For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ധോണിയെങ്ങനെ കോലിയാവും? അതു വച്ച് താരതമ്യം വേണ്ട... പറഞ്ഞത് ഇന്ത്യന്‍ ബൗളിങ് കോച്ച്

അഫ്ഗാനെതിരായ ഇന്നിങ്‌സിന്റെ പേരില്‍ ധോണി വിമര്‍ശിക്കപ്പെട്ടിരുന്നു

By Manu
ധോണിയെങ്ങനെ കോലിയാവും? അതു വച്ച് താരതമ്യം വേണ്ട

മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഇന്ത്യയുടെ ബൗളിങ് കോച്ചായ ഭരത് അരുണ്‍ അഭിപ്രായപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്നു നടക്കാനിരിക്കുന്ന മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്താനെതിരേ ഇന്ത്യ 11 റണ്‍സിന്റെ നേരിയ വിജയം നേടിയ കഴിഞ്ഞ കളിയിലെ വേഗം കുറഞ്ഞ ഇന്നിങ്‌സിന്റെ പേരില്‍ ധോണി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ആരാധകര്‍ മാത്രമല്ല ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ളവരും ധോണിക്കെതിരേ രംഗത്തു വന്നിരുന്നു.

അഫ്ഗാനെതിരായ കളിയില്‍ കോലിയുടെയും ധോണിയുടെയും ഇന്നിങ്‌സുകള്‍ താരതമ്യം ചെയ്തതിനെയാണ് അരുണ്‍ എതിര്‍ത്തത്. മല്‍സരത്തില്‍ 28 റണ്‍സെടുക്കാന്‍ ധോണി 52 പന്തുകള്‍ നേരിട്ടിരുന്നു. എന്നാല്‍ കോലിയാവട്ടെ 63 പന്തില്‍ 67 റണ്‍സുമായി തിളങ്ങിയിരുന്നു.

താരതമ്യം ശരിയല്ല

താരതമ്യം ശരിയല്ല

അഫ്ഗാനെതിരേയുള്ള മല്‍സരത്തില്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ കോലിയെയും ധോണിയെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് അരുണ്‍ വ്യക്തമാക്കി. എല്ലാ ഫോര്‍മാറ്റിലും ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് കോലി. അതുകൊണ്ടു തന്നെ അദ്ദേഹവുമായി മറ്റൊരു കളിക്കാരനെയും താരതമ്യം ചെയ്യുന്നത് ശരിയാണെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെയാണ് കോലി അഫ്ഗാനെതിരേ ബാറ്റ് ചെയ്തത്.

എല്ലാവരുമായും സംസാരിക്കാറുണ്ട്

എല്ലാവരുമായും സംസാരിക്കാറുണ്ട്

ധോണിയുമായി അഫ്ഗാനെതിരായ മല്‍സരതത്തിലെ വേഗം കുറഞ്ഞ ഇന്നിങ്‌സിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയിരുന്നോയെന്ന ചോദ്യത്തിന് അരുണിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ധോണിയുമായി മാത്രമല്ല, എല്ലാ ബാറ്റ്‌സ്മാന്‍മാരുമായും അവരുടെ ഇന്നിങ്‌സിനെക്കുറിച്ച് സംസാരിക്കാറുണ്ട്. കോച്ച് രവി ശാസ്ത്രി, ബാറ്റിങ് കോച്ച്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടക്കം എല്ലാവരും കളിക്കാരുമായി ആശയവിനിമയം നടത്തും. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ല. എങ്കിലും പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്നത് തന്നെയാണ് മുഖ്യവിഷയമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

സാഹചര്യം അനുസരിച്ച് കളിച്ചു

സാഹചര്യം അനുസരിച്ച് കളിച്ചു

അഫ്ഗാനെതിരായ കളിയില്‍ സാഹചര്യത്തിന് അനുസരിച്ചുള്ള ഇന്നിങ്‌സാണ് ധോണി കളിച്ചതെന്ന് അരുണ്‍ പറഞ്ഞു. കളിയുടെ ആ ഘട്ടത്തില്‍ ധോണിയോ കേദാര്‍ ജാദവോ പെട്ടെന്നു പുറത്തായിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം തന്നെ മാറുമായിരുന്നു. അതുകൊണ്ടു ധോണിയുടെ അന്നത്തെ ഇന്നിങ്‌സിനെക്കുറിച്ച് അത്ര ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനെതിരേ മാഞ്ചസ്റ്ററില്‍ നടന്ന കളിയില്‍ ഇന്ത്യ 335 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇന്നു അതേ ഗ്രൗണ്ടില്‍ വിന്‍ഡീസിനെതിരേയും വന്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യക്കാവുമെന്നും അരുണ്‍ പറഞ്ഞു.

Story first published: Thursday, June 27, 2019, 10:06 [IST]
Other articles published on Jun 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+