരുതെന്നാണ് എനിക്കു ഭുവിയോടു പറയാനുള്ളത്. ചില സമയങ്ങളില്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാവും. ചിലപ്പോള്‍ നിങ്ങള്‍ ഒരുപാട് വായിക്കുകയും ഒരുപാട് വീഡിയോസ് കാണുകയും ചെയ്യും. ചിലപ്പോഴാവട്ടെ നിങ്ങള്‍ കമന്ററിയില്‍ ഒരുപാട് ഉപദേശങ്ങളും കേള്‍ക്കും.

5

ഞാനും അത് മുമ്പ് ചെയ്തിട്ടുള്ളതാണ്. എല്ലാവരും അത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോവും. പക്ഷെ നിങ്ങളെ കിങാക്കിയ മാറ്റിയ, ലഭിച്ചിരിക്കുന്ന അപാരമായ കഴിവുകളില്‍ വിശ്വസിക്കണം. കൂടാതെ പരമമായ ശക്തിയിലും നിങ്ങളുടെ പ്രവര്‍ത്തന നൈതികതയിലും വിശ്വസിക്കണമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

IND vs SA: ഷമിയും ഹൂഡയും പുറത്ത്! പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ, സഞ്ജുവിന് വിളിയില്ല

6

ഭുവനേശ്വര്‍ കുമാറിന്റെ ഉജ്ജ്വലമായ പ്രവര്‍ത്തന നൈതികതയെയും ശ്രീശാന്ത് പ്രശംസിച്ചു. ഭുവിയുടെ പ്രവര്‍ത്തനനൈതിക ത ഗംഭീരം തന്നെയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചിരുന്ന സമയത്ത് അദ്ദേഹം ജിമ്മിലും പൂളിലുമെല്ലാം സജീവമായിരുന്നു. എല്ലായ്‌പ്പോഴും കൂടുതല്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഭുവി. ഇപ്പോഴും അദ്ദേഹം കഠിനമായി അധ്വാനിക്കുന്നുവെന്ന് കാണുന്നത് മഹത്തായ കാര്യമാണ്. എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത് ഭുവിയുടെ 19ാം ഓവറുകളെക്കുറിച്ചാണ്. പക്ഷെ ഞാന്‍ പറയട്ടെ, ഓസ്‌ട്രേലിയയില്‍ അദ്ദേഹം വരളരെ നന്നായി പെര്‍ഫോം ചെയ്യുമെന്നു തനിക്കുറപ്പുണ്ടെന്നു ശ്രീശാന്ത് വ്യക്തമാക്കി.

Story first published: Tuesday, September 27, 2022, 10:49 [IST]
Other articles published on Sep 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X